Latest Updates
-
വാട്സ്ആപ്പിലെ 'രാജയോഗ' സന്ദേശങ്ങൾ വിശ്വസിക്കാമോ? ജാഗ്രത വേണം, സത്യം ഇതാണ് -
ജിയോ ഓഹരി വിപണിയിൽ കുതിക്കുന്നു; റീച്ചാർജ് നിരക്കുകളിൽ മാറ്റം വരുമോ? ഉപയോക്താക്കൾ അറിയേണ്ടതെല്ലാം -
പുതിയ കാര്യങ്ങൾ തുടങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ രാഹുകാലവും ഗുളികകാലവും അറിയാം -
ബുധന്റെ വക്രസഞ്ചാരം തുടങ്ങി; UPI ഇടപാടുകളിലും യാത്രകളിലും ഈ തെറ്റുകൾ വരുത്തരുത്! -
വ്യാഴം ചിങ്ങം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഡൽഹിയിലെ പുകമഞ്ഞ് ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ 5 കാര്യങ്ങൾ മറക്കരുത് -
അർണാബ് ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശം, വിമാന-ട്രെയിൻ സർവീസുകൾ റദ്ദാക്കി -
അക്കങ്ങളല്ല പ്രധാനം, കരുത്താണ് വേണ്ടത്! 40-ന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കായി റിമി ടോമിയുടെ ഫിറ്റ്നസ് രഹസ്യം -
ശുക്ര മൗഢ്യം അവസാനിക്കുന്നു: നാളെ മുതൽ ആഡംബരങ്ങൾക്കും വിവാഹ ഷോപ്പിംഗിനും ശുഭസമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 28-ലെ സർവാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്!
ഒഴിവാക്കൂ, ഇത്തരം പ്രാതലുകള്‍
ദിവസം മുഴുവന്‍ ഊര്‍ജം നല്കുന്ന ഭക്ഷണമായിരിക്കണം ഒരാളുടെ ബ്രേക്ഫാസ്റ്റ്. ഇതുകൊണ്ടുതന്നെ പോഷകങ്ങള്‍ നിറഞ്ഞതായിരിക്കുകയും വേണം. ആരോഗ്യകരമായ പ്രാതല്‍ തെരഞ്ഞെക്കേണ്ടത് വളരെ പ്രധാനം.
എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചില പ്രാതലുകളുമുണ്ട്. എന്നാല്‍ ഇവ മിക്കവാറും അനാരോഗ്യകരമായിരിക്കും. ഇത്തരം അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഏതെന്നറിയൂ. ഇവ പ്രാതലായി ഉപയോഗിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം. അല്ലെങ്കില്‍ ആരോഗ്യത്തിന് ദോഷം വരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

എളുപ്പത്തില്‍ ഉണ്ടാക്കാനാവുന്നതു കൊണ്ട് സാന്‍ഡ്്വിച്ച് പ്രഭാതഭക്ഷണത്തിന് ഏറെപ്പേര്‍ തെരഞ്ഞെടുക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിലെ വെണ്ണയും നെയ്യും മറ്റും കൊഴുപ്പു വര്‍ദ്ധിപ്പിക്കുന്നു. സോഡിയത്തിന്റെ അംശവും ഇതില്‍ കൂടുതലാണ്. സാന്ഡ്വിച്ച് ഉണ്ടാക്കുകയാണെങ്കില്‍ കൊഴുപ്പുകുറഞ്ഞ നെയ്യും വെണ്ണയും കൊണ്ട് ഉണ്ടാക്കുക. ധാന്യങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ ബ്രഡും ലഭ്യമാണ്. ഇവയില്‍ പച്ചക്കറി ചേര്‍ത്താന്‍ നല്ല പ്രഭാതഭക്ഷണമായി.

ലളിതമായ ഭക്ഷണമെന്നു കരുതി മഫിനുകള്‍ പലരും പ്രഭാതഭക്ഷണത്തിന് തെരഞ്ഞെടുക്കുന്നു. ഇവയിലടങ്ങിയിരിക്കുന്ന വെണ്ണയും മാവും പഞ്ചസാരയും ഇത് കേക്കിനു തുല്യമായ ദോഷമാണ് ഉണ്ടാക്കുന്നത്.

നൂഡില്‍സ് പ്രഭാതഭക്ഷണമായി തെരഞ്ഞെടുക്കുന്നവരുമുണ്ട്. ഇതും ജങ്ക് ഫുഡ് വിഭാഗത്തില്‍ പെടുന്നയാണ്. ഇതിലും സോഡിയം അടങ്ങിയിട്ടുമുണ്ട്.

ജ്യൂസുകള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ് ഏവരുടേയും ധാരണ. ജ്യൂസാക്കാതെ പഴവര്‍ഗങ്ങള്‍ അങ്ങനെതന്നെ കഴിക്കുന്നതാണ് നല്ലത്. പായ്ക്കറ്റ് ജ്യൂസുകള്‍ യാതൊരു കാരണവശാലും പ്രാതലില്‍ ഉള്‍പ്പെടുത്തരുത്.

ബിസ്കറ്റ്, സ്നാക്സ് എന്നിവ എളുപ്പത്തിനു വേണ്ടി പ്രഭാതഭക്ഷണമാക്കുന്നവരുണ്ട്. ഇതും ആരോഗ്യത്തിന് വളരെയേറെ ദോഷം ചെയ്യുന്ന ഒന്നു തന്നെയാണ്.



Click it and Unblock the Notifications
