Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കരളിന്റെ ആരോഗ്യത്തിന് ചേര്‍ന്ന ഭക്ഷണം
കരളിന്റെ ആരോഗ്യം ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. ഇവയെക്കുറിച്ച് കൂടുലറിയൂ.

വെളുത്തുള്ളി
കരളിന്റെ ആരോഗ്യത്തിന് പറ്റിയ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് വെളുത്തുള്ളി. ഇത് ആന്തരികാവയവങ്ങളെ ശുദ്ധീകരിക്കുകയും അതുവഴി ലിവര്‍ എന്‍സൈമുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം എന്‍സൈമുകള്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യും. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യും. ലിവറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന അലിസിന്, സെലെനിയം എന്നിവ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്.

ഗ്രേപ്ഫ്രൂട്ട്
ഗ്രേപ്ഫ്രൂട്ട് ലിവറിന്റ ആരോഗ്യത്തിന് ചേര്‍ന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി കരളിനുണ്ടാകുന്ന മുറിവുകള്‍ ഉണക്കുന്നതിന് സഹായിക്കുന്നു.

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട്, ക്യാരറ്റ്, ഉരുളക്കിഴങ്ങ് എന്നിങ്ങനെ മണ്ണിനടിയില്‍ ഉണ്ടാകുന്ന എല്ലാ പച്ചക്കറികളും കരളിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. കരളിലെ കോശങ്ങളെ ഇവ സഹായിക്കുന്നു.

ഇലക്കറി
ഇലക്കറികളും വളരെ നല്ലതു തന്നെ. ഇവ കരളിലെ വിഷാംശം നീക്കം ചെയ്യുന്നതിന് ഏറ്റവും ചേര്‍ന്ന ഭക്ഷണങ്ങളാണ്.

ഗ്രീന്‍ ടീ
കരളിന്റെ ആരോഗ്യത്തിന് ചേര്‍ന്ന മറ്റൊന്നാണ് ഗ്രീന്‍ ടീ. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ കരളിലെ വിഷാംശം പുറന്തള്ളുവാന്‍ സഹായിക്കും.

ദിവസവും ആപ്പിള്‍ കഴിയ്ക്കുന്നതും കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിലെ പെക്ടിന്‍ ദഹനേന്ദ്രിയത്തിലെ വിഷവസ്തുക്കളെ കരള്‍ വഴി പുറന്തള്ളും.

അവോക്കാഡോ
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ടും കരളിന്റെ ആരോഗ്യത്തിന് മികച്ചതു തന്നെ. ഇതിലെ ഗ്ലൂട്ടാതയോനിന്‍ കരള്‍ ശുദ്ധീകരിക്കുമെന്നു മാത്രമല്ല, പുതിയ കോശങ്ങളുണ്ടാക്കാന്‍ സഹായിക്കുകയും ചെയ്യും.

ഒലീവ് ഓയില്‍
ഒലീവ് ഓയിലും കരളിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇത് ശരിയായ രീതിയില്‍ ഉപയോഗിക്കുന്നത് കരളിന്റെ ആരോഗ്യം ദീര്‍ഘകാലം നിലനിര്‍ത്താന്‍ സഹായിക്കും.

ധാന്യങ്ങള്‍
തവിടു കളയാത്ത ധാന്യങ്ങള്‍ കരളിന്റെ ആരോഗ്യത്തിന് ഏറ്റവും യോജിച്ച ഒന്നാണ്. ഇതിലെ വൈറ്റമിന്‍ ബി കോംപ്ലക്സ് ലിവറിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാന്‍ സഹായിക്കുന്നു. ബ്രൗണ്‍ റൈസ്, സോയപ്പൊടി, വിവിധ ധാന്യപ്പൊടികള്‍ ചേര്‍ത്തുണ്ടാക്കിയ മള്‍ട്ടിഗ്രെയിന്‍ എന്നിവ കരളിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ഘടകങ്ങളാണ്.

ബ്രൊക്കോളി
ബ്രൊക്കോളിയില്‍ ഗ്ലൂക്കോസയനോലേറ്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് കരള്‍ കോശങ്ങളില്‍ നിന്നും വിഷാംശം പുറന്തള്ളാന്‍ സഹായിക്കും.



Click it and Unblock the Notifications
