Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പാല് മുഖക്കുരുവുണ്ടാക്കും
പാല് സമീകൃതാഹാരമാണ്, ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് എന്നൊക്കെയല്ലേ ഇതുവരെ കേട്ടിട്ടുള്ളൂ. ആരോഗ്യത്തിന് ചില ദോഷങ്ങളും പാല് ചെയ്യും. ഇവയെന്തൊക്കെയെന്നറിയൂ,

പാല് ആസിഡ് റിഫഌക്സ് എന്നൊരു പ്രശ്നമുണ്ടാക്കുമെന്നതാണ് ഒരു പ്രധാന കാര്യം. പ്രത്യേകിച്ച് വെറുംവയറ്റില്‍ പാല് കുടിച്ചാല്‍. ഇത് വയറ്റിലെ മസിലുകളെ ക്ഷീണിപ്പിക്കുകയും അതേ സമയം അസിഡിറ്റി കൂട്ടുകയും ചെയ്യും.
ഈസോഫാഗസില്‍ ഈസോഫാഗല്‍ സ്പിന്‍സ്റ്റര്‍ എന്നൊരു ഭാഗമുണ്ട്. ഭക്ഷണം കഴിയ്ക്കുമ്പോള്‍ വികസിക്കുകയും അല്ലാത്തപ്പോള്‍ ചുരുങ്ങുകയുമാണ് ഇത് ചെയ്യുന്നത്. വെറും വയറ്റില്‍ പാല് കുടിയ്ക്കുമ്പോള്‍ ഈ ഭാഗം അയയുന്നു. ഇത് ഗ്യാസുണ്ടാക്കാന്‍ സാധ്യതയുണ്ടാക്കുകയും ചെയ്യും.
എന്നാല്‍ അത്താഴത്തിന് ശേഷം പാല് കുടിയ്ക്കുന്നത് വയറിന് സുഖം നല്‍കുകയും നെഞ്ചെരിച്ചില്‍ കുറയ്ക്കുകയുമാണ് ചെയ്യുന്നത്.
പാല് അസിഡിറ്റിയുമുണ്ടാക്കുന്നു. പാലിന്റെ അസിഡിക് സ്വഭാവവും ഇതിലെ സാച്വറേറ്റഡ് ഫാറ്റുകളുമാണ് ഈ പ്രശ്നമുണ്ടാക്കുന്നത്. ഇത്തരം അസിഡിറ്റി ചിലര്‍ക്ക് ഛര്‍ദിക്കാനുള്ള തോന്നലും തലവേദനയുമുണ്ടാക്കും. വെറുംവയറ്റില്‍ പാല് കുടിയ്ക്കുമ്പോഴാണ് ഈ പ്രശ്നം കൂടുതല്‍ അനുഭവപ്പെടുന്നത്. കഴിവതും വെറും വയറ്റില്‍ പാല് കുടിയ്ക്കാതിരിക്കുക.
ദഹനേന്ദ്രിയത്തിന്റെ ശക്തി കുറഞ്ഞവര്‍ക്ക് പാല് ദഹനപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. പാലില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പാല് നല്ലപോലെ ദഹിയ്ക്കാന്‍ ഇത് പ്രയാസമുണ്ടാക്കുകയും ഇത് കുടലിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുകയും ചെയ്യുന്നു. കുടലിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ മലബന്ധമുണ്ടാവുന്നു.
മുഖക്കുരുവുണ്ടാകാന്‍ പാല് വഴി വയ്ക്കുന്നുണ്ടെന്നറിയാമോ. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്ക് പാല് വഴി വയ്ക്കുന്നു. പുരുഷനിലും സ്ത്രീയിലുമുള്ള ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിനെ ഡൈടെസ്റ്റോസ്റ്റിറോണ് ഹോര്‍മോണാക്കി മാറ്റും. ഇത് മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. ശരീരത്തില്‍ കൂടുതല്‍ വിയര്‍പ്പുണ്ടാകാനും പാല് വഴിയൊരുക്കും. ഇതും മുഖക്കുരുവിന് കാരണമാകും.
കഫക്കെട്ടു പോലുള്ള പ്രശ്നങ്ങള്‍ക്കും പാല് കാരണമാകുന്നുണ്ട്. ചുമയുള്ള സമയത്ത് പാല് കുടിയ്ക്കുന്നത് കഫമുണ്ടാകാന്‍ കാരണമാകും. ഇത്തരം സമയത്ത് പാലില്‍ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിയ്ക്കുന്നത് ഗുണം ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
