Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ഫൈബര്‍ ഫുഡ് തിരിച്ചറിയൂ
നാരുകളടങ്ങിയ ആഹാരം വയറിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മലബന്ധം, പൈല്‍സ് പോലുള്ള പ്രശ്നങ്ങള്‍ തടയാനും ഇത് സഹായിക്കും. നാരുകള്‍ കലര്‍ന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമെന്നു നോക്കൂ.

ധാന്യങ്ങള്‍, പയറുവരഗങ്ങള്, ബെറി, ഇലക്കറി, നട്സ് എന്നിവ നാരുകളടങ്ങിയ ഭക്ഷണസാധനങ്ങളാണ്.
അരി, ഗോതമ്പ്, ചോളപ്പൊടി, ഓട്സ് എന്നിവയെല്ലാം നാരുകള്‍ അടങ്ങിയ ഭക്ഷണസാധനങ്ങളാണ്. അതുകൊണ്ടുതന്നെ ഇവ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കി മാററണം. ഗോതമ്പ് ബ്രഡ്, തവിട് കളയാത്ത അരി, ചോളം എന്നിവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ക്ക് പുറമെ മഗ്നീഷ്യം, വൈറ്റമിന്‍ ബി 6 എന്നിവയും ഇത്തരം ഭക്ഷണസാധനങ്ങളില്‍ അടങ്ങിയിട്ടുണ്ട്.
പയറു വര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നാരുകള്‍ ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. പാചകം ചെയ്തു കഴിഞ്ഞാലും ഇവയിലെ നാരുകള്‍ക്ക് കുറവൊന്നും വരുന്നില്ലെന്നതാണ് ഗുണം.
റാസ്ബെറി, ഗൂസ്ബെറി, ക്രാന്‍ബെറി, സ്ട്രോബെറി തുടങ്ങിയവയെല്ലാം വൈറ്റമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവയല്‍ സമൃദ്ധമാണ്. ഇവയിലെ കുരുവിലാണ് കൂടുതലായും ഫൈബര്‍ അടങ്ങിയിട്ടുള്ളത്. ജ്യൂസാക്കി കഴിക്കുന്നതിന് പകരം ഇവ അങ്ങനെ തന്നെ കഴിക്കുന്നതാണ് നാരുകള്‍ കൂടുതല്‍ ലഭിക്കുവാന്‍ നല്ലത്.
ഇലക്കറികള്‍ നാരുകളുടെ നല്ല സ്രോതസാണ്. ചീര, കടുകില, ഉലുവയില, മത്തനില തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളായി ഉപയോഗിക്കാം. ഇവ കൂടാതെ കാബേജ്, ബ്രൊക്കോളി എന്നിവയിലും നാരുകള്‍ അടങ്ങിയിട്ടുണ്ട്.
നിലക്കടല, ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് എന്നിവ നാരുകളടങ്ങിയ ഭക്ഷണങ്ങളാണ്. ഇവയില്‍ നാരുകള്‍ക്ക് പുറമെ പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണത്തില്‍ ഇവയില്‍ ഏതെങ്കിലും ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
