Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഉപ്പു കുറയ്ക്കാന്‍ ചില സൂത്രങ്ങള്‍
ഉപ്പ് രക്തസമ്മര്‍ദത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. എന്നാല്‍ ഉപ്പില്ലാതെ ഭക്ഷണത്തിന് രുചി കിട്ടില്ലെന്ന് പറയുന്നവരുമുണ്ട്.
ഇത്തരം അരുചി ഒഴിവാക്കാനും എന്നാല്‍ ഉപ്പ് ഒഴിവാക്കാനും സഹായിക്കുന്ന മറ്റു ചില വഴികളെക്കുറിച്ച് അറിയൂ.
{photo-feature}
ഉപ്പിത്തിരി കുറഞ്ഞാലും ഭക്ഷണത്തിന് സ്വാദു നല്കുന്ന ഒരു സംഗതിയാണ് കുരുമുളകുപൊടി. കടകളില്‍ നിന്നും വാങ്ങുന്ന കുരുമുളകുപൊടിയ്ക്ക് അധികം സ്വാദുണ്ടായെന്നു വരില്ല. കുരുമുളക് വീട്ടില്‍ തന്നെ ഉണക്കി പൊടിയ്ക്കുന്നതാണ് നല്ലത്. ഇത് ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്.
നാരങ്ങാനീര് ഉപ്പോളം വരില്ലെങ്കിലും ഒരു പരിധി വരെ ഉപ്പിന്റെ ഗുണം ചെയ്യുക തന്നെ ചെയ്യും. ഭക്ഷണത്തില്‍ അല്പം നാരങ്ങാനീര് പിഴിഞ്ഞൊഴിയ്ക്കുക. ഇത് സ്വാദിന് മാത്രമല്ല, ആരോഗ്യത്തിനും ഗുണം ചെയ്യും.
ഉപ്പിന് പകരം ഉപ്പിന്റെ രുചി നല്കാന് സോയാസോസിന് കഴിയും. ഇതില്‍ ഉപ്പുണ്ടെങ്കിലും ഇതിലെ സോഡിയം തോത് സാധാരണ ഉപ്പിനേക്കാളും ഏറെ കുറവുമാണ്. ലോ സോഡിയം സോയാസോസും ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭിക്കും.
ചാട്ട് മസാലയും ഒരു പരിധി വരെ ഉപ്പിന് പകരം വയ്ക്കാവുന്നതാണ്. പ്രത്യേകിച്ച് ചാട്ട്, സലാഡുകള്‍ എന്നിവ ഉണ്ടാക്കുമ്പോള്‍. ഇതനുസരിച്ച് ഉപ്പ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതേയുള്ളൂ.
ഗാര്‍ളിക് പൗഡറും ഉപ്പിന് പകരം വയ്ക്കാവുന്ന ഒന്നാണ്. വെളുത്തുള്ളി ഉണക്കിപ്പൊടിക്കുകയോ ഉണക്കി വറുത്തു പൊടിക്കുകയോ ചെയ്യാം. ഇതിന്റെ സ്വാദും ഒരു പരിധി വരെ ഉപ്പിന് പകരം വയ്ക്കാവുന്നതേയുള്ളൂ. ഇത് ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.
ഇത്തരം വഴികള്‍ ഉപയോഗിച്ച് ഉപ്പിന്റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഇപ്പോഴത്തെ ടെന്‍ഷന്‍ നിറഞ്ഞ ജീവിതസാഹചര്യത്തില്‍ ബിപി പോലുള്ള രോഗങ്ങള്‍ പെട്ടെന്ന് പിടിപെടാനും സാധ്യത കൂടുതലാണ്.



Click it and Unblock the Notifications
