Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
സൂപ്പെന്നാല്...
സൂപ്പ് ആരോഗ്യവശങ്ങള്‍ ഏറെയുള്ള ഒരു ഭക്ഷണമാണ്. വിശപ്പു കുറയ്ക്കുക വണ്ണം കുറയ്ക്കുക, അസുഖത്തിന് പറ്റിയ ഭക്ഷണം എന്നിങ്ങനെ സൂപ്പിന്റെ ഗുണങ്ങള്‍ ധാരാളമുണ്ട്.
ആസ്തമ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്ക് സൂപ്പ് വളരെ നല്ലതാണ്. ഇവയില്‍ ചേര്‍ക്കുന്ന ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് എന്നിവയെല്ലാം ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളവയാണ്.

സൂപ്പിലൂടെ പോഷകങ്ങളും ധാതുക്കളും ശരീരത്തിന് വേഗത്തില്‍ വലിച്ചെടുക്കാന്‍ സാധിക്കും.
വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നമെന്നതാണ് ഏറ്റവും വലിയ ഗുണം. ഇവ പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നിക്കും. അങ്ങനെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.
പച്ചക്കറി കഴിയ്ക്കാന്‍ മടിയ്ക്കുന്ന കുട്ടികള്‍ക്കുള്ളില്‍ പച്ചക്കറി എത്തിക്കാനുള്ള നല്ലൊരു മാര്‍ഗമാണിത്.
അസുഖമുള്ള സമയത്ത് കഴിയ്ക്കാന്‍ പറ്റിയ നല്ലൊന്നാന്തരം ഭക്ഷണമാണിത്. പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ സൂപ്പ് നല്ലതാണ്.
കടയില്‍ നിന്നും വാങ്ങുന്ന സൂപ്പുകള്‍ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ഉണ്ടാകില്ല. സൂപ്പ് വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് നല്ലത്.
സൂപ്പിനൊപ്പം പാല്, ക്രീം എന്നിവ ചേര്‍ക്കുന്നത് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ദോഷം ചെയ്തെന്നു വരും.
സൂപ്പിന് കൊഴുപ്പുണ്ടാകാന്‍ കോണ്‍ഫ്ളോര്‍, മൈദ എന്നിവ ചേര്‍ക്കരുത്. ഇത് സൂപ്പിന്റേതായ എല്ലാ ഗുണവും കളയുകയാണ് ചെയ്യുക.
ചില അസുഖങ്ങള്‍ക്ക് ചില പ്രത്യേക തരം സൂപ്പുകള്‍ ഗുണം ചെയ്യും.
അമിതവണ്ണമുള്ളവര്‍ക്ക് ക്യാബേജ് സൂപ്പ് ഗുണം ചെയ്യും. രക്തം കട്ടി പിടിക്കാത്ത അസുഖത്തിന് ഒണിയന്‍ സൂപ്പ് നല്ലതാണ്.
വിളര്‍ച്ച പരിഹരിക്കാനും രക്തമുണ്ടാകാനും ചീര കൊണ്ടുണ്ടാക്കുന്ന സൂപ്പ് നല്ലതാണ്.
പയര്‍ സൂപ്പ് മാംസ്യം ലഭിക്കാന്‍ വളരെ നല്ലതാണ്. പ്രത്യേകിച്ച് വളരുന്ന പ്രായത്തിലുള്ള കുട്ടികള്‍ക്ക്.
പലവിധ പച്ചക്കറികളുടെ ഗുണം ഒരുമിച്ചു കഴിയ്ക്കാന്‍ മിക്സഡ് വെജിറ്റബിള്‍, ചിക്കന്‍ സൂപ്പ് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
