Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കഴിച്ചിരിക്കണം, ഇത്തരം ഭക്ഷണങ്ങള്‍
ചില ഭക്ഷണങ്ങളുണ്ട്, നാം നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടവ, ഇത് ഏതു തരം ഭക്ഷണങ്ങളാണെന്നു നോക്കൂ.
ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കാന് ഇവയ്ക്കാകും.

മുട്ട
മുട്ട കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണ്. ഇതില്‍ കൊളീന്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. കണ്ണിന്റെ രോഗങ്ങള്‍, സ്തനാര്‍ബുദം എന്നിവ തടയാന്‍ ഇത് സഹായകമാണ്. ദിവസവും ഒരു മുട്ട കഴിയ്ക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ചര്‍മത്തിനും മുടിയ്ക്കും മുട്ട വളരെ നല്ലതു തന്നെ.

പാല്
പാല് ഇതുപോലെ കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണ്. ഇതില്‍ കാല്‍സ്യം ധാരാളമുണ്ട്. എല്ലുകളുടേയും പല്ലുകളുടേയും ശരിയായ വളര്‍ച്ചയ്ക്ക് ഇവ അത്യാവശ്യമാണ്. കൊഴുപ്പു കളയാനും പാല് സഹായിക്കും. സ്ത്രീകളിലെ ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയ്ക്ക് സ്ത്രീകള്‍ പാല് കുടിയ്ക്കേണ്ടത് അത്യാവശ്യം തന്നെ.

സാല്‍മണ്‍
സാല്‍മണ്‍ എന്ന ഇനം മത്സ്യവും ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ്. ഇതില്‍ വൈറ്റമിന്‍ ഡി, ഒമേഗ ത്രീ എന്നിവ അടങ്ങിയിട്ടുണ്ട്. തടി, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും വാതം വരാതിരിക്കാനും സഹായിക്കുന്ന നല്ലൊരു ഭക്ഷണവസ്തുവാണ് ഇത്. തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് നല്ലതുതന്നെ,

ബീന്‍സ്
ഫൈബര്‍, പ്രോട്ടീന്‍, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയ ഭക്ഷണമാണ് ബീന്‍സ്. ഇവ ശരീരത്തിന് ആവശ്യമായ മിക്കവാറും എല്ലാ പോഷകങ്ങളും നല്കുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഇത് കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഏറിയ പങ്കും നല്‍കും.

ഓട്സ്
ആരോഗ്യഗുണങ്ങളില്‍ ഒന്നാംസ്ഥാനത്തു നില്ക്കുന്ന ഭക്ഷണമെന്ന ഖ്യാതി ഓട്സിന് അവകാശപ്പെട്ടതാണ്. ഇത് ടൈപ്പ്-2 പ്രമേഹബാധിതര്‍ക്ക് പറ്റിയ ഏറ്റവും നല്ല ഭക്ഷണങ്ങളിലൊന്നാണ്. മധുരം ചേര്‍ക്കാതെ കഴിയ്ക്കുന്നതാണ് ഇതിന് ഗുണം കൂട്ടുക.

ഒലീവ് ഓയില്‍
ഒലീവ് ഓയിലും കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണം തന്നെ. ഇത് ഹൃദയരോഗ്യത്തിന് ഏറ്റവും ചേര്‍ന്ന ഒരു ഭക്ഷണമാണ്. ഭക്ഷണമുണ്ടാക്കാന്‍ ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് ഏറ്റവും ഗുണം ചെയ്യും. അള്‍ഷീമേഴ്സ് പോലുള്ള രോഗങ്ങള്‍ തടയാനും ഇത് നല്ലതാണ്.

ബട്ടര്‍ ഫ്രൂട്ട്
ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോയും ആരോഗ്യം നല്കുന്ന ഒരു ഫലപദാര്ത്ഥമാണ്. വൈറ്റമിന്‍ ഇ, പൊട്ടാസ്യം എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

Click it and Unblock the Notifications