Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പായ്ക്കറ്റ് ജ്യൂസുകള്‍ തടി കൂട്ടുമോ?
ജ്യൂസുകള്‍ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. കാരണം പഴസത്തിന്റെ പൂര്‍ണഗുണം ഉള്‍ക്കൊള്ളുന്നവയാണ് ഇവ.
എന്നാല്‍ ഫ്രഷ് ജ്യൂസ് തയ്യാറാക്കാന്‍ ബുദ്ധിമുട്ടായതു കൊണ്ടുതന്നെ പായ്ക്കറ്റ് ജ്യുസുകളെ ആശ്രയിക്കുന്ന ധാരാളം പേരുണ്ട്. പല തരം ബ്രാന്റുകളുടെ മിക്കവാറും എല്ലാതരം പഴവര്‍ഗങ്ങളുടേയും ജ്യൂസുകള്‍ ലഭ്യമാണ്.

ഇത്തരം ജ്യൂസുകള്‍ ആരോഗ്യത്തിന് ഗുണകരമാണോയെന്നതാണ് പലരുടേയും സംശയം.
വ്യക്തമായി പറഞ്ഞാല്‍ ഇത്തരം പായ്ക്കറ്റ് ജ്യൂസുകള്‍ ശരീരത്തിലെ കൊഴുപ്പു വര്‍ദ്ധിപ്പിക്കും. തടി കൂട്ടുകയും ചെയ്യും.
സാധാരണ പഴവര്ഗങ്ങളില് അടങ്ങിയിരിക്കുന്നത് നാച്വറല്‍ ഷുഗറാണ്. എന്നാല്‍ പായ്ക്കറ്റ് ജ്യൂസുകളിലേത് ഫ്രക്ടോസും. മാത്രമല്ലാ, പലതിലും യഥാര്‍ത്ഥ പഴങ്ങളുടെ അംശം വളരെ കുറവുമാണ്. ഉണ്ടെങ്കില്‍ തന്നെ ഇവ മധുരവും മറ്റു പല രാസവസ്തുക്കളും ചേര്‍ത്താണ് കേടാവാതെ സൂക്ഷിച്ചു വച്ചിരിക്കുക. ഇത് ആരോഗ്യത്തിന് പകരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുക. പ്രമേഹം, ശരീരം തടിയ്ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ പായ്ക്കറ്റ് ജ്യൂസുകള്‍ വരുത്തി വയ്ക്കും.
പായ്ക്കറ്റ് ജ്യൂസുകളുടെ കാര്യത്തില്‍ മാത്രമല്ലാ, ഫ്രഷ് ജ്യൂസിന്റെ കാര്യത്തിലും പറയാനുണ്ട്. ജ്യുസുകളേക്കാളം എന്തുകൊണ്ടും നല്ലത് പഴങ്ങള്‍ കഴിയ്ക്കുന്നത് തന്നെയാണ്. കാരണം പഴങ്ങള്‍ കഴിയ്മ്പോള്‍ ഇതിലുള്ള മധുരം കുറേശെയായാണ് ഉള്ളിലെത്തുക. ഇത് പെട്ടെന്നു തന്നെ അപചയപ്രവര്ത്തനങ്ങളിലൂടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുകയും ചെയ്യും.
എന്നാല്‍ ജ്യൂസ് കുടിയ്ക്കുമ്പോള്‍ ഒറ്റയടിയ്ക്ക ഈ മധുരം ശരീരത്തിലെത്തുന്നു. ഇത് ഉടനെ തന്നെ ഊര്‍ജമാക്കി മാറ്റാന്‍ ശരീരത്തിന് സാധിച്ചെന്നു വരില്ല. ഇങ്ങനെ വരുമ്പോള്‍ ഇത് കൊഴുപ്പിന്റെ രൂപത്തില്‍ ശരീരത്തില്‍ സംഭരിക്കപ്പെടുകയാണ് ചെയ്യുന്നത്. പായ്ക്കറ്റ് ജ്യൂസില്‍ മധുരം കൂടുതലായതു കൊണ്ട് കൊഴുപ്പു കൂടാനുള്ള സാധ്യതയും കൂടുതല്‍ തന്നെ.
ജ്യൂസുകള്‍ കുടിയ്ക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നതു തന്നെയാണ് എന്നു പറയുന്നതിന്റ കാരണവും ഇതുതന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
