Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
തൈര് കഴിച്ചാല്‍ തടിയ്ക്കുമോ?
പാലും പാലുല്‍പ്പന്നങ്ങളും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പാല് കുടിയ്ക്കാന്‍ മടിയ്ക്കുന്നവര്‍ ചിലര്‍ തൈര് കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരുമായിരിക്കും. തൈര് കൊഴുപ്പാണോ, തടി വയ്പ്പിക്കുമോ തുടങ്ങിയ സംശയങ്ങള്‍ പലര്‍ക്കുമുണ്ട്.

ഈ സംശയത്തിന് ഉത്തരം ഏതുതരം പാല് കൊണ്ടാണ് തൈരുണ്ടാക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. കൊഴുപ്പു കളഞ്ഞ സ്കിംമ്ഡ് മില്‍ക് കൊണ്ടാണ് തൈരുണ്ടാക്കുന്നതെങ്കില് ഇത്തരം തൈര് തടിപ്പിക്കില്ല. എന്നാല്‍ സാധാരണ പാല് കൊണ്ടുണ്ടാക്കുന്ന, പ്രത്യേകിച്ച് ധാരാളം പാടയുള്ള പാല് കൊണ്ടുണ്ടാക്കുന്ന തൈരില്‍ കൊഴുപ്പടങ്ങിയിരിക്കും.
എത്രത്തോളം തൈര് കഴിയ്ക്കുന്നുണ്ടെന്നത് വളരെ പ്രധാനമാണ്. പരിധിയില്‍ കവിഞ്ഞ അളവില്‍ തൈര് കഴിച്ചാല്‍, പ്രത്യേകിച്ച് കൊഴുപ്പടങ്ങിയ തൈര് കഴിച്ചാല്‍ ഇത് തടിപ്പിക്കുക തന്നെ ചെയ്യും.
ഇപ്പോള്‍ വിവിധ തരം ഫ്ളേവറുകളില്‍ തൈരുകള്‍ ലഭ്യമാണ്. എന്നാല്‍ ഇവ തടിപ്പിക്കുന്നവയാണ്. ഇവയില്‍ കൃത്രിമമധുരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. മാത്രമല്ല, പലതരം പഴങ്ങളുടെ ഫ്ളേവറുകളില്‍ ലഭിക്കുമെങ്കിലും ഇവ യഥാര്‍ത്ഥ ഫലങ്ങളല്ല. ഇവയുടെ കൃത്രിമ ഫ്ളേവറുകള്‍ മാത്രമാണ്. ഇതെല്ലാം ശരീരത്തെ തടിപ്പിക്കുന്നവയാണ്. തൈരിനൊപ്പം ശരിക്കുള്ള ഫലങ്ങളടിച്ച് മധുരം ചേര്‍ക്കാതെ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. കൊഴപ്പു കളഞ്ഞ തൈര് ഉപയോഗിച്ച് ഇവയുണ്ടാക്കുക.
തൈരില്‍ ടോപ്പിംഗായി കൊഴുപ്പു കൂടിയ സാധനങ്ങള്‍ ഉപയോഗിക്കുന്നവരുണ്ട്. ഇത് തടി കൂട്ടുക തന്നെ ചെയ്യും.
ഏതു ഭക്ഷണമാണെങ്കിലും പാകത്തിന് കഴിയ്ക്കുകയെന്ന തത്വം ഇവിടെയും പ്രാവര്ത്തികമാക്കണമെന്നോര്ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
