Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഒഴിവാക്കേണ്ട പ്രഭാതഭക്ഷണങ്ങള്‍

കഴിച്ചാല്‍ മാത്രം പോരാ, ഭക്ഷണം ആരോഗ്യകരമായിരിക്കുകയും വേണം.
എന്നാല്‍ ഇന്നത്തെ തിരക്കുപിടിച്ച ജീവിത്തില്‍ പലരും ഇത് ഒഴിവാക്കുകയോ അനാരോഗ്യകരമായ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നു. നാം നിര്‍ബന്ധമായും പ്രഭാതഭക്ഷണത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.
എളുപ്പത്തില്‍ ഉണ്ടാക്കാനാവുന്നതു കൊണ്ട് സാന്ഡ്വിച്ച് പ്രഭാതഭക്ഷണത്തിന് ഏറെപ്പേര്‍ തെരഞ്ഞെടുക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിലെ വെണ്ണയും നെയ്യും മറ്റും കൊഴുപ്പു വര്‍ദ്ധിപ്പിക്കുന്നു. സോഡിയത്തിന്റെ അംശവും ഇതില്‍ കൂടുതലാണ്. സാന്‍ഡ്്വിച്ച് ഉണ്ടാക്കുകയാണെങ്കില്‍ കൊഴുപ്പുകുറഞ്ഞ നെയ്യും വെണ്ണയും കൊണ്ട് ഉണ്ടാക്കുക. ധാന്യങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ ബ്രഡും ലഭ്യമാണ്. ഇവയില്‍ പച്ചക്കറി ചേര്‍ത്താന്‍ നല്ല പ്രഭാതഭക്ഷണമായി.
ലളിതമായ ഭക്ഷണമെന്നു കരുതി മഫിനുകള്‍ പലരും പ്രഭാതഭക്ഷണത്തിന് തെരഞ്ഞെടുക്കുന്നു. ഇവയിലടങ്ങിയിരിക്കുന്ന വെണ്ണയും മാവും പഞ്ചസാരയും ഇത് കേക്കിനു തുല്യമായ ദോഷമാണ് ഉണ്ടാക്കുന്നത്.
ജ്യൂസുകള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ് ഏവരുടേയും ധാരണ. എന്നാല്‍ ഇത് തെറ്റാണ്. ഇതിലടങ്ങിയിരിക്കുന്ന് ഫ്രക്ടോസ് ഇന്‍സുലിന്റെ തോത് ഉയര്‍ത്തുന്നു. ജ്യൂസാക്കാതെ പഴവര്‍ഗങ്ങള്‍ അങ്ങനെതന്നെ കഴിക്കുന്നതാണ് നല്ലത്.
അനോരോഗ്യകരമായ പ്രഭാതഭക്ഷണം നിങ്ങളുടെ ആരോഗ്യം മാത്രമല്ലാ, ഒരു ദിവസം തന്നെ നശിപ്പിക്കുമെന്നോര്ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
