Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തടി കുറയ്ക്കും നാലു ഭക്ഷണങ്ങള്‍
തടി കുറയ്ക്കാന്‍ മാര്‍ഗങ്ങള്‍ ധാരാളമുണ്ട്. ഭക്ഷണം കഴിച്ചും കുറച്ചും വ്യായാമം ചെയ്തുമെല്ലാം. തടി കുറയ്്ക്കാന്‍ സഹായിക്കുന്ന നാല് പ്രധാന ഭക്ഷണങ്ങളിതാ,

ബെറികള്‍, സ്ട്രോബെറി, ബ്ലൂബെറി, മുന്തിരി തുടങ്ങിയവ തടി കുറയാന്‍ സഹായിക്കുമെന്നു മാത്രമല്ലാ, മെലിഞ്ഞ ശരീരഘടനയുണ്ടാകാന് സഹായിക്കുകയും ചെയ്യും. ഇതിലെ ആന്തോസയാനിന്സാണ് ഇതിന് സഹായിക്കുന്നത്. കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ചാലും ഇത്തരം പഴങ്ങള്‍ തടി കുറയ്ക്കുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.
ഡോക്ടറെ അകറ്റി നിര്‍ത്തുമെന്ന് പറയപ്പെടുന്ന ആപ്പിളും തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണപദാര്‍ത്ഥം തന്നെയാണ്. ഇതില്‍ കൊഴുപ്പും കൊളസ്ട്രോളുമെല്ലാം കുറവാണ്. ശരീരത്തില്‍ നിന്നും വിഷാംശം അകറ്റിക്കളയാനും ആപ്പിള്‍ സഹായിക്കും. ഇത് ശരീരത്തിലെ കൊഴുപ്പിനെ നീക്കിക്കളയാനും സഹായിക്കും. മാത്രമല്ലാ, ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും ആപ്പിള്‍ നല്ലതാണ്. ഇത് നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കുന്നത് വയര്‍ നിറഞ്ഞ പോലുള്ള ഒരു പ്രതീതിയുണ്ടാക്കുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.
തക്കാളിയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തെ ശുദ്ധീകരിക്കുന്നുവെന്നു പറയാം. കൊഴുപ്പ്, കൊളസ്ട്രോള്‍ എന്നിവ ഇതില്‍ വളരെ കുറവാണ്.
ചോക്കലേറ്റാണ് തടി കുറയ്ക്കുന്ന ലിസ്റ്റില്‍ മറ്റൊന്ന്.കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ടാകും. എന്നാല്‍ ചോക്ലേറ്റിലെ കൊക്കോ തടി കുറയാനും ശരീരഭംഗി കാത്തു സൂക്ഷിക്കാനും നല്ലതാണെന്നാണ് ഒരു വിഭാഗം ഡോക്ടര്‍മാരുടെ അഭിപ്രായം. ഡാര്‍ക് ചോക്ലേറ്റ് കഴിയ്ക്കണമെന്നു മാത്രം. ചോക്ലേറ്റിന്റെ അളവ് അമിതമാകാതിരിക്കാനും ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
