Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
ആന്റി ഓക്സിഡന്റുകള്‍ കഴിച്ചാല്‍...
ആരോഗ്യമുള്ള ശരീരത്തിന് നല്ല ഭക്ഷണം വളരെ പ്രധാനം. നല്ല ഭക്ഷണമെന്നാല്‍ പലവിധ പോഷകങ്ങള്‍ അടങ്ങിയവ. ചില ഭക്ഷണങ്ങളുണ്ട്, ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയവ.
ആരോഗ്യത്തിനു മാത്രമല്ലാ, ചര്‍മത്തിനും ഇവ വളരെ പ്രധാനമാണ്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയെന്ന കടമയും ആന്റി ഓക്സിഡന്റുകള്‍ ചെയ്യുന്നുണ്ട്. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.
മസാലയായി ഉപയോഗിക്കുന്ന ഗ്രാമ്പൂ നല്ലൊന്നാന്തരം ആന്റി ഓക്സിഡന്റാണ്. കൊളസ്ട്രോള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നത് കൊണ്ടു കൂടിയാണ് മിക്കവാറും മസാലകളില്‍, പ്രത്യേകിച്ച് ഇറച്ചിമസാലകളില് ഇവ ചേര്‍ക്കുന്നത്.
രാജ്മ എന്ന പേരിലറിപ്പെടുന്ന കിഡ്നി ബീന്‍സ് ആന്റി ഓക്സിഡന്റുകളുടേയും പ്രോട്ടീനുകളുടേയും കലവറയാണെന്ന് പറയാം. ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള എല്ലാ തരം ബീന്‍സുകളും നല്ലതാണ്. പ്രതിരോധ ശേഷി നല്കുന്നു എന്ന മറ്റൊരു ഗുണു കൂടി ഇവയ്ക്കുണ്ട്.
കാപ്സിക്കത്തില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ പ്രതിരോധിക്കാന്‍ ഇവ സഹായകമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ഭക്ഷണക്രമത്തില്‍ കാപ്സിക്കം ഉള്‍പ്പെടുത്തുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.
വൈറ്റമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുക മാത്രമല്ലാ, ചര്‍മത്തിന്റെ യുവത്വവും തിളക്കവും നിലനിര്‍ത്തുകയും ചെയ്യുന്നു. നാരങ്ങാവര്‍ഗത്തില്‍ പെട്ട എല്ലാ പഴവര്‍ഗങ്ങളിലും വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ബദാം, ഉണക്കിയ പ്ലം പഴം എന്നിവയില്‍ വൈറ്റമിന്‍ ഇയും അടങ്ങിയിട്ടുണ്ട്.
ചായയും നല്ലൊന്നാന്തരം ആന്റി ഓക്സിഡന്റാണ്. ഗ്രീന്‍ ടീ, കട്ടന്‍ ചായ തുടങ്ങിയവയാണ് കൂടുതല്‍ നല്ലത്. ചായയില്‍ പാല് ചേര്‍ത്താല്‍ ഇത്തരം ഗുണങ്ങള്‍ ഇല്ലാതെയാകുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
