Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഷാറൂഖ് ഖാനും ഭക്ഷണവും
ഒരു ചാണ് വയറിനു വേണ്ടിയാണ് ആരും പെടാപ്പാട് പെടുന്നത്. ഇത് പ്രശസ്തരാണെങ്കിലും യാചകരാണെങ്കിലും. അടിസ്ഥാന ആവശ്യം ഒന്നു തന്നെ. ചില ബോളിവുഡ് പ്രശസ്തരുടെ ഭക്ഷണപ്രിയത്തെ കുറിച്ച് അറിയൂ.
ബോളിവുഡിലെ കിരീടം വയ്ക്കാത്ത രാജാവാണെന്നു വേണമെങ്കില്‍ ഷാറൂഖ് ഖാനെ പറയാം. കിംഗ് ഖാന് എന്ന വിളിപ്പേരു തന്നെ ഇത് വ്യക്തമാക്കുന്നതാണ്. എന്നാല്‍ ഭക്ഷണക്കാര്യത്തില്‍ വളരെ ലളിതമായ ഇഷ്ടങ്ങളാണ് ഇദ്ദേഹത്തിന്. ചോറും പരിപ്പുമാണ് ഇഷ്ടഭക്ഷണം. എന്നാല്‍ പ്രിയപ്പെട്ട ഒന്നുണ്ട്, ബട്ടര്‍ ചിക്കന്‍. ദില്ലിയില്‍ വളര്‍ന്നതു കൊണ്ടായിരിക്കും ഈ ഇഷ്ടമെന്നു കരുതാം. നല്ല ബട്ടര്‍ ചിക്കന്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഏറ്റവും പ്രധാപ്പെട്ടതാണ് ദില്ലി.
അനില്‍ കപൂറിന്റെ ഓമനപുത്രിക്കിഷ്ടം വറുത്ത് സിന്ധി ഭക്ഷണം. വട പാവ്, പാനി പൂരി, ചോക്കലേറ്റ്, ചീസ് എന്നിങ്ങനെ പോകുന്നു സോനം കപൂറിന്റെ അടുത്ത ഇഷ്ടങ്ങള്‍. അനാരോഗ്യകരമായ ഭക്ഷണശീലമെന്നു തോന്നുമെങ്കിലും ഈ ഭക്ഷണപ്രിയവും സോനത്തിന്റെ മെലിഞ്ഞു നീണ്ട ശരീരവും ആരേയും ഒന്ന് അമ്പരപ്പിക്കും. ഭക്ഷണശീലം ഇങ്ങനെയൊക്കെയാണെങ്കിലും വ്യായാമം, ഡയറ്റ് എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഈ സുന്ദരിക്കു ശ്രദ്ധയുണ്ട്.
ബാര്‍ബി ഡോളിന്റെ ശരീരവടിവുള്ള കത്രീന കൈഫിനിഷ്ടം കറുവാപ്പട്ടയുടെ സ്വാദുള്ള, മൈദയും പാലും ചീസു ചേര്‍ത്തുണ്ടാക്കുന്ന സിന്നമണ്‍ റോള്സ,്. കറുവാപ്പട്ട പൊടിച്ചു ചേര്‍ക്കുന്ന ഈ വിഭവം ദിവസം രണ്ടു തവണയെങ്കിലും ഇവര്‍ കഴിയ്ക്കുകയും ചെയ്യും. കയ്യില്‍ കിട്ടുന്നത് വലിച്ചുവാരി തിന്നുന്ന പതിവും കത്രീനക്കില്ല. പ്രധാനമായും ഓര്‍ഗാനിക് ഭക്ഷണരീതിയാണ് ഇവര്‍ പിന്തുടരുന്നത്. ഡയറ്റ്, വ്യായാമ രീതികളില്‍ ഇവര്‍ ശ്രദ്ധിക്കാറുമുണ്ട്.
ഇങ്ങനെയുള്ള ഇഷ്ടങ്ങളുണ്ടെങ്കിലും ഡയറ്റിന്റെ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും വളരെ ചിട്ടകള്‍ പാലിക്കുന്നവരാണ് ഇവര്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
