Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുറയുന്ന തടിയെ കൂട്ടുന്ന ഭക്ഷണങ്ങളും

തേന്‍ തടി കുറയ്ക്കുമെന്നാണ് പൊതുവെയുള്ള ധാരണം. ഇതിലെ മധുരം ദോഷമല്ലെന്നും ചിലരെങ്കിലും കരുതും. തികച്ചും അബദ്ധധാരണയാണിത്. തേനില്‍ പഞ്ചസാരക്കു തുല്യം തന്നെ ഗ്ലൂക്കോസുണ്ട്. അതുകൊണ്ടുതന്നെ തേന്‍ അധികം കഴിയ്ക്കുന്നത് തടിപ്പിക്കുകയും ചെയ്യും.
പ്രാതലിന് ധാന്യങ്ങള്‍ കഴിയ്ക്കണമെന്നു പറയും. എന്നാല്‍ ഇവ തെരഞ്ഞെടുത്തു കഴിച്ചില്ലെങ്കില്‍ വണ്ണം കൂടാന്‍ സാധ്യതയുണ്ട്. ഗോതമ്പ്, ഓട്സ് മുതലായവ പ്രാതലാക്കുന്നതാണ് നല്ലത്.
പാലിന് കൊഴുപ്പാണെന്നു പറഞ്ഞ് സ്കിംഡ് മില്‍ക് ഉപയോഗിക്കുന്നവരുണ്ട്. സ്കിംഡ് മില്‍ക് പൂര്‍ണമായും കൊഴുപ്പു വിമുക്തമല്ല. സാധാരണ പാലിനെ അപേക്ഷിച്ച് കൊഴുപ്പിന്റെ അളവ് കുറവാണെന്നു മാത്രം. സാധാരണ പാലില്‍ നാലു ശതമാനമാണ് കൊഴുപ്പ്. സ്കിംഡ് മില്കില് ഇത് .1 ശതമാനവുമെന്നു മാത്രം.
സാധാരണ പാലില്‍ ധാരാളം വൈറ്റമിനുകളുണ്ട്. എന്നാല്‍ സ്കിംഡ് മില്കില് ഇവ കുറവാണ്. മാത്രമല്ലാ, സാധാരണ പാല് ശരിരത്തിലെ അപചയപ്രവര്‍ത്തനങ്ങളെ കൂടുതല്‍ വേഗത്തിലാക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. ഇത് തടി കുറയാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്.
ഡയറ്റ് സോഡകള്‍ ആരോഗ്യത്തിനു ദോഷം വരുത്തില്ലെന്നു കരുതി കുടിയ്ക്കുന്നവരുണ്ട്. സാധാരണ ശീതളപാനീയങ്ങളില്‍ മധുരത്തിന്റെ അളവ് കൂടുതലായതു കൊണ്ട് ഇത് പെട്ടെന്നു വിശപ്പു കെടുത്തും. കൂടുതല്‍ കുടിയ്ക്കേണ്ടെന്ന സിഗ്നല്‍ തലച്ചോറിന് ലഭിക്കുകയും ചെയ്യും. എന്നാല്‍ ഡയറ്റ് ഡ്രിങ്കുകള്‍ കുടിയ്ക്കുന്തോറും വിശപ്പു കൂടും. ഇത് തടി കൂട്ടാന്‍ ഇടയാക്കുകയും ചെയ്യും.
ഇതുപോലെ പച്ചക്കറികള്‍ വേവിച്ചു കഴിച്ചാല്‍ അവയിലെ പോഷകാംശം നഷ്ടപ്പെടുമെന്നു പറയും. എന്നാല്‍ ചില അംശങ്ങള്‍ നശിക്കുമെങ്കിലും വേവിക്കുന്നതോടെ ആന്റി ഓക്സിഡന്റുകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് ആരോഗ്യത്തിനും ചര്‍മത്തിനും നല്ലതാണ്. തടി കുറയ്ക്കാനും സഹായകം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
