Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഈന്തപ്പഴവും നോമ്പുതുറയും തമ്മില്‍?

നോമ്പു പോല നോമ്പു തുറയും പ്രധാനമാണ്. സൂര്യനുദിക്കുന്നതിനു മുന്‍പും സൂര്യന് അസ്തമിച്ച ശേഷവും മാത്രം ഭക്ഷണം കഴിയ്ക്കുക എന്ന ചിട്ടയുള്ള റമദാന് ആചാരം ഭക്ഷണനിയന്ത്രണം കൂടെ സാധ്യമാക്കുകയാണ് ചെയ്യുന്നത്.
നോമ്പെടുത്ത് വൈകീട്ട് നോമ്പുതുറയ്ക്കുള്ള ചില പ്രധാന വിഭവങ്ങളുമുണ്ട്. ഈന്തപ്പഴം ഇതില്‍ ഒന്നാണ്. ഈന്തപ്പഴം കഴിച്ച് നോമ്പു തുറക്കുകയെന്ന ആചാരം പലയിടങ്ങളിലും നിലവിലുമുണ്ട്.
റമദാന് കൂടുതല്‍ പ്രാധാന്യത്തോടെ എടുക്കുന്നത് ഗള്‍ഫ് നാടുകളിയാണ്. ഇവിടെ സുലഭമായി ലഭിക്കുന്നതു കൊണ്ടാണ് ഈന്തപ്പഴത്തിന് നോമ്പുതുറയില്‍ പ്രധാന സ്ഥാനം ലഭിക്കുന്നതെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകാം.
നോമ്പു തുറയ്ക്ക് ഈന്തപ്പഴം ഉപയോഗിക്കുന്നതിന് ആരോഗ്യപരമായ കാരണമുണ്ട്. ഇത് ആല്‍ക്കലി വിഭാഗത്തില്‍ പെട്ട ഭക്ഷണമാണെന്നതു തന്നെ.
മുഴുവന്‍ സമയവും ഭക്ഷണം കഴിയ്ക്കാതിരുന്നത് അസിഡിറ്റിയുള്ള മറ്റു ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വയറിന് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍ തന്നെ വയറ്റില്‍ അസിഡിറ്റിയുണ്ടാകും. ഇതിനൊപ്പം അസിഡിറ്റിയുള്ള ഭക്ഷണസാധനങ്ങള്‍ കൂടി കഴിയ്ക്കുമ്പോള്‍ പ്രശ്നം രൂക്ഷമാവുകയും ചെയ്യും.
വയറ്റിലെ അസിഡിറ്റി പ്രശ്നങ്ങള്‍ ശമിപ്പിക്കാന്‍ ആല്ക്കലിയടങ്ങിയ ഈന്തപ്പഴത്തിനു കഴിയും.
ചിലയിടങ്ങളില്‍ ചെറുനാരങ്ങാവെള്ളം കുടിച്ച് നോമ്പു വീടുന്ന ശീലമുണ്ട്. ഇത് സത്യത്തില്‍ വയറിന് കേടാണ്. കാരണം ചെറുനാരങ്ങാവെള്ളവുംഅസിഡിറ്റി കൂട്ടൂം
നോമ്പുതുറ സാധാരണ വെള്ളം കുടിച്ചുമാകാം. വെള്ളം ന്യൂട്രലായ ഒന്നാണ്. അതുകൊണ്ടു തന്നെ അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാക്കുകയുമില്ല.
.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
