Latest Updates
-
ഇന്ധനവിലയിൽ മാറ്റമുണ്ടോ? കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
തുളസി വിവാഹം: വീട്ടിൽ തുളസി എവിടെ വയ്ക്കണം? വാസ്തു പ്രകാരം ഈ ദിശയിൽ വച്ചാൽ ഐശ്വര്യം കൂടും -
അക്വാൻ ചുഴലിക്കാറ്റ്: ആന്ധ്രയിൽ റെഡ് അലർട്ട്; വെള്ളിയാഴ്ച കരതൊടും, തീരദേശങ്ങളിൽ അതീവ ജാഗ്രത -
വിവാഹ സീസൺ: കേരളത്തിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
ഡൽഹിയിൽ ആശ്വാസം: ഗ്രാപ് ഘട്ടം 3 നിയന്ത്രണങ്ങൾ പിൻവലിച്ചു, സ്കൂളുകൾ തുറന്നു; എന്തൊക്കെയാണ് ഇനിയുള്ള മാറ്റങ്ങൾ? -
സൂര്യ-മംഗള ദൃഷ്ടിസംഗമം: നവംബർ 19-ന് ഈ കാര്യങ്ങളിൽ അതീവ ജാഗ്രത വേണം! -
ചതയം നക്ഷത്രവും കുംഭം രാശിയും: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും, ജാഗ്രത വേണം! -
നവംബർ 19-ന് അപൂർവ്വ രവിയോഗം: 24 മണിക്കൂർ നീളുന്ന ശുഭമുഹൂർത്തം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 18 ഇന്നത്തെ പഞ്ചാംഗം: ശുക്ല നവമിയിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ ശ്രദ്ധിക്കുക -
ശനിയാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: ധനവും യാത്രയും പ്രണയവും തേടിയെത്തും!
പുരുഷശേഷി വര്‍ദ്ധിപ്പിക്കും ഭക്ഷണം

സ്റ്റാമിനക്കും ലൈംഗികതയ്ക്കും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവയെക്കുറിച്ച് അറിയൂ.
ഫ്രീ റാഡിക്കല്‍സ് എന്നൊരു ഘടകമുണ്ട്, മനുഷ്യശരീരത്തില്‍. ലൈംഗിക അവയവങ്ങളിലുള്പ്പെടെ എല്ലാ കോശങ്ങളിലും ഇവയുണ്ട്. ഇവ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന ഘടകങ്ങളാണ്. ലൈംഗികശക്തി കുറയ്ക്കുന്നതിലും ഇവയ്ക്ക് കയ്യുണ്ടെന്നര്ത്ഥം.
ഇവയുടെ പ്രവര്‍ത്തനം തടയുന്നതിന് ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. പച്ചക്കറികളും പഴവര്‍ഗങ്ങളും ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. എന്നാല്‍ ഡാര്‍ക് ചോക്ലേറ്റ്, കറുത്ത മുന്തിരി എന്നിവയുടെ പ്രാധാന്യം എടുത്തു പറയണം. ഇവയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഫ്ളേവനോയ്ഡും ഇവയിലുണ്ട്. ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
വാള്‍നട്ട് ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു ഭക്ഷണമാണ്. വാള്‍നട്ടില്‍ ആര്‍ഗിനൈന്‍ എന്നൊരു വസ്തുവുണ്ട്. ഇത് ഉദ്ധാരണം ദീര്‍ഘിപ്പിച്ചു നിര്‍ത്താന്‍ സഹായിക്കും. ആര്ഗിനൈനിലെ അമിനോ ആസിഡ് നൈട്രിക് ഓക്സൈഡ് ഉല്പാദിപ്പിക്കും. ഇത് രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കും.
സോയ, ക്യാബേജ് തുടങ്ങിയവ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന മറ്റു ഭക്ഷണപദാര്‍ത്ഥങ്ങളാണ്. ഇവ പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. പ്രോസ്റ്റേറ്റ് ഗ്രന്ഥികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ ഉദ്ധാരണപ്രശ്നങ്ങള്‍ക്കും ശീഘ്രസ്ഖലനലത്തിനും വഴിയൊരുക്കും.
പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ പറ്റിയെന്നു വരികയുമില്ല. തിരിച്ചറിയാന്‍ വൈകുന്നത് ചിലപ്പോള്‍ ശസ്ത്രക്രിയയ്ക്കു തന്നെ വഴി വച്ചേക്കും.
സോയ, ക്യാബേജ്, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവ ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ദിവസവും ക്യാബേജ്, സോയ എന്നിവ കഴിയ്ക്കുന്നത് ഡ്രൈഹൈഡ്രോടെസ്റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനം കുറയ്ക്കും. ഇത് പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉല്പാദനത്തെയും പ്രവര്‍ത്തനത്തെയും വിപരീതമായി ബാധിക്കുന്ന ഒന്നാണ്.
സിങ്കിനെ വേണമെങ്കില്‍ സെക്സ് ധാതുവെന്ന ഗണത്തില്‍ പെടുത്താം. മസിലുകള്‍ക്കും സെക്്ഷ്വല്‍ സ്റ്റാമിന വര്‍ദ്ധിക്കുന്നതിനും സിങ്ക് സഹായിക്കും.
കക്കയിറച്ചി, നിലക്കടല, എള്ള്, കശുവണ്ടിപ്പരിപ്പ് എന്നിവയില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.
ദിവസവം മേല്‍പ്പറഞ്ഞ ഭക്ഷണസാധനങ്ങള്‍ കഴിച്ചു നോക്കൂ. ലൈംഗിക ശേഷി വര്‍ദ്ധിക്കുന്നത് നിങ്ങള്‍ക്കു തന്നെ തിരിച്ചറിയാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
