Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചപ്പാത്തിയും ചോറും യുദ്ധം ചെയ്യുമ്പോള്‍...
ചപ്പാത്തിയും ചോറും തമ്മിലുള്ള തര്‍ക്കം തുടങ്ങിയിട്ട് നാളേറെയായി. തര്‍ക്കത്തില്‍ അല്പം മുന്നിട്ടു നില്‍ക്കുന്നത് ചപ്പാത്തിയാണെന്നു തന്നെ പറയാം. ഇക്കാര്യത്തില്‍ ചോറിനുള്ള പോരായ്മ തടി കൂട്ടും എന്നൊരു പേരുദോഷമാണ്. ഇവ തമ്മിലുള്ള ഗുണങ്ങള്‍ കൂട്ടിക്കിഴിച്ചു നോക്കൂ, ഏതാണ് മികച്ചതെന്ന് കണ്ടെത്താം.

ചോറിലും ചപ്പാത്തിയിലും കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ചപ്പാത്തിയിലേത് ദഹനത്തിന് കൂടുതല്‍ ബുദ്ധിമുട്ടുള്ള കാര്‍ബോഹൈഡ്രേറ്റുകളാണ്. ദഹനത്തിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് നല്ലത് ചോറാണെന്നു ചുരുക്കം.
ചോറ് കഴിച്ചാല്‍ പെട്ടെന്ന് ഉറക്കവും ക്ഷീണവും വരുന്നതായി അനുഭവപ്പെടും. ചോറ് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ത്തുന്നതാണ് ഇതിന് കാരണം. എന്നാല്‍ ചപ്പാത്തിക്ക് ഈ ദോഷമില്ല.
ഡയറ്റ് നോക്കുന്നവര്‍ക്ക് നല്ലത് ചപ്പാത്തിയാണ്. കാരണം ചോറില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് വണ്ണം കൂടാന്‍ ഇട വരുത്തും. ചോറ് പാകം ചെയ്യുന്ന രീതിയും ഒരു പരിധി വരെ കൊഴുപ്പു നിശ്ചയിക്കുന്ന ഘടമാണ്. പ്രഷര്‍ കുക്കറില്‍ വെള്ളം വറ്റിച്ച് ചോറ് പാചകം ചെയ്യുന്നത് കൂടുതല്‍ കൊഴുപ്പ് ഉള്ളിലെത്താന്‍ ഇടയാക്കും. എന്നാല്‍ കഞ്ഞിവെള്ളം ഊറ്റിക്കളഞ്ഞാല്‍ ഈ പ്രശ്നമുണ്ടാകില്ല.
നാരുകള്‍ കൂടുതല്‍ ചപ്പാത്തിയില്‍ തന്നെയാണ്. അതുകൊണ്ട് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇതാണ് നല്ലത്.
ചപ്പാത്തിക്കും ചോറിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഇതു മനസിലാക്കി അവനവന് ചേര്‍ന്ന ഭക്ഷണം തെരഞ്ഞെടുക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
