Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബ്രെഡ് തടി കൂട്ടുമോ?

ബ്രെഡുകള് പല തരത്തിലും ഇന്ന് ലഭ്യമാണ്. എന്നാല് ഇതു കഴിയ്ക്കുമ്പോഴും പൊതുവെ എല്ലാവരേയും അലട്ടുന്ന ഒരു ചോദ്യമുണ്ടാകും, ബ്രെഡ് തടി വയ്പ്പിക്കുമോ
ഇതിന് ഉണ്ടെന്നും ഇല്ലെന്നും മറുപടിയുണ്ട്. ഈ ഉത്തരം തെരഞ്ഞെടുക്കുന്ന ബ്രെഡിനെ ആശ്രയിച്ചിരിക്കും. വെള്ള ബ്രെഡ് തടി കൂട്ടുമെന്നു വേണമെങ്കില് പറയാം. കാരണം ഇത് മൈദ കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇത് പെട്ടെന്നു ദഹിക്കും. എന്നാല് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂട്ടും. വെളുത്ത ബ്രെഡ് കഴിച്ചാല് ടൈപ്പ് 2 പ്രമേഹസാധ്യത കൂടുതലാണ്. മാത്രമല്ലാ. ഇത് കൊഴുപ്പു കൂടാനും ശരീരം തടിക്കാനും വഴിയൊരുക്കും.
തവിടു കളയാത്ത ധാന്യങ്ങള് കൊണ്ടും ഗോതമ്പു കൊണ്ടും ഉണ്ടാക്കിയ ബ്രെഡുകളുണ്ട്. ഇവയില് കൂടുതല് നാരുകള് അടങ്ങിയിട്ടുണ്ട്. ക്യാന്സര്, പ്രമേഹം, അമിതവണ്ണം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള് തടയാന് ഇത് സഹായിക്കും. ഇവ പ്രമേഹത്തിനും തടിക്കും വഴി വയ്ക്കില്ല.
ഏതുതരം ബ്രെഡാണെങ്കിലും പ്രോട്ടീന് കൂടുതലുള്ളതും ഷുഗര്, കൊഴുപ്പ് എന്നിവ കുറവുള്ളതുമായവ നോക്കിയെടുക്കുക. ഇത് പായ്ക്കറ്റിന്റെ പുറത്തു നോക്കിയാല് മനസിലാക്കാം. ഗോതമ്പു കൊണ്ടുണ്ടാക്കിയതാണെങ്കിലും ഇതില് കൂടുതല് പഞ്ചസാരയുടെ അളവുണ്ടെങ്കില് ശരീരത്തിന് ദോഷം ചെയ്യും.
ചിലതരം ബ്രെഡുകളില് ട്രാന്സ്ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇവ പൂര്ണമായും ഒഴിവാക്കണം.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
