Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പഴം കഴിച്ചാല്‍ തടിക്കുമോ?

വാസ്തവത്തില്‍ പഴം തടിപ്പിക്കുമോ, ഇല്ലെന്ന് ഒറ്റവാക്കില്‍ പറയാം. എന്നാല്‍ പഴത്തിന് തടിപ്പിക്കുന്ന ഭക്ഷണമെന്ന പേരു വരുത്താന്‍ ചില പ്രത്യേക കാരണങ്ങളുമുണ്ട്.
പഴത്തില്‍ കാര്‍ബോഹൈഡ്രേറ്റുകളും കലോറിയുമുണ്ട്. എന്നാല്‍ ഇതെളുപ്പം ഊര്‍ജമായി മാറുന്നവയാണ്. ഇവയില്‍ കൊഴുപ്പോ ഉപ്പോ മറ്റൊന്നും തന്നെ അടങ്ങിയിട്ടില്ല. കാര്‍ബോഹൈഡ്രേറ്റുകളും കലോറിയുമാണ് ഇത് തടിപ്പിക്കുമെന്ന തോന്നല്‍ നല്‍കുന്നത്. സത്യത്തില്‍ അവ ഊര്‍ജമായി മാറുന്നവയാണ്. സ്പോട്സുകാരും മറ്റും പഴം കഴിയ്ക്കുന്നതിന്റെ കാരണവും ഇതുതന്നെ.
പഴത്തില്‍ ധാരാളം പോഷാകംശങ്ങള് അടങ്ങിയിട്ടുണ്ട്. ഫൈബര്‍, വൈറ്റമിന്‍, ധാതുക്കള്‍ എന്നിവ ഇതില്‍ ധാരാളമുണ്ട്. വണ്ണം കുറയ്ക്കാന്‍ ഡയറ്റെടുക്കുന്നവര്‍ക്ക് ദിവസവും ഒന്നോ രണ്ടോ പഴം കഴിയ്ക്കാം.ശരീരത്തിന്റെ ഊര്‍ജനില മെച്ചപ്പെടും. എന്നാല്‍ എണ്ണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വയ്ക്കണം. രണ്ടിനു പകരം ആറു കഴിച്ചാല്‍ മറ്റൊന്നും കഴിച്ചില്ലെങ്കിലും ശരീരം തടിച്ചെന്നു വരും.
വ്യായാമത്തിന് മുന്‍പ് കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്. ഇത് ശരീരത്തിന് വ്യായാമം ചെയ്യാനാവശ്യമായ ഊര്‍ജം നല്കുന്നു. ഇവയിലെ സുക്രോസ് പോലുള്ള മധുരം പെട്ടെന്ന വിഘടിച്ച് ഊര്‍ജമായി മാറുകയാണ് ചെയ്യുന്നത്.
നല്ലൊരു പ്രഭാതഭക്ഷണമാണ് പഴം. ഒരു ഗ്ലാസ് പാലും പഴവും ആരോഗ്യം നല്‍കും. രാത്രി കിടക്കാന്‍ നേരത്തും ഇതു കഴിയ്ക്കാം. മലബന്ധം അകറ്റുന്നതിനും ഇതിലെ നാരുകള്‍ സഹായിക്കും.
ഒരോരുത്തരുടേയും ശരീരപ്രകൃതിക്കനുസരിച്ച് ദിവസവും ഒന്നോ രണ്ടോ പഴം കഴിയ്ക്കുന്നത് തടി കൂട്ടില്ലെന്ന കാര്യം ഉറപ്പ്. നേരെ മറിച്ച് ഇത് ശരീരത്തിന്റെ പോഷകാഹാര ആവശ്യം പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
