Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചക്കയുടെ ആരോഗ്യവശങ്ങള്‍ അറിയൂ
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. പഴുത്ത ചക്ക, ചക്കപ്പുഴുക്ക്, വറുത്ത ചക്ക, ചക്ക ഉപ്പേരി എന്നിങ്ങനെ ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ ധാരാളം. പോരാത്തതിന് ഇടിയന് ചക്ക കൊണ്ട് കറിയും ഉപ്പേരിയും. ഇങ്ങനെയൊക്കെയാണെങ്കിലും ചക്ക ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്നു ചോദിച്ചാല്‍ പലരും കണ്ണു മിഴിക്കും.

ചക്കയില്‍ വൈറ്റമിന്‍ എ, സി, തയാമിന്‍, പൊട്ടാസ്യം, കാല്‍സ്യം, റൈബോഫ്ളേവിന്‍, അയേണ്‍, നിയാസിന്, സിങ്ക് തുടങ്ങിയ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുള്ള ചക്ക ഹൃദയപ്രശ്നങ്ങളുള്ളവര്ക്ക്് വളരെ നല്ലതാണ്.
ചക്കയിലെ പൊട്ടാസ്യം ബിപി കുറയ്ക്കാന്‍ നല്ലതാണ്. ഇതില്‍ ഇരുമ്പും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും സഹായിക്കും.
ആസ്തമ രോഗികള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണ് ചക്ക. ഇതു മാത്രമല്ലാ, തൈറോയ്ഡ് പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് നല്ലതാണ്. ഹോര്‍മോണ്‍ ഉല്പാദനം ശരിയായ രീതിയില്‍ നടക്കുന്നതിന് ചക്ക സഹായിക്കും.
ഇതില്‍ ധാരാളം മഗ്നീഷ്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചക്ക കൊടുക്കുന്നത് എല്ലുകള്‍ക്ക് ബലം നല്കാന് സഹായിക്കും. എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണിത്.
ഇതിലെ വൈറ്റമിന്‍ എ കണ്ണുകള്‍ക്ക് നല്ലതാണ്. നിശാന്ധത (നൈറ്റ് ബ്ലൈന്‍ഡ്നസ്) പോലുള്ള രോഗങ്ങള്‍ക്ക് ഒരു പരിഹാരം കൂടിയാണിത്.
ചക്കയ്ക്ക് മധുരം നല്‍കുന്നത് സുക്രോസ്, ഫ്രക്ടോസ് തുടങ്ങിയവയാണ്. ഇവ എളുപ്പത്തില്‍ വിഘടിച്ച് ശരീരത്തിന് ഊര്‍ജം നല്‍കും.
ഇവ ചര്‍മത്തിന് മൃദുത്വം നല്‍കാനും നല്ലതാണ്. പ്രായക്കുറവ് തോന്നിക്കുന്നതിനും സഹായിക്കും. ഇവയിലെ വൈറ്റമിന്‍ എ ആണ് ചര്‍മസംരക്ഷണത്തിന് സഹായിക്കുന്നത്.
നാരുകള്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് മലബന്ധം തടയാനും ചക്ക സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
