Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഐസ്ക്രീമിന്റെ ആരോഗ്യവശങ്ങള്‍

പാല് കൊണ്ട് ഉണ്ടാക്കുന്നതുകൊണ്ട് ഐസ്ക്രീമില് കാല്‍സ്യം ധാരാളമുണ്ട്. അതുകൊണ്ടു തന്നെ പല്ലിനും എല്ലിനും ഇത് ഗുണം ചെയ്യും. പാല് കുടിയ്ക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് ഐസ്ക്രീം കൊടുക്കുന്നതു നല്ലതെന്നര്‍ത്ഥം. എന്നാല്‍ ഇത് ദിവസവുമല്ലാ ഉദ്ദേശിക്കുന്നത്.
ചോക്കലേറ്റ് ഐസ്ക്രീം ഹൃദയത്തിന് പ്രശ്നങ്ങളുള്ളവര്‍ക്ക് നല്ലതാണ്. കാരണം ചോക്കലേറ്റിലെ, പ്രത്യേകിച്ച് ഡാര്‍ക് ചോക്കലേറ്റിലെ ഫ്ളേവനോയ്ഡ്സ് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ രക്തധമനികളില്‍ തടസമുണ്ടാകാതെ തടയുന്നു.
ഒരു സ്കൂപ് ഐസ്ക്രീമില് വൈറ്റമിന്‍ എ, ഡി. കെ, ബി12 എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിന്‍ ഡി കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് കഴിവ് നല്കുന്നു. വൈറ്റമിന്‍ കെ ശരീരത്തിലെ രക്തപ്രവാഹം ത്വരിതപ്പെടുത്തുകയും രക്തകോശങ്ങളിലെ ബ്ലോക്ക് നീക്കുകയും ചെയ്യുന്നു. വൈറ്റമിന്‍ ബി 12 ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും നാഡീവ്യൂഹത്തിനും നല്ലതാണ്.
ഐസ്ക്രീം തടി കുറയ്ക്കുകയും ചെയ്യും. വാസ്തവമാണ്. ഐസ്ക്രീമില് കൊഴുപ്പുണ്ടെന്നുള്ള കാര്യം ശരി തന്നെ. എന്നാല്‍ തണുത്തതെന്തിങ്കിലും കഴിയ്ക്കുമ്പോള്‍ ശരീരം തണുക്കും. സാധാരണ ഊഷ്മാവില്‍ ശരീരം തിരിച്ചെത്തണമെങ്കില്‍ ഊര്‍ജം വേണം. ശരീരത്തിലെ കൊഴുപ്പ് ഊര്‍ജമാക്കി മാറ്റുകയായിരിക്കും ഇവിടെ ചെയ്യുന്നത്. അങ്ങനെ കൊഴുപ്പു കുറയും. വണ്ണവും കുറയും.
ശരീരത്തിനാവശ്യമായ പ്രോട്ടീനും ഐസ്ക്രീം നല്കുന്നു. മസിലുകളുടെ ശരിയായ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ അത്യാവശ്യമാണ്.
ഐസ്ക്രീം കഴിയ്ക്കുമ്പോള്‍ ഇത്തരം ഗുണകരമായ കാര്യങ്ങള്‍ ചിന്തിച്ചു നോക്കൂ. തണുപ്പിനൊപ്പം മനസിനും കുളിര്‍മയുണ്ടാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
