Latest Updates
-
നവരാത്രി നാളിൽ ധനലാഭം ഉറപ്പ്: ഒക്ടോബർ 12-ലെ ശുഭമുഹൂർത്തങ്ങളും ഒഴിവാക്കേണ്ട സമയങ്ങളും അറിയാം -
നവരാത്രി വാരം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവരാത്രി രണ്ടാം ദിനം: ഗർബ ആഘോഷം ഗംഭീരമാക്കാം; ദമ്പതികൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ -
ഒക്ടോബർ 12 നക്ഷത്രഫലം: സ്വാതിയിൽ നിന്ന് വിശാഖത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
നവരാത്രി വ്രതം: വ്രതമെടുക്കുമ്പോൾ എന്തൊക്കെ കഴിക്കാം? ആരോഗ്യത്തോടെ ആഘോഷിക്കാൻ ഈ ഗൈഡ് സഹായിക്കും -
ഒക്ടോബർ 11 രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശികളുടെ സമ്പൂർണ്ണ ഫലങ്ങളും അറിയാം -
നവരാത്രി ഒന്നാം ദിനം: ഓറഞ്ച് ലുക്കിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിങ് ടിപ്പുകൾ; ഓഫിസിൽ നിന്ന് നേരെ ഗർബ വേദിയിലേക്ക്! -
ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി 9:30 മുതൽ സ്വർണ്ണവും വാഹനവും വാങ്ങാൻ സുവർണ്ണാവസരം - അറിയേണ്ടതെല്ലാം -
നവരാത്രി ഗർബ ആഘോഷങ്ങളിൽ മേക്കപ്പ് പടരില്ല, വിയർപ്പിനെ തോൽപ്പിക്കാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ! -
നവരാത്രി ഒന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ
ഭക്ഷണം അലര്ജിയാകുമ്പോള്

ശരീരത്തില്‍ പാടുകളായോ ശ്വസനപ്രശ്നമായോ ഛര്‍ദിയുടെ രൂപത്തിലോ അലര്‍ജിയുണ്ടാകാം.
അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണമേതെന്ന് തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കാറില്ല. ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ പൊതുവെ അലര്‍ജിയുണ്ടാക്കുന്നവയാണ്.
നിലക്കടല പലരിലും അലര്‍ജിയുണ്ടാക്കുന്ന ഒന്നാണ്. ഇതുകാരണമുണ്ടാകുന്ന അലര്‍ജി വളരെ ഗുരുതരമായ ഒന്നല്ലെങ്കിലും കുട്ടികളില്‍ ഇത്തരം അലര്‍ജി മരണത്തിനു വരെ കാരണമായിട്ടുള്ള കേസുകളുമുണ്ട്.
ചെമ്മീന്‍, ഞണ്ട്, കക്ക, കല്ലുമ്മേക്കായ തുടങ്ങിയ കടല്‍വിഭവങ്ങള്‍ അലര്‍ജിയുണ്ടാക്കാന്‍ സാധ്യതയുള്ളവയാണ്. ഇവയില
ങ്ങിയിരിക്കുന്ന അയൊഡിനാണ് പ്രധാനമായും അലര്‍ജിയുണ്ടാക്കുന്നത്.
മുട്ട കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. വളരുന്തോറും ഇത് തനിയെ മാറിക്കൊള്ളും. മുതിര്‍ന്നവരില്‍ സാധാരണയായി ഈ അലര്‍ജി കാണാറില്ല. മുട്ടയിലെ ആല്ബുമിനാണ് അലര്‍ജിക്ക് കാരണമാകുന്നത്. നല്ലപോലെ പുഴുങ്ങിയ മുട്ട കഴിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാം.
പാലും ചിലരില്‍ അലര്‍ജിക്ക് കാരണമാകും. പാലു കുടിച്ചാല്‍ ദഹിക്കാത്തവരുണ്ട്. ഇത് അലര്‍ജിയല്ല. ദഹനേശഷി കുറവായതാണ് ഇതിന് കാരണം. പാലു കൊണ്ടുണ്ടാകുന്ന അലര്‍ജി വ്യത്യാസമുള്ളതാണ്. പാലിലെ ലാക്ടോസ് എന്ന എന്‍സൈമാണ് അലര്‍ജിയുണ്ടാക്കുന്നത്. ഇത്തരം അലര്‍ജിയുള്ളവര്‍ പാല് മാത്രമല്ലാ, വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ എല്ലാതരം പാലുല്പന്നങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്.
സോയ പാലും സോയാസോസും സോയയില്‍ നിന്നാണ് എടുക്കുന്നത്. നിലക്കടല പോലെ ചിലരില്‍ ഇതും അലര്‍ജിക്കു കാരണമായി കാണാറുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
