Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
ആരോഗ്യം നല്‍കും പ്രാതല്‍

ബ്രേക്ഫാസ്റ്റ് കഴിച്ചാലും പോരാ, കഴിയ്ക്കുന്നത് പോഷകം നിറഞ്ഞ ഭക്ഷണവുമായിരിക്കണം. ധാന്യങ്ങള്‍ ബ്രേക്ഫാസ്റ്റില്‍ വളരെ പ്രധാനമാകുന്നത് ഇതുകൊണ്ടു തന്നെയാണ്. കാരണം ധാന്യങ്ങളില്‍ നാരുകളുമ ധാന്യങ്ങളും വൈറ്റമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയില്‍ കൊഴുപ്പ് തീരെ കുറവുമാണ്. എന്നാല്‍ ധാന്യങ്ങളില്‍ തന്നെ ബ്രേക്ഫാസ്റ്റിന് തെരഞ്ഞെടുക്കേണ്ട പലതരം ധാന്യങ്ങളുണ്ട്.
ധാന്യങ്ങളില്‍ ഒന്നാംസ്ഥാനം ഗോതമ്പിന് തന്നെയാണെന്നു പറയാം. കൊഴുപ്പു കുറവാണെന്നു മാത്രമല്ലാ, വൈറ്റമിനുകളും നാരുകളും അടങ്ങിയ ഗോതമ്പ് ശരീരത്തിന് ദിവസം മുഴുവന്‍ വേണ്ട ഊര്‍ജം നല്‍കും. കൊളസ്ട്രോള്‍, പ്രമേഹ രോഗികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. ദഹനത്തിനും എളുപ്പം. മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച് രാവിലെ ചപ്പാത്തി കഴിച്ചു നോക്കൂ. ഏറെ നേരത്തേക്ക് വിശക്കുകയുമില്ല.
ഡയറ്റെടുക്കുന്നവര്‍ക്ക് ചേര്‍ന്ന ഏറ്റവും നല്ല ബ്രേക്ഫാസ്റ്റാണിത്. കലോറി കുറവായതു കൊണ്ടുതന്നെ വണ്ണം വയ്ക്കില്ല. ശരീരത്തിന്റെ പോഷകആവശ്യങ്ങളെല്ലാം തന്നെ ഗോതമ്പ് നിറവേറ്റുകയും ചെയ്യും.
ഓട്സിനും ബ്രേക്ഫാസ്റ്റിന് മുന്‍ഗണന കൊടുക്കണം. ഓട്സ് നാരുകളാല്‍ സമൃദ്ധമായ ഒരു ഭക്ഷണമാണ്. ഓട്സു കൊണ്ടും പലതരം വിഭവങ്ങളുണ്ടാക്കാം. ഇതില്‍ അല്പം തേനും പഴവര്‍ഗങ്ങളും മുറിച്ചിട്ടാല്‍ കൂടുതല്‍ ഫലം നല്കുന്ന വിഭവമാകും. ഓട്സ് ദഹിക്കുവാനും എളുപ്പം. രോഗികള്‍ക്ക് കഴിക്കാവുന്ന ഏറ്റവും പോഷകസമൃദ്ധമായ ഭക്ഷണമാണ് ഓട്സ്.
ബാര്‍ലിയും പ്രാതലിന് കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ്. പ്രത്യേകിച്ച് പ്രമേഹരോഗികള്‍ക്ക്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്. ഫൈബര്‍, അമിനോആസിഡ്, ആന്റിഓക്സിഡന്റുകള്‍, സിങ്ക് എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
കോണ്‍ഫ്ളേക്സ് പ്രാതലിന് കഴിയ്ക്കാവുന്ന മറ്റൊരു വിഭവം.മധുരം കുറവുള്ളതു നോക്കി തെരഞ്ഞെടുക്കുകയാണ് നല്ലത്. ഇതില്‍ അല്പം തേനും ഫലവര്‍ഗങ്ങളും ചേര്‍ത്ത് സ്വാദിഷ്ഠമായ ഒരു ബ്രേക്ഫാസ്റ്റായി ഉപയോഗിക്കാം.
ബ്രേക്ഫാസ്റ്റിന് കൊഴുപ്പു കുറഞ്ഞ പാല്, മുട്ട, പഴങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്താം. ഒരു ഭക്ഷണം കൂടുതല്‍ കഴിയ്ക്കാതെ പോഷകഗുണമുള്ള പലതരം ഭക്ഷണം തെരഞ്ഞെടുത്തു കഴിയ്ക്കണം.
നിങ്ങള്‍ കഴിയ്ക്കുന്ന പ്രാതലിന്റെ ഗുണം ദിവസം മുഴുവനുമുള്ള നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
