Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
വയറിന്റെ ആരോഗ്യം പ്രധാനം

വയറിന് എതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങള്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടില്ലാത്തവര്‍ കുറവായിരിക്കും. ദഹനക്കേട്, ഗ്യാസ്, വയറിളക്കം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ ഇവയില്‍ ചിലത് മാത്രം. വയറിന് കുഴപ്പമുണ്ടാക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിയുമെങ്കില്‍ വയര്‍ വൃത്തിയാക്കാനും ഭക്ഷണങ്ങളുണ്ട്.
പച്ചക്കറികള്‍, പ്രത്യേകിച്ച് ഇലക്കറികള്‍ ഈ ഗുണമടങ്ങിയവയാണ്. ചീര, സെലറി, ബ്രൊക്കോളി, ആസ്പരാഗസ് തുടങ്ങിയവ പ്രധാനം. ക്യാരറ്റ്, സവാള, പീസ് തുടങ്ങിയ ഭക്ഷണങ്ങളും വയറ് ശുദ്ധിയാക്കും.
പഴവര്‍ഗങ്ങളെല്ലാം തന്നെ വയറിന് നല്ലതാണ്. പ്രത്യേകിച്ചും ഓറഞ്ച് പോലുള്ളവ. പഴങ്ങളിലെ ഫൈബര്‍ കുടലിനെ ശുദ്ധീകരിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റുകയും ചെയ്യും. മലബന്ധമകറ്റാന്‍ പഴം വളരെ നല്ലതാണെന്നു പറയുന്നത് അതില്‍ നാരുകള്‍ അടങ്ങിയതു കാരണമാണ്.
ധാന്യങ്ങള്‍, പ്രത്യേകിച്ചും തവിടു കളയാത്ത ധാന്യങ്ങള്‍ ദഹിക്കാന്‍ എളുപ്പമാണ്. അതുകൊണ്ടുതന്നെ ഇവ കുടലിനും വയറിനും നല്ലതുമാണ്.
വെള്ളം വയറിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ദഹനത്തിനും കുടലിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഇത് അത്യാവശ്യം തന്നെ. ദിവസവും എട്ടു പത്തു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണം.
ഇത്തരം ഭക്ഷണക്രമം പാലിച്ചു നോക്കൂ, വയറിന്റെ അസുഖങ്ങള്‍ പമ്പ കടക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications