Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പുരുഷന് വേണം 'ഫുഡ് എനര്‍ജി'

പ്രഭാതഭക്ഷണം വളരെ പ്രധാനമാണ്. ഒരു ദിവസത്തേയ്ക്കുള്ള മുഴുവന്‍ ഊര്‍ജവും പ്രഭാതഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. ഒരു ഗ്ലാസ് കൊഴുപ്പു കളഞ്ഞ പാലും പഴവും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഇവയില്‍ ഒന്ന് നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം. ഓട്സും പിസ്ത, ബദാം തുടങ്ങിയവയും ബ്രേക്ഫാസ്റ്റിന് പററിയ വിഭവങ്ങളാണ്.
ഉച്ചഭക്ഷണം വയറു നിറയെ കഴിക്കാതിരിക്കുകയാണ് നല്ലത്. ഓഫീസിലിരുന്ന് ഉറക്കം തൂങ്ങാന്‍ ഇത് ഇട വരുത്തും. മുളപ്പിച്ച ധാന്യം, തൈര് എന്നിവ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. തൈരില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം ശാരീരികപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും അങ്ങനെ ഊര്‍ജം നല്‍കുകയും ചെയ്യും. കൊഴുപ്പു കുറഞ്ഞ തൈര് തെരഞ്ഞെടുക്കുക. ചപ്പാത്തി, അല്പം ചോറ്, പച്ചക്കറികള്‍ എന്നിവ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
അത്താഴം അരവയറോളം തന്നെയാണ് നല്ലത്. എട്ടുമണിക്കെങ്കിലും ഭക്ഷണം കഴിക്കുക. എങ്കിലേ ഉറങ്ങുന്നതിന് മുന്‍പ് ദഹനം നടക്കൂ. ഭക്ഷണം ദഹിച്ചാലേ നല്ലപോല ഉറങ്ങാന്‍ സാധിക്കൂ. സൂപ്പും ഗ്രില്‍ ചെയ്ത ഇറച്ചിയും വേണമെങ്കില്‍ അത്താഴത്തിലുള്പ്പെടുത്താം. ഇറച്ചിക്കൊപ്പം ബ്രൊക്കോളി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ഈസ്ട്രജന് തോത് കുറയ്ക്കുവാന്‍ സഹായിക്കും.
ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുവാന്‍ വെള്ളം ആവശ്യമാണ്.
ഭക്ഷണത്തിന്റെ ഫലം ശരിയായി ലഭിക്കണമെങ്കില്‍ വ്യായാമവും ആവശ്യമാണെന്ന് ഓര്‍ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
