Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സസ്യാഹാരം കഴിയ്ക്കാന്‍ എളുപ്പവഴികള്‍

കാര്യമിതാണെങ്കിലും ചില വെജിറ്റേറിയന്‍ വിരോധികളുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ മാത്രം കണ്ടാല്‍ മുഖം ചുളിയും. ഇത്തരക്കാര്‍ക്ക് സസ്യാഹാരം സുഖകരമാക്കാനുള്ള ചില വഴികളിതാ.
പച്ചക്കറികള്‍ വേവിച്ചു കഴിയ്ക്കാന്‍ ഇഷ്ടമില്ലാത്തവരാണെങ്കില്‍ സാലഡായി കഴിയ്ക്കാം. സവാള, കുക്കുമ്പര്‍, ക്യാരറ്റ്, റാഡിഷ്, ക്യാബേജ് തുടങ്ങിയവയെല്ലാം സാലഡില്‍ പെടുത്താം. അല്പം ഉപ്പും കുരുമുളകു പൊടിയും വേണമെങ്കില്‍ തൈരും ചേര്‍ത്താല്‍ ഇവ സ്വാദുള്ള, ആരോഗ്യഗുണങ്ങളുള്ള ഭക്ഷണവിഭവമായി മാറ്റാം.
പച്ചക്കറി വിരോധികള്‍ക്കുള്ള മറ്റൊരു മാര്‍ഗമാണ് സൂപ്പ്. പച്ചക്കറികള്‍ കൊണ്ട് സൂപ്പുണ്ടാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കഴിയ്ക്കാനും എളുപ്പം, വിശപ്പും മാറും.
ഇറച്ചി വിഭവങ്ങള്‍ മാത്രമല്ലാ, പച്ചക്കറികളും ഗ്രില്‍ ചെയ്ത് കഴിയ്ക്കാം. കോളിഫഌവര്‍ പോലുള്ള പച്ചക്കറികള്‍ ഗ്രില്‍ ചെയ്ത് അതില്‍ അല്പം കുരുമുളകും ഉപ്പും ചെറുനാരങ്ങാനീരും പുരട്ടി കഴിയ്ക്കാം. എണ്ണമയത്തിന് വേണമെങ്കില്‍ അല്പം ഒലീവ് ഓയില്‍ ചേര്‍ക്കുകയുമാവാം.
പച്ചക്കറികള്‍ കഴിയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണ് സാന്റ്വിച്ച്. ഇതാവുമ്പോള്‍ പച്ചക്കറി സ്വാദ് അധികം അറിയേണ്ടി വരികയുമില്ല.
ജ്യൂസിനോട് താല്പര്യമുള്ളവരാണെങ്കില് പച്ചക്കറി ജ്യൂസ് ഉണ്ടാക്കി കുടിയ്ക്കാം. ക്യാരറ്റ്, ബീറ്റ്റൂട്ട്, കുമ്പളങ്ങ തുടങ്ങിയവ ജ്യൂസുണ്ടാക്കാന്‍ സഹായിക്കുന്ന പച്ചക്കറികളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
