Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചീസിന്റെ ആരോഗ്യവശങ്ങള്‍

കാല്‍സ്യത്തിന് പുറമെ, സോഡിയം, വൈറ്റമിന്‍, മിനറല്‍സ് എന്നിവയും ചീസില്‍ അടങ്ങിയിട്ടുണ്ട്. എല്ലുതേയ്മാനം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ അകറ്റി നിര്‍ത്തുന്നതിനും ചീസ് സഹായിക്കും.
ചീസ് എന്നു പറഞ്ഞാണ് നാം വാങ്ങുന്നതെങ്കിലും ഇതില്‍ തന്നെ വിവിധ തരങ്ങള്‍ ലഭ്യമാണ്. ഇവയോരോന്നിന്റേയും ഗുണവും വ്യത്യസ്തമാണ്.
കോട്ടേജ് ചീസ് എന്ന ഒരു വിഭാഗമുണ്ട്. ഇവ പാകം ചെയ്തു കഴിയ്ക്കേണ്ടതില്ലെന്ന് ഒരു ഗുണം. ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള കോട്ടേജ് ചീസ് ഇറച്ചിക്കു പകരം വയ്ക്കാവുന്നതാണെന്നു പറയും. പ്രോട്ടീനു പുറമെ, കാല്‍സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ ബി, സോഡിയം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഗോഡ എന്നറിയപ്പെടുന്ന ചീസുണ്ട്. ഇത് ചര്‍മത്തിനും മുടിയ്ക്കും ഗുണം ചെയ്യും. വൈറ്റമിന്‍ എ, ഫോസ്ഫറസ്, കാല്‍സ്യം, സിങ്ക് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. സിങ്കുള്ളതു കൊണ്ടുതന്നെ ലൈംഗികാവയവങ്ങളുടെ പ്രവര്‍ത്തനത്തിന് ഇത് ഏറെ നല്ലതാണ്.
വൈറ്റ് ചെദാര്‍ ചീസ് എന്ന ഒരിനമുണ്ട്. കുറഞ്ഞ കൊഴുപ്പടങ്ങിയിട്ടുള്ള ഇതാണ് സാന്റ്്വിച്ച്, ബര്‍ഗര്‍ എന്നിവയുടെ കൂടെ കഴിയ്ക്കുവാന്‍ കൂടുതല്‍ നല്ലത്. ഇവയിലെ വൈറ്റമിന്‍ എ കണ്ണുകളുടെ ആരോഗ്യത്തിനും ചര്‍മകോശങ്ങളുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു.
മൊസാറെല്ല ചീസ് എന്ന പേരില്‍ അറിയപ്പെടുന്ന ഇറ്റാലിയന്‍ ചീസാണ് പിസ, പാസ്ത, സാലഡ് എന്നിവയില്‍ സാധാരണ ഉപയോഗിക്കാറ്. ഇവ പൊതുവെ കൊഴുപ്പു കുറഞ്ഞ ചീസ് എന്നാണ് അറിയപ്പെടുന്നത്. ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഇത്തരം ചീസ് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
