Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പച്ചനിറത്തിലുള്ള ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് ദോഷം

ഉരുളക്കിഴങ്ങ് വാങ്ങി സൂക്ഷിച്ചാല് കുറച്ചു നാള് കഴിയുമ്പോള് മുളച്ചു വരുന്ന കാണാം. മിക്കവാറും ഒരു പച്ച നിറവും വരും. ഇവയാണ് ഗ്രീന് പൊട്ടെറ്റോ എന്നറിപ്പെടുന്നത്. ഇവ ആരോഗ്യത്തിന് ദോഷമാണെന്നാണ് പഠനങ്ങള് തെളിയിക്കുന്നത്.
ഉരുളക്കിഴങ്ങ് ചെടിയുടെ ഇലയില് വിഷപദാര്ത്ഥങ്ങള് അടങ്ങിയിട്ടുണ്ട്. അതുപോലെ ഉരുളക്കിഴങ്ങ് മുളച്ചാല് വരുന്ന പച്ചനിറവും വിഷപദാര്ത്ഥത്തിന്റെ സാന്നിധ്യമാണ് കാണിക്കുന്നതെന്നാണ് പഠനങ്ങള് കാണിക്കുന്നത്. ഇതിന് എതിരഭിപ്രായവുമുണ്ട്. ക്ലോറോഫിലാണ് ഉരുളക്കിഴങ്ങിലെ പച്ചനിറത്തിന് കാരണം. ഇത് വിഷമല്ലെങ്കിലും സൂര്യപ്രകാശത്തില് ഈ സൊളാനൈന് എന്ന ഗ്ലൈക്കോആല്ക്കലൈഡ് ആയി മാറുന്നു. ഇത് കൂടുതല് കഴിക്കുന്നത് ശരീരത്തിന് കേടാണ്.
ഇതുവരെ പച്ചനിറത്തിലുള്ള ഉരുളക്കിഴങ്ങ് കഴിച്ച് മരണങ്ങളൊന്നും തന്നെ റിപ്പോര്ട്ട് ചെയ്തിട്ടില്ലെങ്കിലും ഇത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. സൊളാനൈന്റെ ചെറിയ അംശം പോലും ശരീരത്തില് നിന്നും പുറംതള്ളിപ്പോകുവാന് ഏകദേശം 24 മണിക്കൂറെടുക്കും. അപ്പോള് ഇത് സ്ഥിരമായി കഴിക്കുന്നത് വിഷാംശം വര്ദ്ധിപ്പിക്കുകയാണ് ചെയ്യുക.
മുളക്കാത്ത ഉരുളക്കിഴങ്ങിന്റെ തൊലിയില് സൊളനൈന് അടങ്ങിയിട്ടുണ്ടെന്നും ചില പഠനങ്ങള് പറയുന്നുണ്ട്. അതുകൊണ്ട് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഉപയോഗിക്കുന്നതായിരിക്കും ആരോഗ്യത്തിന് കൂടുതല് നല്ലത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
