Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗ്യാസ് ട്രബിള്‍ അലട്ടുന്നോ?

ചിലര്‍ക്ക് നെഞ്ചെരിച്ചിലാലും, ചിലര്‍ക്ക് വയറുകാളലായുമെല്ലാമാണ് അസിഡിറ്റി വരുന്നത്. ചിലരാകട്ടെ ചര്ദ്ദിക്കുകപോലും ചെയ്യും. അസിഡിറ്റി അകറ്റാന്‍ അലോപ്പതി മരുന്നുകള്‍ കഴിയ്ക്കുന്നതിലും നല്ലത് എന്തെങ്കിലും ഗൃഹവൈദ്യം പ്രയോഗിക്കുന്നതാണ്.
അടുക്കളയില്‍ത്തന്നെ ലഭ്യമായ പലവസ്തുക്കളും അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. കാപ്പി, ചായ എന്നിവ പോലുള്ള പാനീയങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് നിര്‍ത്തുന്നെങ്കില്‍ അതും ഗുണം ചെയ്യും. ഭക്ഷണരീതി ചെറുതായൊന്ന് ക്രമീകരിക്കുന്നതും സഹായകമാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1 വറ്റല്‍ മുളക് അധികം ഉപയോഗിക്കാതിരിക്കുക, ചെറിയ എരിവ് വേണമെന്ന് നിര്ബ്ബന്ധമാണെങ്കില് പച്ചമുളക് ചെറിയ അളവില്‍ ഉപയോഗിക്കാം.
2 അച്ചാറ്, വിനാഗിരി, എരിവുകൂടുയ ചട്ണി എന്നിവ ഉപേക്ഷിക്കുക.
3 ദിവസം ഒരു കപ്പ് പാല് കുടിയ്ക്കുന്നത് ശീലമാക്കുക, പുളിയില്ലാത്ത കട്ടത്തൈരും ഭക്ഷണത്തിന്റെ ഭാഗമാക്കുക.
4 ചായ കാപ്പി എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നത് നിര്‍ത്തുക. പകരം ഹെര്‍ബല്‍ ടീ(ഗ്രീന്‍ ടി) ഉപയോഗിക്കുക.
ദിവസവും ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിയ്ക്കുക
5 വാഴപ്പഴം, തണ്ണിമത്തന്, കുംബളം, വെള്ളരി തുടങ്ങിയവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. രാവിലെ ഉണര്‍ന്ന ഉടന്‍ തണ്ണിമത്തന്, അല്ലെങ്കില്‍ കുമ്പളങ്ങാ ജ്യൂസ് ഒരു ഗ്ലാസ് കഴിയ്ക്കുക.
6 നല്ല മൂത്ത പച്ചക്കായ തൊലികളഞ്ഞ് ഒരു പകുതി വെറും വയറ്റില്‍ കഴിയ്ക്കുക(കറ വായില്‍ അരുചി ഉണ്ടാക്കുമെങ്കിലും ഇത് അസിഡിറ്റി മാറ്റാന്‍ വളരെ നല്ലതാണ്).
7 അത്താഴം ഉറങ്ങുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പേയെങ്കിലും കഴിയ്ക്കുക. ഭക്ഷണസമയങ്ങള്‍ക്കിടയില്‍ വലിയ ഇടവേളകള്‍ ഉണ്ടാകാതെ ശ്രദ്ധിയ്ക്കുക. ഇടയ്ക്ക് വേവിയ്ക്കാത്ത പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവയേതെങ്കിലും കഴിയ്ക്കുക.
8 ഭക്ഷണം കഴിഞ്ഞശേഷം പറ്റുമെങ്കില്‍ പുതീനയില ഇട്ടു തിളപ്പിച്ച ഒരുഗ്ലാസ് വെള്ളം ഇളം ചൂടില്‍ കുടിയ്ക്കുന്നത് ശീലമാക്കുക. ചെറുനാരങ്ങാ നീര് ചേര്‍ത്ത് ഉപ്പോ പഞ്ചാരയോ ഇട്ട വെള്ളം ഇടയ്ക്ക് കുടിയ്്ക്കുക. ഇഞ്ചിനീരും ഇതേപോലെ ഉപയോഗിക്കാം.
9 കാബേജ്, കാരറ്റ്, ബീന്‍സ്, മത്തന്‍ എന്നിവയെല്ലാം അസിഡിറ്റിയെ അകറ്റാന്‍ കഴിവുള്ള പച്ചക്കറികളാണ്.
10 ഇതെല്ലാം ചെയ്തശേഷവും പുകവലിയും മദ്യപാനവും നിയന്ത്രിക്കുന്നില്ലെങ്കില്‍ ഒന്നും ഫലപ്രദമാകില്ല. ഈ ദുശ്ശീലങ്ങള്‍ ഉള്ളവരാണെങ്കില്‍ ഉപേക്ഷിക്കാതെ അസിഡിറ്റി മാറുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
