For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയം രക്ഷിക്കാന്‍ തക്കാളി വിരുതന്‍

By Lakshmi
|

Tomato
പച്ചക്കറികളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് നമുക്ക് തക്കാളി. എന്നാല്‍ പലപ്പോഴായി തക്കാളി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും കൂടുതലായി കഴിയ്ക്കരുതെന്നുമൊക്കെ പറഞ്ഞുകേള്‍ക്കാറുണ്ട്.

പലതക്കാളി പ്രിയരും ഇത്തരം പ്രശ്‌നങ്ങളെ ഓര്‍ത്ത് തക്കാളി കഴിയ്ക്കാനുള്ള മോഹം അടയ്ക്കിവയ്ക്കാറാണ് പതിവ്. എന്നാല്‍ തക്കാളിപ്രിയന്മാര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത്. ആവശ്യത്തിന് തക്കാളി കഴിച്ചുകൊള്ളൂ, അത് ശരീരത്തിന് യാതൊരു പ്രശ്‌നവും ഉണ്ടാക്കാന്‍ പോകുന്നില്ല.

പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് മാത്രമല്ല വലിയൊരു ഗുണം ഉണ്ടുതാനുംം. ഹൃദയാഘാതം ഒഴിവാക്കാന്‍ തക്കാളിയേക്കാള്‍ നല്ലൊരു മാര്‍ഗമില്ലെന്നാണു ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍.

ഹൃദയാഘാതങ്ങള്‍ക്കു കാരണമാകുന്ന രക്തധമനികളിലെ ബ്ലോക്കുകള്‍ ഇല്ലാതാക്കാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ക്കു കഴിയുമെന്നാണ് പറയുന്നത്.

തക്കാളിയുടെ അല്ലികളില്‍ അടങ്ങിയിരിക്കുന്ന ജെലാറ്റിനിലെ ഫ്രൂട്ട്ഫ്‌ളോ രക്തധമനികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമത്രേ.

സ്‌കോട്‌ലാന്‍ഡിലെ അബര്‍ഡീന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയാണ് ആരോഗ്യമേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഈ കണ്ടെത്തലിനു പിന്നില്‍.

വാണിജ്യാടിസ്ഥാനത്തല്‍ ഈ ജെലാറ്റിന്‍ വിപണിയിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. മറ്റു വേദനസംഹാരികള്‍ക്കൊപ്പം ഫ്രൂട്ട്ഫ്‌ളോ കഴിക്കുന്നതും ഗുണം ചെയ്യുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി സ്റ്റീഫന്‍ മൂണ്‍ വ്യക്തമാക്കി.

ആസ്പിരിന്‍ മാത്രമായി കഴിക്കുമ്പോള്‍ അള്‍സര്‍, വയറ്റില്‍ ആന്തരികസ്രാവം എന്നിവയ്ക്കു സാധ്യതയുണ്ട്. എന്നാല്‍ ഫ്രൂട്ട്ഫ്‌ളോ ഒപ്പം കഴിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സാധിയ്ക്കും.

വിവിധ രോഗങ്ങള്‍ ബാധിച്ച 43 പേരില്‍ വേദനസംഹാരികള്‍ക്കൊപ്പം ഫ്രൂട്ട്ഫ്‌ളോ പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞന്മാര്‍ ഈ തക്കാളി മഹാത്മ്യം പുറത്തുവിട്ടിരിക്കുന്നത്.

Story first published: Sunday, March 14, 2010, 14:42 [IST]
X
Desktop Bottom Promotion