For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാല്‍ കുടിയ്ക്കൂ ഭാരം കുറയ്ക്കൂ

By Lakshmi
|

Milk
പാല് സമ്പൂര്‍ണാഹാരമാണെന്നാണ് പറയാറുള്ളത്. എന്നാല്‍ ചിലര്‍ക്കെങ്കിലും പാലിന്റെ ഗുണങ്ങളില്‍ സംശയമാണ്. അമിതവണ്ണം കുറയ്ക്കാനും സ്ലിം ആയി ശരീരം നിലനിര്‍ത്താനും ശ്രമിക്കുന്നവരില്‍ പലരും വിശ്വസിക്കുന്നത് പാല്‍ തടികൂട്ടുന്ന പാനീയമാണെന്നാണ്.

എന്നാല്‍ അങ്ങനെയല്ലെന്നുമാത്രമല്ല പാല്‍ തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇസ്രയേലിലെ ഒരു സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ദിവസവും പാല്‍ കുടിയ്ക്കുന്ന ശീലമുള്ളവര്‍ക്ക് ഈ ശീലമില്ലാത്തവരെ അപേക്ഷിച്ച് ശരീരഭാരം കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദിവസം രണ്ടു ഗ്ലാസ് പാല്‍ കുടിയ്ക്കുന്ന പ്രായപൂര്‍ത്തിയായ ആളുകളുടെ ശരീരത്തില്‍ ആറുമാസത്തിനുള്ളില്‍ വിറ്റമിന്‍ ഡിയുടെ അളവ് കൂടും.

ഇവരില്‍ രണ്ടുവര്‍ഷം കൊണ്ട് ശരാശരി 6 കിലോഗ്രാം വരെ ഭാരം കുറയുകയും ചെയ്യും. 40നും 65നും ഇടയില്‍ പ്രായമുള്ള 300ല്‍ അധികം ആളുകളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കൊഴുപ്പു കുറഞ്ഞ മെഡിറ്ററേനിയന്‍ ഡയറ്റ് ആണ് ഇവര്‍ക്ക് രണ്ടുവര്‍ഷത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്.

രണ്ടുവര്‍ഷത്തിന് ശേഷം പരിശോധന നടത്തിപ്പോള്‍ പാലില്‍ നിന്നുള്ള കാല്‍സ്യം ഇവരുടെ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. മാത്രമല്ല രണ്ടുവര്‍ഷം മുമ്പുള്ള ശരീരഭാരം വച്ചുനോക്കുമ്പോള്‍ എല്ലാവരും ആറു കിലോഗ്രാം വരെ ഭാരം കുറയുകയും ചെയ്തിരുന്നു.

എന്നാല്‍ പാല് കൂടുതലായി ഉപയോഗിക്കാത്തവരില്‍ ഇതിന്റെ തോത് വളരെ കുറവായിരുന്നു. കാത്സ്യം കൂടാതെ വിറ്റാമിന്‍ ഡിയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാലും പാലുല്‍പന്നങ്ങളും വിറ്റമിന്‍ ഡി വേണ്ടുവോളം ശരീരത്തിന് പ്രദാനം ചെയ്യും.

Story first published: Tuesday, October 5, 2010, 14:51 [IST]
X
Desktop Bottom Promotion