Latest Updates
-
ഇടിമിന്നൽ ജാഗ്രത: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യത; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അഭിജിത്ത് മുഹൂർത്തം 2026: ചെറിയ കാര്യങ്ങൾക്ക് ഈ സമയം ഉത്തമം, ഒപ്പം ശ്രദ്ധിക്കേണ്ട ഡിജിറ്റൽ സുരക്ഷാ നിർദേശങ്ങൾ -
ഇന്നത്തെ ചന്ദ്രരാശി: യാത്രയിലും പണമിടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രവും പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: നവംബർ 12-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ് -
സുകർമ്മ യോഗം ഇന്ന്: ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കാം, വലിയ റിസ്കുകൾ ഒഴിവാക്കാം -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരും? -
നവംബർ 12 രാജയോഗം: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം, തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക -
2026 നവംബർ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, നേട്ടങ്ങൾ തേടിയെത്തും! -
2026 നവംബർ 12: ഇന്നത്തെ രാശിഫലം; ഓരോ രാശിക്കാരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ
കര്‍ക്കിടകക്കഞ്ഞി- ഒരു മഴചികിത്സ

മുമ്പൊക്കെയാണെങ്കില്‍ മഴക്കാലത്ത് പറമ്പില്‍ കിളിര്‍ക്കുന്ന തകരയില, നെയ്ച്ചീര, തഴുതാമയില തുടങ്ങിയ പല ഇലവര്‍ഗങ്ങളും കറിവച്ച് കഴിയ്ക്കുക ശരാശരി മലയാലിക്കുടുംബങ്ങളിലെ പതിവായിരുന്നു.
എന്നാല്‍ ഇന്ന് പറമ്പുകളില്ലാതാവുകളും സസ്യവര്‍ഗങ്ങള്‍ പലതും നശിയ്ക്കുകയും ചെയ്തതോടെ ഇക്കാര്യങ്ങളൊന്നും സാധിയ്ക്കാതെയായി. മഴക്കാലത്തെ ഔഷധസേവകളില്‍ പ്രധനപ്പെട്ട ഒന്നാണ് കര്‍ക്കിടകക്കഞ്ഞി എന്നറിയപ്പെടുന്ന ഔഷധക്കഞ്ഞി.
ഇത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും രോഗങ്ങളുടെ പിടിയില്‍ നിന്ന് ശരീരത്തിന് പ്രത്യേക സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ഇതിനു പുറമെ വാതരോഗങ്ങള്‍ക്കും ഇത് ശമനം നല്‍കും.
ആറു തരം അരി, ജീരകം, പെരുംജീരകം, ആശാളി, ഉലുവ, കൊത്തമല്ലി, കരിങ്കുറിഞ്ഞി, കുറുന്തോട്ടി, നിലംപന കിഴങ്ങ്, പുത്തരിച്ചുണ്ട വേര്, തഴുതാമ, ചങ്ങലപരണ്ട, പാറോത്തന്‍, തക്കോലം, ചുക്ക്, ശതകുപ്പ, ഏലത്തരി, കരയാമ്പൂ, നറുനീണ്ടിക്കിഴങ്ങ്, മഞ്ഞള്‍, ഇടിഞ്ഞില്‍, തേങ്ങാപ്പാല്‍ എന്നിവയാണ് മരുന്നുകഞ്ഞിയിലെ പ്രധാന ചേരുവകള്‍.
പുഴുക്കലരി, കുത്തരി, ഉണക്കലരി, പച്ചരി, മുളയരി തുടങ്ങിയ ആറു തരം അരികളാണ് ആവശ്യം. ഇനി ഇത്രയും തരം അരി ലഭിക്കില്ലെങ്കില്‍ ഉണക്കലരി മാത്രം മതിയെന്ന് വെയ്ക്കാം.
അരി തേങ്ങാപ്പാലില്‍ വേവിക്കുക. വേവ് പകുതിയാവുമ്പോള്‍ ജീരകം, ഉലുവ, പെരുംജീരകം, കരയാമ്പൂ, ഏലത്തരി, ചുക്ക്, തക്കോലം തുടങ്ങിയവ ഇടാം.
ഇതു ചേര്‍ത്ത് അരി നന്നായി വെന്ത് കഞ്ഞി പരുവത്തിലാകുമ്പോള്‍ പച്ചമരുന്നുകളായ കരിംങ്കുറിഞ്ഞി, കുറുന്തോട്ടി, നിലംപനകിഴങ്ങ്, പുത്തരിച്ചുണ്ടവേര്, തഴുതാമ, ചങ്ങലപരണ്ട, പാറോത്തന്‍, മഞ്ഞള്‍, ഇടിഞ്ഞില്‍, കൊത്തമല്ലി തുടങ്ങിയവ സമൂലം(വേരോടെ) ഇടിച്ചുപിഴിഞ്ഞ നീര് ചേര്‍ക്കണം. നന്നായി തിളച്ചുകഴിഞ്ഞ് അടുപ്പില്‍ നിന്നും മാറ്റിയശേഷം ഇതിനു ശേഷം തേങ്ങയുടെ ഒന്നാം പാലും പിളിഞ്ഞ് ചേര്‍ക്കണം.
ഇപ്പോള്‍ മരുന്നുകഞ്ഞിയെന്നത് വലിയൊരു വ്യവസായമായി വളര്‍ന്നിരിക്കുന്നു. പലകമ്പനികളുടെ മരുന്ന് കൂട്ട് പാക്കറ്റുകളില്‍ ലഭ്യമാണ്. എന്നാല്‍ ഇത് വാങ്ങി വെറുതെയങ്ങ് വേവിച്ച് കഴിച്ചാല്‍ കഞ്ഞിയുടെ ഫലമേ ചെയ്യൂ മരുന്നുകഞ്ഞിയുടെ ഫലം ചെയ്യില്ല. അതിനാല്‍ കഞ്ഞിസേവക്കു മുമ്പ് അവിഭക്തി ചൂര്‍ണം, ത്രിഫല ചൂര്‍ണം, ആവണക്കെണ്ണ ഇവയില്‍ എന്തെങ്കിലും ഒന്ന് സേവിച്ച് വയറിളക്കി ദേഹശുദ്ധി വരുത്തേണ്ടതുണ്ട്.
രാവിലേയും വൈകുന്നേരവും മുടങ്ങാതെ മൂന്നു ദിവസമെങ്കിലും കഞ്ഞി സേവിക്കണമെന്നാണ് പറയുന്നത്. എങ്കിലേ അതിന്റെ ഔഷധഫലം പൂര്‍ണ്ണമായും ശരീരത്തിന് ലഭിക്കുകയുള്ളു. കഞ്ഞി സേവിക്കുന്ന ദിവസങ്ങളില്‍ കഠിനാധ്വാനവും മത്സ്യമാംസാദികളും ഒഴിവാക്കണമെന്നാണ് ആയൂര്‍വേദ നിര്‍ദ്ദേശം.
കര്‍ക്കിടക മാസത്തില്‍ കോശവിവേചനമാണ് ശരീരത്തില്‍ നടക്കുന്നത്. അതിനാല്‍ ഇത്തരം ഔഷധക്കഞ്ഞികള്‍ കഴിക്കുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
