Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആസ്തമയ്ക്ക് ആശ്വാസമായി പാഷന് ഫ്രൂട്ട്
ആസ്തമ മൂലം വലയുന്ന രോഗികള്‍ക്ക് പുതിയൊരു രക്ഷകന്. പാഷന്‍ഫ്രൂട്ട്. ഈയിടെ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ആസ്തമാ രോഗികളിലുണ്ടാകുന്ന കഫകെട്ടിനും വലിവിനും ആശ്വാസം പകരാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും നമ്മുടെ നാട്ടില്‍ സുലഭമായ പാഷന്ഫ്രൂട്ടിനു കഴിയുമെന്ന് ജേണല്‍ ന്യൂട്രീഷന്‍ റിസര്‍ച്ച് പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പാഷന് ഫ്രൂട്ടിന്റെ ഗുണഫലങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണത്തിന്റെ ഭാഗമായി പഠന വിധേയരാക്കിയവരില്‍ അഞ്ചിലൊരാള്‍ മാത്രമാണ് പാഷന്‍ഫ്രൂട്ടില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന ഔഷധഘടകം ഉപയോഗിച്ചിട്ടും വലിവിന്റെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്.
പിന്നീട് നടത്തിയ പരീക്ഷണങ്ങളില്‍ രക്തസമ്മര്‍ദത്തെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും പാഷന്‍ഫ്രൂട്ടിന് കഴിയുമെന്ന് വ്യക്തമായി. സാധാരണമെങ്കിലും വ്യത്യസ്തരോഗങ്ങളായ ആസ്തമയ്ക്കും അമിതരക്തസമ്മര്‍ദത്തിനും ഫലപ്രദമായ പ്രതിവിധിയാണ് പാഷന്‍ഫ്രൂട്ട് ചികിത്സയെന്നു പഠനത്തിനു നേതൃത്വം നല്കിയ റൊണാള്‍ഡ് വാട്ട്സണ് അഭിപ്രായപ്പെട്ടു.
പഴങ്ങളിലും പച്ചക്കറികളിലും പലഔഷധങ്ങള്ക്കുള്ള ഗുണഗണങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ മരുന്നുകള്‍ക്കുള്ള ദോഷവശങ്ങള്‍ ഇവയില്‍ പലതിനുമില്ല- അദ്ദേഹം പറഞ്ഞു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
