Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഐസ്ക്രീം സന്തോഷം നല്കുന്നു
ഐസ്ക്രീം ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടാകുമോ. ഐസ്ക്രീമിനെന്തെങ്കിലും ഗുണമുണ്ടോ എന്നൊന്നും നോക്കാതെ കിട്ടുമ്പോള്‍ എത്രവേണമെങ്കിലും കഴിയ്ക്കുന്നവരാണ് നമ്മളില്‍ പലരും.
ഐസ്ക്രീം കിട്ടിയാല്‍ കഴിയ്ക്കാമെന്നാണ് സ്വന്തം മനോഭാവമെങ്കിലും കുട്ടികള്‍ ഐസ്ക്രീമിന് വേണ്ടി കരയുമ്പോള്‍ കണ്ണുരുട്ടുന്ന മാതാപിതാക്കളുടെ എണ്ണവും കുറവല്ല. എന്നാല്‍ ഐസ്ക്രീമിനോട് ഇങ്ങനെ ശത്രുത കാണിക്കേണ്ടതില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഐസ്ക്രീമിന് ആളുകളെ സന്തോഷവാന്മാരും സന്തോഷവതികളുമാക്കാന് കഴിവുണ്ടത്രേ. ഓഹിയോയിലെ ആഷ്ലാന്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 240 യുവാക്കളിലാണ് ഗവേഷകര്‍ ഇതുസംബന്ധിച്ച പഠനം നടത്തിയത്.
വിവിധ തരം ഭക്ഷ്യവസ്തുക്കള്‍ നല്കി അവ അവരില്‍ ഉണ്ടാക്കുന്ന വ്യത്യസ്ഥ മാനസികാവസ്ഥകള്‍ രേഖപ്പെടുത്താനും അവയുടെ ഗുണഫലങ്ങള്‍ രേഖപ്പെടുത്താനുമാണ് ഗവേഷകര്‍ നിര്‍ദ്ദേശിച്ചത്.
ഐസ്ക്രീം കഴിയ്ക്കുമ്പോള്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടാകുന്നുവെന്നാണത്രേ ഭൂരിഭാഗം ആളുകളും രേഖപ്പെടുത്തിയത്. ഐസ്ക്രീം കഴിഞ്ഞാല്‍പ്പിന്നെ പച്ചക്കറികള്‍, പഴങ്ങള്എന്നിവയ്ക്കാണ് കൂടുതല്‍ റേറ്റിങ് കിട്ടിയത്.
ഇതിന് ശേഷം അഭിപ്രായം രേഖപ്പെടുത്താന്‍ നല്കിയ ഭക്ഷ്യവിഭവങ്ങളുടെ പട്ടിക ഓര്‍ത്തെഴുതാനും ഗവേഷകര്‍ ഇവരോട് ആവശ്യപ്പെട്ടു. മിക്കവരും ആരോഗ്യദായകമായ ഭക്ഷണസാധനങ്ങളുടെ പേരുകള്‍ ഓര്ത്തുവച്ചിട്ടുണ്ടായിരുന്നത്രേ. ഇക്കൂട്ടത്തില്‍ ഐസ്ക്രീമും ഉണ്ടായിരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
