Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കരയാതെ മൂക്കുചീറ്റാതെ ഇനി ഉള്ളിയരിയാം
ഉള്ളിയെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ കരയാന്‍ തുടങ്ങുന്നവരെ കണ്ടിട്ടില്ലേ. എന്തും മുറിയ്ക്കാം എന്നാല്‍ ഉള്ളിമാത്രം വയ്യെന്നു പറയുന്നവരും കുറവല്ല.
മുറിയ്ക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം വന്ന് ആകെ പ്രശ്നമുണ്ടാക്കുന്ന ഉള്ളി പക്ഷേ ആരോഗ്യ ദായകമാണെന്ന് ഏവര്‍ക്കുമറിയാം. പോഷകങ്ങളേറെയുള്ള ഉള്ളി കരയിക്കില്ലെന്ന് വന്നാലോ.
അതെ കരയിക്കാത്ത ഉള്ളി വികസിപ്പിച്ചുകഴിഞ്ഞു. ന്യൂസിലാന്റിലെയും ജപ്പാനിലെയും ശാസ്ത്രജ്ഞരാണ് കരിയിക്കാത്ത(ടിയര്‍ ഫ്രീ) ഉള്ളികള്‍ വികസിപ്പിച്ചെടുത്തത്. ജൈവസാങ്കേതിക വിദ്യ ഉപയോഗിച്ച് ഉള്ളിയിലെ കരച്ചിലുണ്ടാക്കുന്ന എന്‍സൈമുകള്‍ക്ക് കാരണമായ ജീനിന്റെ പ്രവര്ത്തനമില്ലാതാക്കിയാണ് കരച്ചില് ഫ്രീ ഉള്ളികള്‍ ഉണ്ടാക്കിയിരിക്കുന്നത്.
ന്യൂസിലാന്റിലെ ക്രോപ് ആന്റ് ഫുഡ് ജാന്‍ സൈലന്‍സിംഗ് ടെക്നോളജിയാണ് ഇതിനായി ഉപയോഗിച്ചത്. കരച്ചിലുണ്ടാക്കുന്ന എന്‍സൈമിന് പിന്നിലുള്ള ജീന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 2002ലാണ് ഇതിനായുള്ള ഉദ്യമം തുടങ്ങിയതെന്ന് ക്രോപ് ആന്റ് ഫുഡിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് കോളിന് ഐഡെ പറഞ്ഞു.
മുമ്പ് ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നത് ഉള്ളി മുറിയ്ക്കുന്ന സമയത്താണ് കണ്ണില്‍ വെള്ളം വരുത്തുന്ന വസ്തു പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു. എന്നാല്‍ ജപ്പാനിലെ ശാസ്ത്രജ്ഞരാണ് ഒരു എന്‍സൈമാണ് ഇതിനെ നിയന്ത്രിയ്ക്കുന്നതെന്ന് കണ്ടെത്തിയത്. ആസ്ത്രേലിയന്‍ ശാസ്ത്രജ്ഞരാണ് ജീന്‍ സൈലന്‍സിംഗ് ടെക്നോളജി കണ്ടുപിടിച്ചത്.
ഇതുപയോഗിച്ചാണ് ഇപ്പോള്‍ ഉള്ളിയുടെ സ്വഭാവം തന്നെ മാറ്റിയിരിക്കുന്നത്. ഇതുപയോഗിച്ച് എന്‍സൈമിന് കാരണമായ ജീനിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കുന്നതോടെ മുറിയ്ക്കുമ്പോഴും ഉള്ളിയില്‍ നിന്നും കണ്ണുനീരുണ്ടാക്കുന്ന വസ്തു പുറപ്പെടുന്നില്ല. കണ്ണുനീരില്ലാതാക്കുന്നതിനൊപ്പം തന്നെ ഉള്ളിയുടെ രുചി കൂട്ടാനും ഈ മാര്‍ഗ്ഗത്തിലൂടെ സാധിയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
