Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മുന്തിരി സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു
ശാരീരികാസ്വസ്ഥകള്ക്കും രോഗങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കാന്‍ മുന്തിരിയ്ക്ക് കഴിവുണ്ടെന്ന് മുമ്പേതന്നെ ഗവേഷകര്‍ തെളിയിച്ചതാണ്. സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള മുന്തിരിയുടെ കഴിവ് സ്ത്രീകള്‍ അനുഭവിച്ചറിഞ്ഞതുമാണ്.
എന്നാല്‍ പുതിയ പഠനങ്ങളില്‍ തെളിഞ്ഞ കാര്യങ്ങളറിഞ്ഞാല്‍ സൗന്ദര്യമുണ്ടാകുമെന്ന് പറഞ്ഞാലും മുന്തിരി കഴിയ്ക്കാന്‍ ഏത് സ്ത്രീയുമൊന്ന് അറയ്ക്കും.
സ്ത്രീകളുടെ ശരീരത്തിന് മുന്തിരി അത്ര നല്ലതെല്ലെന്നാണ് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മുന്തിരി സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുമത്രേ. സ്തനാര്‍ബുദ രോഗികളില്‍ മൂന്നിലൊരുഭാഗത്തിനും രോഗബാധയ്ക്ക് വഴിവെച്ചത് മുന്തിരിയാണെന്നും ഗവേഷകര്‍ പറയുന്നു.
സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെ അളവില്‍ വ്യത്യാസം വരുത്താനുള്ള മുന്തിരിയുടെ കഴിവാണ് സ്ത്രീകള്‍ക്ക് ദോഷമാകുന്നത്. സതേണ്‍ കാലിഫോര്‍ണിയ, ഹവായ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്.
അഞ്ച് വ്യത്യസ്ത വംശങ്ങളില്‍ നിന്നുള്ള ആര്‍ത്തവ വിരാമമെത്തിയ 50,000 സ്ത്രീകളിലാണ് ഇവര്പഠനം നടത്തിയത്. ഇതില്‍ 1,657 പേര് സ്തനാര്‍ബുദം പിടിപെട്ടവരായിരുന്നു. ഇതില്‍ മൂന്നിലൊരുഭാഗം സ്ത്രീകളും ഭക്ഷണത്തില്‍ സ്ഥിരമായി മുന്തിരി ഉള്പ്പെടുത്തിയവരായിരുന്നു. ഇവരില്‍ രോഗബാധയുണ്ടാകാനുള്ള കാരണത്തില്‍ മുപ്പത് ശതമാനവും മുന്തിരി കഴിച്ചതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സ്ഥിരമായി മുന്തിരി കഴിയ്ക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദമുണ്ടാകാനുള്ള സാധ്യത മുപ്പത് ശതമാനത്തോളം വരുമത്രേ. പ്ലാസ്മാ ഈസ്ട്രജന്റെ അളവാണ് മുന്തിരി കഴിയ്ക്കുന്നത് വഴി വര്‍ധിക്കുന്നത്. ഇത് സ്തനാര്‍ബുദം പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് കാന്‍സറിലാണ് ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
