Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
സന്തോഷത്തോടെ ഭക്ഷണം കഴിയ്ക്കൂ
സാധാരണ ദഹനം നടക്കാന്‍ നാലുമണിക്കൂര്‍ വേണം. ഈ സമയത്തിനുശേഷം മാത്രം അടുത്ത ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണശേഷം ശരീരത്തിന് അല്പം പോലും അസ്വസ്ഥത ഉണ്ടാവാന്‍ പാടില്ല. ഭക്ഷണക്രമത്തില്‍ പാലിക്കേണ്ട മറ്റു ചില ശീലങ്ങള്‍: പഥ്യമായതും പഥ്യമല്ലാത്തതുമായ ആഹാര പദാര്‍ഥങ്ങള്‍ ഒരുമിച്ച് കഴിക്കരുത്.
പഴകിയതും തണുത്തതുമായ ആഹാരം ചൂടുള്ള ആഹാരത്തോടൊപ്പം കഴിക്കരുത്. ആഹാരം കഴിച്ചതിനു ശേഷം തണുപ്പിച്ച വെള്ളം കുടിക്കരുത്.
ഭക്ഷണപദാര്‍ഥങ്ങള്‍ അമിതമായി വേവിക്കുകയോ കൃത്രിമനിറങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത്.
വിവിധതരം ഭക്ഷണപദാര്‍ഥങ്ങള്‍ ഒരേ സമയം കഴിക്കുന്നത് കഴിവതും ഒഴിവാക്കുക. വ്യത്യസ്തത അമിതഭോജനത്തിനിടയാക്കുന്നു.
ഭക്ഷണം എന്തായാലും വയററിയാതെ കഴിയ്ക്കരുത്. ഭക്ഷണം മതിയാല്‍ അപ്പോള്‍ നിറുത്തുക. മതി എന്ന വിളമ്പുന്ന ആളോട് പറയാന്‍ മടിയ്ക്കരുത്.
ഗര്‍ഭിണികളായ സ്ത്രീകള്‍ ഒരാള്‍ക്കല്ല രണ്ടാള്‍ക്കുള്ള ഭക്ഷണം കഴിക്കണമെന്ന് പറയാറുണ്ട്. പക്ഷേ ഇതില്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഗര്‍ഭാവസ്ഥയുടെ ആദ്യകാലങ്ങളില്‍ ഗര്‍ഭപാത്രത്തിലുള്ള ഭ്രൂണത്തിന്റെ വളരെ ചെറിയ അംശം മാത്രമേ ആവശ്യമുള്ളു. അതിനാല്‍ ഇക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല. ഗര്‍ഭകാലത്തിന്റെ രണ്ടാംപകുതിയില്‍ 25% മുതല്‍ 30% വരെ അധികഭക്ഷണം അമ്മയ്ക്ക് ആവശ്യമാണ്. ഇക്കാലത്ത് ഭക്ഷണത്തില്‍ വിറ്റാമിനുകളും പോഷകഘടകങ്ങളും മിനറലുകളും വേണം. അമിത ആഹാരമല്ല പോഷകസമ്പുഷ്ടമായ ആഹാരമാണ് ആവശ്യം.
ആഹാരത്തിന് അരമണിക്കൂര്‍ മുമ്പും ശേഷവുമാണ് വെള്ളം കുടിക്കേണ്ടത്. തൈര്, ക്ഷാരങ്ങള്‍, വിന്നാഗിരി, പന്നി, പശു, പോത്ത് ഇവയുടെ മാംസങ്ങള്‍, ഉണക്കമാംസം, മത്സ്യം, ഉണക്കമത്സ്യം, ഉഴുന്ന്, അമരയ്ക്ക, ചേമ്പ്, ഉണങ്ങിയ ഇലക്കറികള്‍ ഇവ സ്ഥിരമായി ഉപയോഗത്തിന് നല്ലതല്ല.
മോര് സംഭാരമാക്കി കുടിയ്ക്കുന്നത് നല്ലതാണം. ഇത് ദിവസവും കുടിയ്ക്കുന്നത് നല്ലതാണ്. മോരില്‍ കറിവേപ്പില, ഇഞ്ചി, ചുവന്നുള്ളി തുടങ്ങിയവ ചതച്ചിട്ടാണ് സംഭാരം ഉണ്ടാക്കുന്നത്. ഇത് ദഹനത്തിന് നന്നാണ്.
മാസത്തില്‍ ഒരു ദിവസം ഉപവസിക്കുന്നത് ശരീരത്തിനും മനസ്സിനും ആരോഗ്യദായകമാണ്. കൂടാതെ ശരീരത്തെയും ഉദരത്തെയും ശുദ്ധീകരിക്കുന്നതിനും ഉപവാസം സഹായിക്കുന്നു.
വിവിധതരം ആഹാരം കഴിക്കുന്നത് ശരീരത്തിനു നല്ലതാണ്. ആരോഗ്യസംരക്ഷണത്തിന് ഏകദേശം 45 തരം പോഷകഘടകങ്ങള്‍ ആവശ്യമാണ്. വിവിധ ആഹാരപദാര്‍ഥങ്ങളിലൂടെ വ്യത്യസ്തതരം പോഷകങ്ങള്‍ ശരീരത്തിനു ലഭ്യമാകുന്നു. എന്നും അരിയാഹാരം മാത്രം ഉപയോഗിക്കുന്ന ശീലം മാറ്റി ഇടയ്ക്ക് ഇതര ആഹാരപദാര്‍ഥങ്ങളും പരിചയിക്കുക.
ആഹാരം കഴിയ്ക്കുമ്പോള്‍ ടി വി കാണരുത്. വായനയും പാടില്ല.
സസ്യാഹാരം ശീലിക്കുകയും ശ്രദ്ധയോടും സൂഷ്മതയോടും കൂടെ ആഹാരം കഴിക്കുകയും ചെയ്യുകയാണ് പ്രധാനം. ആവശ്യത്തിനു വ്യായാമവും വിശ്രമവും ഉറക്കവും ശരീരാരോഗ്യസംരക്ഷണത്തിന് ഒഴിച്ചു കൂടാനാവാത്തതാണ്. ശുചിത്വമുള്ള ശരീരവും, സ്വാഭാവികവും പ്രകൃതിജന്യവുമായ ഭക്ഷണപദാര്‍ഥങ്ങളും. ആരോഗ്യകരമായ ശീലങ്ങളും ജീവിതത്തിന് ചൈതന്യപ്രദവും ഊര്‍ജ്ജസ്വലവുമായ താളം നല്‍കും.
ചോറ് കുടിയ്ക്കുക, വെള്ളം തിന്നുക
ഭക്ഷണം നല്ലവണ്ണം ചവച്ച് അരച്ചാണ് കഴിയ്ക്കേണ്ടത്. ഒരുതവണ വായില്‍ വയ്ക്കുന്ന ഭക്ഷണ സാധനം 32 തവണയെങ്കിലും ചവയ്ക്കണമെന്നാണ് പ്രമാണം. ഖരവസ്തുക്കള്‍ കുടിയ്ക്കുക, ദ്രവവസ്തുക്കള്‍ തിന്നുക എന്നതാണ് പ്രമാണം. ഖരവസ്തുക്കള്‍ ചവച്ച് അരച്ച് വെള്ളം പോലെ ആക്കി കഴിയ്ക്കുന്നതിനാണ് ഖരഭക്ഷണം കുടിയ്ക്കുകയെന്ന് പറയുന്നത്. ദ്രവവസ്തുക്കള്‍ വായില്‍ അല്പ സമയം നിറുത്തി ശരീരത്തിന്റെ ഊഷ്മാവാക്കി മാറ്റിയതിന് ശേഷമാണ് ഇറക്കേണ്ടത്. ഇതിനാണ് ഖര ഭക്ഷണം തിന്നണം എന്ന് പറയുന്നത്.
ചീര, മുരിങ്ങ, തഴുതാമ, കാബേജ് തുടങ്ങിയ ഇലക്കറികള്‍, പിണ്ടി, ചുണ്ട്, കായ് തുടങ്ങിയവയും ആഹാരത്തിലുള്‍പ്പെടുത്തണം.
മാംസഭക്ഷണം കുറയ്ക്കുന്നതാണ് നല്ലത്. ആട്ടിറച്ചിയെക്കാള്‍ നല്ലത് കോഴിയിറച്ചിയാണ്. മുട്ടയെക്കാള്‍ നല്ലത് ചെറിയ ഉണക്കമീനും.
മസാല ചേര്‍ത്ത സാധനങ്ങള്‍, എണ്ണയില്‍ വറുത്തതും, പൊരിച്ചതുമായ പദാര്‍ഥങ്ങള്‍, പഞ്ചസാര, ഉപ്പ്, എരിവ്, പുളി എന്നിവ കഴിവതും ഒഴിവാക്കുക.
പപ്പടം, അച്ചാര്‍, ഉപ്പിലിട്ടത് തുടങ്ങിയവ പലനേരം, നിത്യവും കഴിക്കുന്നത് ദോഷകരമാണ്.പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കണം. നിലക്കടലയും അണ്ടിപ്പരിപ്പുകളും ഇടയ്ക്കിടെ കഴിക്കുന്നത് നല്ലതാണ്. ഏത്തപ്പഴം പുഴുങ്ങി തിന്നുന്നതിനേക്കാള്‍ നല്ലത് അതേപടി കഴിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications