Latest Updates
-
കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു: 6 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കാൻ നിർദേശം -
സർവാർത്ഥ സിദ്ധി യോഗം: നവംബർ 27-ലെ ശുഭമുഹൂർത്തം അറിയാം, ഈ സമയത്ത് കാര്യങ്ങൾ തുടങ്ങാം -
ആകാശത്ത് അത്ഭുതക്കാഴ്ച: നവംബർ 27 മുതൽ ശുക്രൻ അതിശോഭയോടെ, കാണേണ്ടതെങ്ങനെ? -
വീട്ടിൽ പണം സൂക്ഷിക്കുന്ന ലോക്കർ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ സ്ഥലം ഐശ്വര്യപ്രദം -
ശുക്ര-ചൊവ്വാ സംയോജനം: ഇന്ന് രാത്രി ആകാശത്ത് സംഭവിക്കുന്നത് എന്ത്? സത്യം ഇതാണ് -
സങ്കഷ്ടി ചതുർത്ഥി 2026: കേരളത്തിലെ ചന്ദ്രോദയ സമയം അറിയാം, വ്രതം നോൽക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
നീചഭംഗ രാജയോഗം ഇന്ന് സജീവമാണോ? ഗ്രഹനില സ്വയം പരിശോധിക്കാൻ ഇതാ എളുപ്പവഴി -
നവംബർ 28-ലെ ചന്ദ്രരാശി മാറ്റം: കർക്കിടകത്തിലേക്ക് മാറുന്നത് എപ്പോൾ? അറിയേണ്ടതെല്ലാം ഇവിടെ -
മംഗൾ ഗോചരം: നവംബർ 27-ലെ പ്രചാരണങ്ങൾ സത്യമോ? ചൊവ്വ സംക്രമണവും യുപിഐ തട്ടിപ്പും അറിയേണ്ടതെല്ലാം -
ഗജകേസരി യോഗം ഇന്ന് ഉണ്ടോ? സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ വിശ്വസിക്കരുത്, സത്യം ഇതാണ്!
പാലിനൊപ്പം ഇത് കഴിക്കുന്നവര്‍ രോഗം വിളിച്ച് വരുത്തും
നമ്മുടെ ഭക്ഷണശീലത്തില്‍ പാല് എന്നത് അനിവാര്യമായ ഘടകമാണ്. കാരണം ധാരാളം പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവയെല്ലാം പാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് പാല് കുടിക്കുമ്പോള്‍ നമ്മള് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ആരോഗ്യകരമെങ്കിലും പാലിനൊപ്പം കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. ഇത് ഗുണം നല്കുന്നതിനേക്കാള് നിങ്ങള്‍ക്ക് ദോഷമാണ് നല്‍കുന്നത്.
ഒരു കാരണവശാലും പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത് നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ഉണ്ട്. ഒരിക്കലും പാലിനൊപ്പം ചേര്‍ക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പാലും മീനും
പാലും മീനും ഒരു കോംമ്പിനേഷന്‍ അല്ലെങ്കിലും പാല് കഴിച്ച ഉടനേ മത്സ്യം കഴിക്കരുത്. കാരണം ഇത് അത്ര നല്ല ഫലങ്ങളല്ല ആരോഗ്യത്തിന് നല്‍കുന്നത്. പാലിന്റെ ഘടന മീനുമായി ചേരുന്നതല്ല. ഇത് നിങ്ങളില്‍ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. പാലിന്റെ ഗുണങ്ങളെ പാടേ ഇല്ലാതാക്കുന്നതാണ് ഈ കോംമ്പിനേഷന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.
പാലും പഴവും
പലരും ഒരുമിച്ച് കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നതാണ് പാലും പഴവും. എന്നാല്‍ പാലും പഴവും ഒരുമിച്ച് കഴിക്കുന്നവരില്‍ ചിലരിലെങ്കിലും വയറ് സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് വയറിന് കനം വര്‍ദ്ധിപ്പിക്കുകയും ദഹിക്കുന്നതില്‍ പ്രയാസം നേരിടുന്നതിന് കാരണമാകുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണക്രമമെന്ന് വിചാരിച്ച് പലരും പാലും പഴവും ഒരുമിച്ച് ചേര്‍ക്കുമ്പോള്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സമയമാണ് എന്നതാണ് സത്യം.

പാലും മത്തനും
പാലിനോടൊപ്പം മത്തന്റെ വിഭാഗങ്ങളില്‍ പെടുന്ന ഒന്നും തന്നെ ചേര്‍ത്ത് കഴിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മസ്ക് മെലണ്‍, തണ്ണിമത്തന് എന്നിവയെല്ലാം ഇത്തരത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഇത് ശരീരത്തില്‍ ടോക്സിന് വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചിലരില്‍ തലചുറ്റലും ഛര്‍ദ്ദിയും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഈ കോംമ്പിനേഷന്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കു.
പാലും മുള്ളങ്കിയും
പാലും മുള്ളങ്കിയും ഇത്തരത്തില്‍ വിരുദ്ധാഹാരം ഫലം നല്‍കുന്നതാണ്. കാരണം ഇത് നിങ്ങളില്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. മുള്ളങ്കി, കാരറ്റ് പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് രണ്ട് മണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രം പാല് കുടിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.

പാലും ഓറഞ്ചും
ഒരിക്കലും ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്തതാണ് പാലും ഓറഞ്ചും. ഇത് രണ്ടും ചേര്‍ത്ത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം പ്രശ്നത്തിലാവുന്നു. സരസഫലങ്ങള്‍ ഒന്നും തന്നെ പാലിനൊപ്പം ചേര്‍ത്ത് കഴിക്കരുത്. പ്രത്യേകിച്ച് ഓറഞ്ച്, ചെറുനാരങ്ങ, മധുരനാരങ്ങ, മുന്തിരിങ്ങ തുടങ്ങിയവ. ഇത് നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. നെഞ്ചെരിച്ചില്‍, അസ്വസ്ഥത, എന്നിവക്ക് ഇത്തരം കോംമ്പിനേഷന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

