Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ഒരു പിടി ഫ്ളാക്സ് സീഡ് (ചണവിത്ത്) മതി, ഹൃദയം സൂക്ഷിക്കാന്‍
ഹൃദയാരോഗ്യം എന്നത് ഇന്നത്തെ കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗാവസ്ഥയും ഹൃദയാരോഗ്യത്തെ ബാധിക്കുമ്പോഴാണ് പലരും ചികിത്സയിലേക്ക് കടക്കുന്നത്. ഇന്നത്തെ കാലത്താവട്ടെ ഹൃദയ സംബന്ധമായ രോഗാവസ്ഥകള്‍ വളരെ കൂടുതലാണ്. അതിനെ കുറയ്ക്കുക എന്ന ലക്ഷ്യമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഫ്ളാക്സ് സീഡ് അഥവാ ചണവിത്ത്. കാരണം ഇത് ഹൃദയാരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.
കാഴ്ചയില്‍ മുതിരയോട് സമാനമായ ഈ വിത്ത് നിങ്ങളുടെ പല രോഗാവസ്ഥകളേയും പ്രതിരോധിക്കുന്നു എന്നതാണ് സത്യം. മാത്രമല്ല പ്രമേഹത്തിനും കൊളസ്ട്രോളിനും ഹൃദയാരോഗ്യത്തിനും എല്ലാ സഹായിക്കുന്നതാണ് ചണവിത്ത്. ഇതിലുള്ള ഫൈബര്‍ ആണ് ശരീരത്തിന് ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നത്. ദിനവും ഒരു പിടി വേവിച്ച് കഴിച്ചാല്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല.

ഗുണങ്ങള്‍ ധാരാളം
ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമായ ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു. അതോടൊപ്പം തന്നെ ഇതിലുള്ള പോഷകങ്ങള്‍ വീക്കം കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ചണവിത്തില്‍ ലിഗ്നാനുകളും അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോള്‍ അളവ് കുറയ്ക്കും. കൂടാതെ ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട ഇതിലുള്ള ലിഗ്നന് എന്ന ഘടകമാണ് പലപ്പോഴും ക്യാന്‍സറിന് വില്ലനായി മാറുന്നത്. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ളവയെ പ്രതിരോധിക്കാന്‍ ചണവിത്തിന് സാധിക്കും.
ചണവിത്തിന്റെ ഗുണങ്ങള്‍
ചണവിത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും ആരോഗ്യകരമായ കുടലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രോട്ടീന്റെ ഉറവിടം കൂടിയാണ്, ഇത് സസ്യാഹാരത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു വിലപ്പെട്ട കൂട്ടിച്ചേര്‍ക്കലായി മാറുന്നു. ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യം അതിന്റെ പോഷകമൂല്യം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് പ്രമേഹരോഗം കൊണ്ട് വലയുന്നവര്‍ക്ക് ഒന്നാന്തരം പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയധികം ഗുണങ്ങളാണ് ഇത് വഴി ഉണ്ടാവുന്നത്. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം കൊണ്ട് വലയുന്നവര്‍ക്ക് അതിനുള്ള പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് സഹായിക്കുന്നതാണ് ചണവിത്തുകള്‍. ഇത് ഗുണങ്ങള്‍ നല്കുന്നു എന്നത് പല വിധത്തിലുള്ള ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 75 മുതല്‍ 800 വരെ ലിഗ്നന് അടങ്ങിയതാണ് ചണവിത്ത് എന്നതാണ്. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ആരോഗ്യകരമായ കൊഴുപ്പ് നല്കുന്നു. പതിവായി കഴിക്കുന്നത് ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും കാരണമാകുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. നിലവിലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്ക് ഇതിന്റെ വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള്‍ പ്രത്യേകിച്ചും ഗുണം ചെയ്യും. മാത്രമല്ല രക്തക്കുഴലുകളില്‍ ഉണ്ടാവുന്ന തടസ്സങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ദഹനാരോഗ്യത്തിന്
ദഹനാരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് ചണവിത്ത്. ഇതിലുള്ള ഫൈബറാണ് ദഹനത്തെ സഹായിക്കുന്നത്. കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചണവിത്ത്. മലബന്ധത്തെയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ വിത്ത്.
പരമാവധി ഗുണത്തിനായി
ചണവിത്തിന്റെ ഗുണങ്ങള്‍ പരമാവധി ലഭിക്കുന്നതിന് വേണ്ടി മുഴുവന്‍ വിത്തുകളേക്കാള്‍ പൊടിച്ച ചണവിത്ത് കഴിക്കുക. മുഴുവന്‍ വിത്തുകള്‍ ദഹിക്കാതെ ദഹനവ്യവസ്ഥയിലൂടെ കടന്നുപോകാം. ചണവിത്ത് എപ്പോഴും തണുത്ത സ്ഥലത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതില്‍ ചണവിത്തിന്റെ പങ്ക് അനിവാര്യമാണ് എന്നാണ് പറയുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
