Latest Updates
-
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം!
അഞ്ച് ഭക്ഷണങ്ങള്‍ രാവിലെ കഴിക്കരുത്: അത് നിങ്ങളെ ദിവസം മുഴുവന്‍ വലക്കും
ഒരു ദിവസത്തെ പ്രധാന ഭക്ഷണങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് പ്രഭാത ഭക്ഷണം തന്നെയാണ്. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. എപ്പോഴും കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തിന് ഗുണങ്ങള്‍ നല്കുന്നതായിരിക്കണം. എന്നാല്‍ ചില അവസരങ്ങളില്‍ നാം പലപ്പോഴും നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. പ്രത്യേകിച്ച് അഞ്ച് പ്രഭാത ഭക്ഷണങ്ങള്‍ നാം നിര്‍ബന്ധമായും ഒഴിവാക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നത്തിലാക്കുന്നു.
ആരോഗ്യത്തെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നതിന് പലപ്പോഴും ഇത്തരം ഭക്ഷണങ്ങള്‍ കാരണമാകുന്നു. ആരോഗ്യത്തിന് അത്ര നല്ലതല്ലാത്ത ചില പ്രഭാത ഭക്ഷണത്തെക്കുറിച്ച് നമുക്ക് നോക്കാം. അത് പലപ്പോഴും ശീലമാക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യവും പ്രതിസന്ധിയില്‍ ആക്കുന്നു. അവ ഏതൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

വൈറ്റ് ബ്രെഡ്
പലരും രാവിലെ ശീലമാക്കുന്നതാണ് വൈറ്റ് ബ്രേഡ്. ഇത് ഏളുപ്പപ്പണി എന്ന നിലക്ക് പലരും കഴിക്കാറുണ്ട്. എന്നാല്‍ സംസ്കരിച്ച ഒരു ഭക്ഷണമാണ് വൈറ്റ്ബ്രെഡ് എന്നുള്ളത് കൊണ്ട് തന്നെ വളരെ വേഗത്തില്‍ തയ്യാറാക്കുന്നതിന് പലരും ശ്രമിക്കുന്നു. .എന്നാല്‍ ഇതില്‍ പോഷകമൂല്യം വളരെ കുറവാണ് എന്ന മാത്രമല്ല ഗുണമേന്മയുള്ള ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം. മാത്രമല്ല ഇതില്‍ പഞ്ചസാരയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ പ്രമേഹത്തെയും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഒരു കാരണവശാലും പ്രഭാത ഭക്ഷണമായി ഇത് കഴിക്കാന്‍ പാടുള്ളതല്ല. അത് അനാരോഗ്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.
സെറീല്‍സ്
പലപ്പോഴും പഞ്ചസാര ചേര്‍ത്ത സെറീല്‍സ് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. പലരും രാവിലെയുള്ള തിരക്കില്‍ ഇത്തരം ഭക്ഷണങ്ങള്‍ ആണ് കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നത്. എന്നാല്‍ ഇവയില്‍ ഫൈബറിന്റെ അളവ് വളരെയധികം കുറവാണ്. അത് മാത്രമല്ല ഇവിലെ പഞ്ചസാര നമ്മുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ രാവിലെ ജ്യൂസ് കഴിക്കുന്നത് വഴി ഉണ്ടാവുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പ്രമേഹ രോഗികള്‍ക്ക് അപകടകരമായ അളവിലേക്ക് പ്രമേഹം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജ്യൂസ് കഴിക്കുന്നത് വഴി അത് ആരോഗ്യത്തിനുണ്ടാക്കുന്ന അപകടങ്ങള്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇവയെല്ലാം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
സംസ്കരിച്ച മാംസം
സംസ്കരിച്ച മാംസം കഴിക്കുന്നതും അത്ര നല്ല ഒരു ശീലമായി കണക്കാക്കുന്നില്ല. പലപ്പോഴും ക്യാന്‍സറും ഹൃദ്രോഗവും വര്‍ദ്ധിപ്പിക്കുന്നതിലേക്ക് ഇത് എത്തുന്നു. പ്രമേഹരോഗവും ഇത് വഴി വര്‍ദ്ധിക്കുന്നു. ഇവയെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ പ്രതിസന്ധികള്‍ ഉയര്‍ത്തുന്നു. അതിന് പിന്നിലെ കാരണങ്ങളില്‍ ഏറ്റവും അപകടകരമായ ഒന്നാണ് സംസ്കരിച്ച മാംസം കഴിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
യോഗര്‍ട്ട്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ യോഗര്‍ട്ട് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇത് രാവിലെ കഴിക്കുന്നത് പ്രത്യേകിച്ച് മധുരമുള്ള യോഗര്‍ട്ട് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്നത് അത്ര നല്ല ഗുണങ്ങളല്ല. ഇത് പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഒരു കാരണവശാലും ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
