ഒട്ടും വേണ്ട ഈ 5 എണ്ണകള്‍: ദിനം പ്രതി തടി കൂട്ടും, പിന്നെ പരിതപിച്ചിട്ട് കാര്യമില്ല

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ച് മുന്നേറേണ്ട സമയമാണ് ഇപ്പോള്‍. കാരണം രോഗാവസ്ഥകള്‍ ഒന്നിന് പുറകേ ഒന്നായി വന്നു കൊണ്ടിരിക്കുകയാണ്. അതില്‍ നല്ലൊരു ശതമാനം രോഗങ്ങളും പലപ്പോഴും നമ്മുടെ ആരോഗ്യകരമാണെന്ന് കരുതുന്ന അനാരോഗ്യകരമായ ശീലങ്ങള്‍ മൂലം സംഭവിക്കുന്നതാണ്. പലപ്പോഴും ആരോഗ്യത്തിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ തന്നെയാണ്. ആരോഗ്യമെന്ന രീതിയില്‍ കഴിക്കുന്ന പല ഭക്ഷണങ്ങളും പിന്നീട് അനാരോഗ്യമായി മാറുന്നത് നമ്മള്‍ അതില്‍ ചേര്‍ക്കുന്ന ചേരുവകള്‍ മൂലമാണ്. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണകള്‍ ഇത്തരത്തില്‍ ഒന്നാണ്.

സ്ഥിരമായി അടുക്കളയില്‍ ഉപയോഗിക്കുന്ന എണ്ണകളില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ അമിതവണ്ണം ഉള്‍പ്പടെയുള്ള അവസ്ഥയേയും ഹൃദയാരോഗ്യത്തേയും നമുക്ക് സംരക്ഷിക്കാം. എണ്ണകള്‍ ആരോഗ്യത്തിന് ഹാനീകരമായ രീതിയില്‍ ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ പലരും അവഗണിക്കുന്നു. ഉയര്‍ന്ന താപനിലയില്‍ ചൂടാക്കുമ്പോഴും ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോഴും അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും ക്യാന്‍സറിന് പോലും കാരണമാകുന്ന വിഷവസ്തുക്കള്‍ ഇവയില്‍ ഉണ്ടാവാം. ഏതൊക്കെ എണ്ണകളാണ് ഒരു കാരണവശാലും അടുക്കളയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് നമുക്ക് നോക്കാം.

Five Unhealthiest Cooking Oils

സൂര്യകാന്തി എണ്ണ
പലരും പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയില്‍ മുന്‍പന്തിയിലാണ് സൂര്യകാന്തി എണ്ണ. എന്നാല്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് അല്‍പം അറിഞ്ഞിരിക്കേണ്ടതാണ്. ഗുണങ്ങളുണ്ടെങ്കില്‍ കൂടി ചില ദോഷവശങ്ങളും മനസ്സിലാക്കണം. പലപ്പോഴും ഇതില്‍ കൊഴുപ്പ് കൂടുതലായത് കൊണ്ട് തന്നെ കലോറിയും ധാരാളമുണ്ട്. അമിതമായി ഉപയോഗിക്കുന്നത് ശരീരത്തില്‍ നീര്‍ക്കെട്ടും അമിതവണ്ണവും വര്‍ദ്ധിുപ്പിക്കുന്നു. കൂടാതെ ആരോഗ്യത്തിന് ചെറിയ അസ്വസ്ഥതകളും ഇത് വഴി ഉണ്ടാവുന്നു. മിതമായ രീതിയില്‍ മാത്രം എപ്പോഴും ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയുണ്ടാക്കും.

സോയാബീന്‍ എണ്ണ
മറ്റുള്ള എണ്ണകളെ അപേക്ഷിച്ച് ഇതിനുള്ള വിലക്കുറവും ലഭ്യതയും തന്നെയാണ് പലപ്പോഴും ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ കാരണമാകുന്നത്. അത് പലരും ഈ എണ്ണയുടെ ദോഷവശങ്ങളെ ഇല്ലാതാക്കുന്നു. പലപ്പോഴും ഇതില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് പ്രമേഹം പോലുള്ള രോഗാവസ്ഥകളിലേക്കും അമിതമായി ശരീരഭാരം വര്‍ദ്ധിക്കുന്നതിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Five Unhealthiest Cooking Oils

ചോളം എണ്ണ
ചോളത്തിന്റെ എണ്ണ ധാരാളമായി ഉപയോഗിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. ഇതില്‍ ധാരാളം ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. പലപ്പോഴും ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം, ക്യാന്‍സര്‍ എന്നിവക്കുള്ള സാധ്യത ഈ എണ്ണ ഉപയോഗിക്കുന്നത് വഴി ഉണ്ടാവുന്നു. മാത്രമല്ല ഇത് എണ്ണയായി മാറുമ്പോള്‍ ചോളത്തിലുള്ള പോഷകങ്ങള്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതോടൊപ്പം ചില രാസവസ്തുക്കളുമായി ചേര്‍ന്ന് അപകടകരമായ മാറ്റങ്ങളും സംഭവിക്കുന്നു. അതുകൊണ്ട് തന്നെ അമിത ഉപയോഗം എപ്പോഴും അല്‍പം കരുതലോടെ വേണം.

വെജിറ്റബിള്‍ ഓയില്‍
പല വിധത്തിലുള്ള എണ്ണകള്‍ ചേര്‍ത്താണ് വെജിറ്റബിള്‍ ഓയില്‍ ഉണ്ടാക്കുന്നത്. ഇതില്‍ സോയാബീന്‍, ചോളം, സൂര്യകാന്തി എണ്ണകള്‍ ഒരുമിച്ച് ചേരുന്നു. പലപ്പോഴും ഇത്തരത്തില്‍ പല എണ്ണകള്‍ ചേരുന്നത് വഴി അതില്‍ ഒമേഗ 6 ഫാറ്റി ആസിഡ് അമിതമാവുന്നു. ഇത് ഉപയോഗിക്കുന്നത് വഴി അമിതവണ്ണവും ഹൃദയാരോഗ്യത്തിന് വരെ പ്രതിസന്ധികളും ഉണ്ടാവാം. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ് ഇത്.

Five Unhealthiest Cooking Oils

പാം ഓയില്‍
പണ്ടു മുതല്‍ തന്നെ പലരും പാചകത്തിനും പലഹാര നിര്‍മ്മാണത്തിനുമായി ഉപയോഗിച്ച് വരുന്നതാണ് പലപ്പോഴും പാം ഓയില്‍. എന്നാല്‍ ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. സാച്ചുറേറ്റഡ് ഫാറ്റ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ അത് പലപ്പോഴും ഹൃദയത്തെ പ്രവര്‍ത്തനരഹിതമാക്കുന്നതിലേക്കും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിലേക്കും എത്തിക്കും. അതോടൊപ്പം തന്നെ ചീത്ത കൊഴളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം ഇരട്ടിയാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇനിയെങ്കിലും പാചകത്തിന് എണ്ണ ഉപയോഗിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍ക്കേണ്ടതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion