Latest Updates
-
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം -
സലൂണിൽ പോകുമ്പോൾ ഈ അശ്രദ്ധ വേണ്ട, ഹെപ്പറ്റൈറ്റിസ് വരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗോവയിലെ മഴക്കാല യാത്ര: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഗുരു ആദിത്യ യോഗം: ഈ ബുധനാഴ്ച ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
ജൂലൈ 26: ഇന്ദ്രയോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ ശുഭമുഹൂർത്തത്തിൽ പുതിയ കാര്യങ്ങൾ തുടങ്ങാം! -
2026 ജൂലൈ 26: കരിയറിലും സാമ്പത്തിക നേട്ടത്തിലും തിളങ്ങാൻ ഈ 5 രാശിക്കാർക്ക് ഭാഗ്യം!
ഓര്‍മ്മശക്തി പാടേ നശിപ്പിക്കും ശീലങ്ങള്‍, ഇന്ന് തന്നെ നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് നല്ലത്
ഓര്‍മ്മശക്തിയും തലച്ചോറിന്റെ ആരോഗ്യവും വളരെയധികം പ്രധാനപ്പെട്ടതാണ് എന്ന് നമുക്കറിയാം. എന്നാല്‍ അത് വേണ്ട പോലെ പ്രവര്‍ത്തിക്കുന്നില്ല എന്ന അവസ്ഥ വരുമ്പോള്‍ പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. ഓരോ വ്യക്തിയും നല്ല ഓര്‍മ്മശക്തിയും ആരോഗ്യവും തന്നെയാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ നമ്മുടെ തന്നെ ചില ശീലങ്ങള്‍ ഇതിന് വിലങ്ങ് തടിയായി മാറുന്നുണ്ട്. ആരോഗ്യത്തെ നശിപ്പിക്കുന്ന ഇത്തരം ശീലങ്ങള്‍ അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുന്നു.
ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ക്ക് ശേഷം ചികിത്സിക്കാം എന്ന് ആലോചിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ രോഗലക്ഷണത്തിന്റെ തുടക്കത്തില്‍ തന്നെ രോഗത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിന് ശ്രദ്ധിക്കണം. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോര്‍. മസ്തിഷ്കം നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് എന്നതില്‍ സംശയം വേണ്ട. കാരണം അതാണ് നമ്മുടെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ ചില ശീലങ്ങള്‍ ഓര്‍മ്മശക്തിയെ ഇല്ലാതാക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നത്
പലപ്പോഴും ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നത് നിങ്ങളുടെ ഏകാഗ്രത, ഓര്‍മ്മശക്തി തുടങ്ങിയവക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു. പലപ്പോഴും ശരീരം ആക്റ്റീവ് ആയി ഇരിക്കുന്ന അവസ്ഥയില്‍ ന്യൂറോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ യാതൊന്നും ചെയ്യാതിരിക്കുകയും അതോടൊപ്പം സമ്മര്‍ദ്ദവും ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവവും വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ അളവ് കുറയുന്നു. ഈ അസന്തുലിതാവസ്ഥ മാനസികാവസ്ഥയെ ബാധിക്കുകയും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമ്പോഴാണ് ഓര്‍മ്മശക്തിയേയും മസ്തിഷ്കആരോഗ്യത്തേയും ബാധിക്കുന്നത്.
ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കുന്നത്
സംഗീതം കേള്‍ക്കുന്നത് ശാരീരികമായും മാനസികമായും ആരോഗ്യം നിലനിര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ തുടര്‍ച്ചയായി ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കുന്നത് കേള്‍വിശക്തിയെ ബാധിക്കുകയും സ്ട്രെസ് ലെവലുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് തലച്ചോറിന്റെ ആരോഗ്യത്തേയും വളര്‍ച്ചയേയും ദോഷകരമായി ബാധിക്കുന്നു. കാരണം ഉച്ചത്തിലുള്ള സംഗീതം ശരീരത്തിനുള്ളിലെ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് മാനസികാരോഗ്യത്തേയും മോശമായി ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കാന്‍ ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം.
മധുരമുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം
പലപ്പോഴും അമിതമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും. എന്നാല്‍ അമിതമായി മധുരമുള്ള ഭക്ഷണം കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത് നിങ്ങളുടെ ഓര്‍മ്മക്കുറവിനും ബുദ്ധിശക്തിയെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാകുന്നു. പലപ്പോഴും പഞ്ചസാര ശരീരത്തില്‍ വീക്കം, ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമാകും, ഇത് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. അത് വവി ഓര്‍മ്മശക്തിയും തലച്ചോറിന്റെ ആരോഗ്യവും പ്രതിസന്ധിയിലാവുന്നു.
സൂര്യപ്രകാശത്തിന്റെ അഭാവം
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് സൂര്യപ്രകാശം വളരെ അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും ഇതിന്റെ അഭാവം അപകടരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. സെറോടോണിന്‍, മെലറ്റോണിന്‍ എന്നീ ഹോര്‍മോണുകള്‍ തലച്ചോറിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. എന്നാല്‍ സൂര്യപ്രകാശത്തിന്റെ അഭാവം ഇതിന്റെ ഉത്പാദനത്തെ കുറക്കുന്നു. അത് വഴി പലരിലും വിഷാദ രോഗത്തെ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. മതിയായ വെളിച്ചമില്ലാത്തത് സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
അമിത സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. പലപ്പോഴും ഇത് കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് വഴി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നു. ഇത്തരം കാര്യങ്ങളും ഓര്‍മ്മശക്തിയേയും തലച്ചോറിന്റെ ആരോഗ്യത്തേയും പ്രതിസന്ധിയിലാക്കുന്നു. ഇവയെല്ലാം ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications