Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
പാലും മോരും ധാരാളം കഴിക്കുന്നു, പക്ഷേ കാല്‍സ്യം കിട്ടുന്നില്ലേ, കാരണം ഈ ഭക്ഷണങ്ങളാവാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ഇനി അങ്ങോട്ട് വരാന്‍ പോവുന്നത്. കാരണം ഓരോ രോഗാവസ്ഥകള്‍ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നതിന് വേണ്ടി ശരീരത്തില്‍ ലഭിക്കേണ്ട ചില വിറ്റാമിനുകള്‍ ഉണ്ട്. അത് മാത്രമല്ല ഇവ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്കുന്നു എന്നത് മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ പലപ്പോഴും ശരീരത്തില്‍ ആവശ്യത്തിന് കാല്‍സ്യം ലഭിച്ചിട്ടും ശരീരത്തില്‍ അത് പ്രവര്ത്തിപ്പിക്കപ്പെടുന്നില്ലെങ്കില് അതിന് കാരണം നാം സ്ഥിരമായി കഴിക്കുന്ന ഭക്ഷണങ്ങളാണ്.
എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് കാല്‍സ്യം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചില അവസ്ഥകളില്‍ കാല്‍സ്യത്തിന്റ അളവ് ശരീരത്തില്‍ കുറയുന്നു. അതിന് കാരണം നാം കഴിക്കുന്ന അല്ലെങ്കില്‍ കുടിക്കുന്ന പാനീയങ്ങളും ഭക്ഷണങ്ങളും തന്നെയാണ്. അവ നമ്മുടെ ശരീരത്തില്‍ നിന്ന് കാല്‍സ്യം കുറയ്ക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും എവ എന്താണെന്ന് അറിയാതെയാണ് നാം ഭക്ഷണത്തോടൊപ്പം ചേര്‍ക്കുന്നതും, കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

ഉപ്പ്
ഉപ്പ് അമിതമായി കഴിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളുടെ ശരീരത്തില്‍ കാല്‍സ്യം കുറയുന്നതിനുള്ള കാരണങ്ങളില്‍ ഒന്നാണ് ഉപ്പ്. പലപ്പോഴും ഉപ്പ് കഴിക്കുന്നത് വഴി അത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും മൂത്രത്തിലൂടെ പുറത്ത് പോവുന്നു. ഈ സമയം കാല്‍സ്യവും ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് വഴി എല്ലുകളുടെ സാന്ദ്രത കുറയുകയും അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യും. ഇത് വഴി ഓസ്റ്റിയോപെറോസിസ് എന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടാവാം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
കഫീന്‍
പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില പാനീയങ്ങളില്‍ ഒന്നാണ് കാപ്പി. എന്നാല്‍ ഗുണപരമായും ചില അവസ്ഥകളില്‍ കാപ്പി മാറുന്നു. കാപ്പി, ചായ, ശീതള പാനീയങ്ങള്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ആണ് ഇത്തരത്തില്‍ ശരീരത്തിലെ കാല്‍സ്യത്തെ ഇല്ലാതാക്കുന്നത്. ഇത് മൂത്രത്തിലൂടെ കാല്‍സ്യം നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിക്കുന്നു. ഇത് വഴി എല്ലുകള്‍ക്ക് ബലഹീനത സംഭവിക്കുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ രണ്ട് കപ്പ് കാപ്പിയില്‍ കൂടുതല്‍ കുടിക്കരുത്. ഇത് പ്രശ്നങ്ങളുണ്ടാക്കുന്നു. മാത്രമല്ല പാല് , തൈര് എന്നിവ ഭക്ഷണത്തില്‍ ചേര്‍ക്കുകയും വേണം.

ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ആഹാരം
പ്രോട്ടീന്‍ ശരീരത്തിന് മികച്ചതാണ്, എന്നാല്‍ ചില അവസരങ്ങളില്‍ പ്രോട്ടീന്റെ അഭാവം നിങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ ധാരാളം പ്രോട്ടീന്‍ കഴിക്കാന്‍ പലരും നിര്‍ബന്ധിതരാവും. എന്നാല്‍ അമിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. പ്രത്യേകിച്ച് മാംസങ്ങളിലെ പ്രോട്ടീന്‍. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. ഇത് വഴി ശരീരത്തില്‍ നിന്ന് കാല്‍സ്യം നഷ്ടപ്പെടുന്നു. എന്നാല്‍ സസ്യ പ്രോട്ടീനുകളായ പരിപ്പ്, സോയാബീന്‍, നട്സ് എന്നിവ കഴിക്കാവുന്നതാണ്
സോഫ്റ്റ് ഡ്രിങ്ക്സ്
പലരും ഇന്നത്തെ കാലത്ത് ആദ്യം തിരയുന്നതാണ് സോഫ്റ്റ് ഡ്രിങ്ക്സ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം നശിപ്പിക്കുന്നു എന്നതിനെക്കുറിച്ച് പലരും ചിന്തിക്കുന്നു പോലും ഇല്ല. കാരണം സോഫ്റ്റ് ഡ്രിങ്കില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡ് കാല്‍സ്യവുമായി സംയോജിച്ച് അതിനെ കുറയ്ക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഇത് അസ്ഥികള്‍ക്ക് ബലക്ഷയം നല്‍കുന്നതിനും കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നതിന് പകരമായ ജ്യൂസ്, അല്ലെങ്കില്‍ ഇളനീര് എന്നിവ കഴിക്കാവുന്നതാണ്.

കൂടുതല്‍ ഓക്സിലേറ്റ് അടങ്ങിയ ഭക്ഷണം
സ്ഥിരമായി നമ്മള് കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ ചീര, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ തുടങ്ങിയവയില്‍ ധാരാളം ഓക്സിലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും നിങ്ങള്‍ക്ക് അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അത് നിങ്ങളുടെ ശരീരത്തില്‍ കാല്‍സ്യവുമായി ചേര്‍ന്ന് കാല്‍സ്യത്തിന്റെ അളവിനെ കുറയ്ക്കുന്നു. ഇതിന്റെ ഫലമായി ശരീരത്തിന് യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ട കാല്‍സ്യത്തിന്റെ അളവിനെ കുറയ്ക്കുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളെല്ലാം ഇന്ന് മുതല്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
