Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
സ്ത്രീകള്‍ക്ക് അടിവയറ്റിലെ വേദന അത്രയേറെ അപകടം: ഫൈബ്രോയ്ഡ് എങ്കില്‍ നിസ്സാരമല്ല
ഫൈബ്രോയ്ഡ് എന്ന് നമ്മളില്‍ പലരും കേട്ടിട്ടുണ്ട്, എന്നാല്‍ എന്താണ് ഫൈബ്രോയ്ഡ്, ഇത് എപ്രകാരം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം, വേദന എപ്രകാരം കുറക്കാം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക വേണ്ടത്ര പ്രാധാന്യവും പലരും നല്‍കില്ല. ഗര്‍ഭാശയ ഭിത്തിയില്‍ വളരുന്ന നോണ്‍ ക്യാന്‍സറസ് മുഴകളാണ് ഫൈബ്രോയ്ഡുകള്‍. ഇത് ചിലപ്പോള്‍ ഒരു ആപ്പിളിന്റെ കുരുവിന്റത്ര വലിപ്പമോ അല്ലെങ്കില്‍ ഒരു വലിയ മാതളനാരങ്ങയുടെ വലിപ്പമോ ആവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ആര്‍ത്തവത്തില്‍ വ്യത്യാസം വരുമ്പോഴോ അല്ലെങ്കില്‍ അടിവയറ്റില്‍ വിട്ടുമാറാത്ത വേദനയുള്ളപ്പോഴോ ആണ് പലരും ഇത്തരം അവസ്ഥകളെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ.
പലപ്പോഴും പുറമേക്ക് യാതൊരു വിധത്തിലുള്ള ലക്ഷണവും കാണിക്കണം എന്നില്ല. എന്നാല്‍ ഇത് പലപ്പോഴും ചില ഗുരുതരമായ അവസ്ഥകള്‍ നമ്മളില്‍ ഉണ്ടാക്കുന്നു എന്നതാണ് സത്യം. 25 മുതല്‍ 50 ശതമാനം വരെയുള്ള സ്ത്രീകളില്‍ ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നുണ്ട് എന്നാണ് പറയുന്നത്. ഇവര്‍ക്ക് കനത്ത ആര്‍ത്തവം, പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍, ഇടക്കിടെയുള്ള മൂത്രശങ്ക, വിളര്‍ച്ച, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവുന്നു. എന്തൊക്കെയാണ് ഫൈബ്രോയ്ഡ് കാരണം, ലക്ഷണങ്ങള്‍, പരിഹാരം, വേദന എപ്രകാരം കുറക്കാം എന്നതിനെക്കുറിച്ചെല്ലാം നമുക്ക് നോക്കാം.

ഫൈബ്രോയിഡുകളുടെ കാരണങ്ങള്‍
നിങ്ങള്‍ക്ക് ഫൈബ്രോയ്ഡ് തന്നെയാണ് എന്നതാണ് ആദ്യം ഉറപ്പിക്കേണ്ടത്. അതിന് വേണ്ടി അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഫൈബ്രോയ്ഡിന്റെ കാരണങ്ങള്‍ ആദ്യം മനസ്സിലാക്കണം. ഗര്‍ഭാശയ ഭിത്തികളില്‍ വികസിക്കുന്ന അര്‍ബുദമല്ലാത്ത സിസ്റ്റുകളാണ് ഫൈബ്രോയ്ഡുകള്‍ എന്ന് പറയുന്നത്. ഇവയുടെ കാരണങ്ങളെക്കുറിച്ച് ഇന്നും പല വിധത്തിലുള്ള പഠനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചില ശാരീരികമായ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട് എന്നതും സത്യമാണ്. അവയെക്കുറിച്ച് നമുക്ക് നോക്കാം.
ഫൈബ്രോയ്ഡ് കാരണങ്ങള്‍
ശരീരത്തില്‍ പല കാരണങ്ങള്‍ ഫൈബ്രോയ്ഡ് ഉണ്ടാവുന്നതിന് പുറകില്‍ ഉണ്ട്. അതില്‍ അമിതവണ്ണവും പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ശരീരത്തിലെ അധിക കൊഴുപ്പ ്പലപ്പോഴും ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് അമിതവണ്ണമുള്ളവരില്‍ ഫൈബ്രോയ്ഡ് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും പ്രതിസന്ധി ഉണ്ടാക്കുന്നു. ഈസ്ട്രജന്‍, പ്രൊജസ്റ്റിറോണ്‍ ഏറ്റക്കുറച്ചിലുകള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് പലപ്പോഴും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്ദ്ധിപ്പിക്കുന്നു. പാരമ്പര്യമായി ഇത്തരം രോഗാവസ്ഥകള്‍ ഉള്ളവരെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കണം. ഇവരില്‍ പെട്ടെന്ന് ഫൈബ്രോയ്ഡ് ബാധിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. പ്രായവും അല്‍പം ശ്രദ്ധേയം തന്നെയാണ്.

എന്തുകൊണ്ട് വേദനയുണ്ടാവുന്നു?
എന്തുകൊണ്ടാണ് സ്ത്രീകളില്‍ ഫൈബ്രോയ്ഡ് കാരണം വേദനയുണ്ടാവുന്നത് എന്നത് അറിഞ്ഞിരിക്കണം. മിക്കവാറും സ്ത്രീകളില്‍ വയറു വേദന ഉണ്ടാവുന്നു. അതിന് കാരണം പലപ്പോഴും ഫൈബ്രോയ്ഡിന്റെ സ്ഥാനം, വലിപ്പം, എണ്ണം എന്നിവയെ ആശ്രയിച്ചാണ്. ഇത് പലപ്പോഴും വളരുന്നതിന് അനുസരിച്ച് അവയവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. അതിന്റെ ഫലമായാണ് അതികഠിനമായ വയറുവേദന ഉണ്ടാവുന്നത്. ഇത് ആര്‍ത്തവ സമയത്ത് അല്‍പം കഠിനമായി അനുഭവപ്പെടുന്നു. കൂടാതെ രക്തസ്രാവത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയും ചെയ്യുന്നു.
വീട്ടില്‍ പരിഹാരങ്ങള്‍
ഫൈബ്രോയ്ഡ് എന്നത് ഒരിക്കലും വീട്ടില്‍ ചികിത്സിക്കേണ്ട ഒന്നല്ല. ഇതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ പെട്ടെന്നുള്ള വേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി പെട്ടെന്ന് തന്നെ നമുക്ക് അടിവയറ്റില്‍ ചൂട് പിടിക്കാവുന്നതാണ്. പിരിമുറുക്കമുള്ള പേശികളെ വിശ്രമിക്കാനും അതികഠിനമായ വേദന കുറക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ സമീകൃതാഹാരം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ നിങ്ങളുടെ വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

കഴിക്കേണ്ട ഭക്ഷണങ്ങള്‍
സമീകൃതാഹാരം കഴിക്കേണ്ടത് എന്തുകൊണ്ടും അത്യാവശ്യമാണ്. ഇതില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാവുന്നതാണ്. ബ്രോക്കോളി, കാബേജ്, എന്നിവ കഴിക്കുന്നതും തക്കാളി, ആപ്പിള്‍ പോലുള്ളവ കഴിക്കുന്നതും നിങ്ങള്‍ക്ക് ഫൈബ്രോയ്ഡ് സാധ്യത കുറക്കുകയാണ് ചെയ്യുന്നു. നിങ്ങളുടെ പ്രോട്ടീന്‍, ധാന്യങ്ങള്‍, വിറ്റാമിന്‍ ഡി എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് കൂടാതെ റെഡ് മീറ്റ്, പാലും പഞ്ചസാരയും എല്ലാം പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിന് പരിഹാരം കാണുന്നു.
മെഡിറ്റേഷന്‍
ഏത് രോഗാവസ്ഥക്കും മെഡിറ്റേഷന്‍ ഉത്തമ മരുന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. യോഗ, ധ്യാനം, മസ്സാജ് എന്നിവയെല്ലാം വേദന കുറക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. കൂടുതല്‍ വേദന ഇല്ലാതാക്കുന്നതിന് നമുക്ക് ഒരു വശം ചേര്‍ന്ന് കിടക്കുന്നതും നല്ലതാണ്. ഇതിലൂടെ അമിതമായുണ്ടാവുന്ന വേദനക്ക് പരിഹാരം കാണാം. ഫൈബ്രോയ്ഡ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സ്ഥിരമായി മെഡിറ്റേഷന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക.

മദ്യം ഒഴിവാക്കുക
മദ്യപാനം ഒഴിവാക്കുന്നതിന് വേണ്ടി ഫൈബ്രോയ്ഡ് ഉള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് തീവ്രതയും അതിന്റെ ദൈര്‍ഘ്യവും വര്‍ദ്ധിപ്പിക്കുന്നു. ചില ഫൈബ്രോയ്ഡ് ലക്ഷണങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി മദ്യപാനം പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ വേദന സംഹാരികള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കാവുന്നതാണ്. എന്നാല്‍ സ്വയം ഇഷ്ടപ്രകാരം ഇത്തരം ഗുളികകള്‍ കഴിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത സ്വയം ചികിത്സ അപകടം കൊണ്ട് വരും എന്നാണ് പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












