Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഹൃദയത്തിന്റെ ആയുസ്സ് കൂട്ടാന്‍ സ്ഥിരമാക്കേണ്ടവ: നിസ്സാരമല്ല ഇവയിലെ ഗുണങ്ങള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ പലര്‍ക്കും പല വിധത്തിലുള്ള ആശങ്കകളാണ് ഉള്ളത്. അതിന് കാരണം മാറിക്കൊണ്ടിരിക്കുന്ന ചില ശീലങ്ങള്‍ തന്നെയാണ്. ആരോഗ്യ സംരക്ഷണം എന്നത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പാകത്തിലുള്ള കാര്യങ്ങള്‍ നാം ചെയ്യണം. അതില്‍ ഭക്ഷണം വളരെ വലിയ പങ്ക് വഹിക്കുന്നു. ജീവിത ശൈലി രോഗങ്ങളും ഗുരുതരമായ മറ്റ് ആരോഗ്യ പ്രത്യാഘാതങ്ങളും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഭക്ഷണത്തില്‍ സ്ഥിരമായി നാം ഉള്‍പ്പെടുത്തേണ്ട ചില കാര്യങ്ങളുണ്ട്. അവ കൃത്യമായി ഉള്‍പ്പെടുത്തിയാല്‍ രോഗാവസ്ഥകളില്‍ പലതിനേയും നേരത്തെ പ്രതിരോധിക്കാന്‍ സാധിക്കും.
ഫൈബര്‍ അഥവാ നാരുകള്‍ നമ്മുടെ ദൈനംദിനഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കേണ്ടതാണ്. ഇത് എത്രത്തോളം ഗുണങ്ങള്‍ നല്കുന്നു എന്നത് അത്ഭുതാവഹമാണ്. കാരണം ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഇത്രയധികം സഹായിക്കുന്ന മറ്റ് ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ ഇല്ല എന്നതാണ് സത്യം. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും, പ്രമേഹത്തേയും രക്തസമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്നതിനും എല്ലാം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കാം. അവ ഏതൊക്കെയെന്ന് നോക്കാം.

ഓട്സ്
പലരുടേയും സ്ഥിരഭക്ഷണങ്ങളില് പ്രധാനിയാണ് ഓട്സ്. നല്ലൊരു പ്രഭാത ഭക്ഷണ തിരഞ്ഞെടുപ്പാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട്. ലയിക്കുന്ന നാരുകളുടെ കൂട്ടത്തില്‍ ഓട്സ് മുന്നില്‍ തന്നെയാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറക്കുകയും അതോടൊപ്പം തന്നെ ധമനികളില്‍ പ്ലാഖ് അടിഞ്ഞ് കൂടുന്നതിന് തടയുകയും ചെയ്യുന്നു. അതോടൊപ്പം പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിനും ഓട്സ് സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്തുകൊണ്ടും ഓട്സ്.
ബാര്‍ലി
ഓട്സ് പോലെ തന്നെ ബാര്‍ലിയും ധാരാളം ഫൈബര്‍ അടങ്ങിയതാണ്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനാല്‍ സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ കലവറയാണ് ബാര്‍ലി. മോശം കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിനും മികച്ച ദഹനത്തിനും മലബന്ധത്തെ ചെറുക്കുന്നതിനും ബാര്‍ലി ശീലമാക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന കാര്യത്തിലും മികച്ചതാണ് ബാര്‍ലി.
ചുവന്ന അരി
പലര്‍ക്കും ചോറിന്റെ കാര്യത്തില്‍ അരിയുടെ നിറം അല്പം പ്രശ്നം തന്നെയാണ്. എന്നാല്‍ ആരോഗ്യ ഉറവിടത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്നതാണ് ചുവന്ന അരി. ഇതില്‍ തവിടിന്റെ അളവ് കൂടുതലാണ്. എന്ന് മാത്രമല്ല മികച്ച നാരുകളുള്ള ഭക്ഷണത്തിന്റെ കൂട്ടത്തില്‍ എന്നും മുന്‍പന്തിയില്‍ തന്നെയാണ് ഈ അരി. മികച്ച ദഹനത്തിനും ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നതിനും ഹൃദയാരോഗ്യത്തിനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ ഇ, മഗ്നീഷ്യം എന്നിവയും ഇതില്‍ ധാരാളമുണ്ട്.
ചീര
ഇലക്കറികളില്‍ എന്നും മുന്‍പന്തിയില്‍ തന്നെയാണ് ചീര. അത്രയധികം പോഷകസമ്പുഷ്ടമാണ് എന്നത് കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ചീര ശീലമാക്കാം. രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനും അതോടൊപ്പം തന്നെ കൊളസ്ട്രോള്‍ കുറക്കുന്നതിനും ചീര സഹായിക്കുന്നു. ഇതില്‍ പൊട്ടാസ്യം ഉള്‍പ്പടെയുള്ള വിറ്റാമിനുകളും ധാതുക്കളും അതോടൊപ്പം തന്നെ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദ്രാഗത്തില് നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിനും ചീര ഭക്ഷണത്തിന്റെ ഭാഗമാക്കാം.
കാരറ്റ്
ലയിക്കുന്ന നാരുകളുടെ കൂട്ടത്തില്‍ മികച്ച ഉറവിടമാണ് കാരറ്റ്. പ്രത്യേകിച്ച് കൊളസ്ട്രോള്‍ നിയന്ത്രണത്തിന്റെ കാര്യത്തില്‍ കാരറ്റ് എപ്പോഴും മുന്നില്‍ തന്നെയാണ്. ഇതിലുള്ള ബീറ്റ കരോട്ടിന്‍ പോലുള്ള ആന്റി ഓക്സിഡന്റുകള്‍ ഹൃദയത്തെ സംരക്ഷിക്കുകയും അതോടൊപ്പം തന്നെ ഹൃദയ സംബന്ധമായ പ്രതിസന്ധികളേയും രോഗാവസ്ഥകളേയും പ്രതിരോധിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനു കാരറ്റ് സഹായകമാണ്.
ബ്രോക്കോളി
ഹൃദയാരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ സി, കെ, ഫോളേറ്റ് എന്നിവയുള്‍പ്പെടെ ധാരാളം പോഷകങ്ങളാണ് ബ്രോക്കോളിയില്‍ അടങ്ങിയിട്ടുള്ളത്. ഇത് ഹൃദയസംബന്ധമായ രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനും അതോടൊപ്പം തന്നെ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തിനെ നിലയ്ക്ക് നിര്‍ത്തുന്നതിനും ശരീരത്തിലെ വീക്കവും മറ്റും കുറയ്ക്കുന്നതിനും ബ്രോക്കോളി മികച്ചതാണ്. അതോടൊപ്പം മറ്റ് ജീവിത ശൈലി രോഗങ്ങള്‍ക്കും പ്രതിരോധം തീര്‍ക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications