Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
സ്ത്രീകളെ വലയ്ക്കും ചൊറിച്ചിലും ദുര്‍ഗന്ധവും: വ്യക്തിശുചിത്വത്തില്‍ വീഴ്ച വേണ്ട
സ്ത്രീകള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവരാണ്. എന്നാല്‍ ചില അവസരങ്ങളിലെങ്കിലും അസ്വസ്ഥതകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ഉണ്ടാവുന്നതും സ്ത്രീകളിലാണ്. ശുചിത്വം എന്നത് വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. പലപ്പോഴും തിരക്കുകളും സമ്മര്‍ദ്ദവും കാരണം ചില അവസരങ്ങളില്‍ എങ്കിലും സ്വന്തം ശാരീരികാരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് സ്വകാര്യഭാഗത്തെ അണുബാധകളും ചൊറിച്ചിലും മറ്റും നിങ്ങളിലുണ്ടാക്കുന്ന ശാരീരിക മാനസിക സമ്മര്‍ദ്ദം എന്നത് നിസ്സാരമല്ല.
പലപ്പോഴും സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ശുചിത്വം പാലിക്കേണ്ടവരാണ്. വ്യക്തിശുചിത്വം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ സ്ത്രീകള്‍ ഇക്കാര്യത്തില്‍ അല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കണം. അല്ലാത്ത പക്ഷം അണുബാധകളും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങളും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. എന്തുകൊണ്ടാണ് ഒരു സ്ത്രീ അവരുടെ ദൈനംദിന ജീവിതത്തില്‍ വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നല്‍കേണ്ടത് എന്ന് നമുക്ക് നോക്കാം.

സ്വകാര്യഭാഗത്തെ അസ്വസ്ഥത
പല സ്ത്രീകളും പുറത്ത് പറയാന്‍ മടിക്കുന്ന ഒന്നാണ് സ്വകാര്യ ഭാഗത്തെ അസ്വസ്ഥത. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്നത് കൃത്യമായി മനസ്സിലാക്കിയാല്‍ മാത്രമേ ഡോക്ടര്‍ക്ക് അതിനുള്ള പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് സാധിക്കുകയുള്ളൂ. ശരിയായ സ്ത്രീ ശുചിത്വ ദിനചര്യ പിന്തുടരുന്നതിലൂടെ, സ്ത്രീകള്‍ക്ക് അസുഖകരമായ ദുര്‍ഗന്ധം, അസ്വസ്ഥത, യീസ്റ്റ് അണുബാധ, മൂത്രനാളി അണുബാധ, അല്ലെങ്കില്‍ ബാക്ടീരിയല്‍ വജൈനോസിസ് തുടങ്ങിയ അണുബാധകളെ ചെറുക്കാന്‍ സാധിക്കുന്നു.
ഇടക്കിടെ വൃത്തിയാക്കുക
സ്വകാര്യ ഭാഗം എന്നത് ഇടക്കിടെ വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കുക. കാരണം ഇതില്‍ നാം കാണിക്കുന്ന വീഴ്ച പലപ്പോഴും നിങ്ങളെ പ്രശ്‌നത്തിലാക്കുന്നതാണ്. സാധാരണ സോപ്പ് അല്ലെങ്കില്‍ ക്ലെന്‍സറുകള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കൂടുതല്‍ കഠനമായ സോപ്പ് ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ പിഎച്ച് ലെവല്‍ മാറ്റം വരുത്തുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. കൂടാതെ ചെറു ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുന്നതനും ശ്രദ്ധിക്കണം. ഈര്‍പ്പം കൂടുതല്‍ നിലനില്‍ക്കാതിരിക്കുന്നതിന് ശ്രദ്ധ വേണം.

ആര്‍ത്തവ ശുചിത്വം പാലിക്കുക
സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ അണുബാധക്ക് സാധ്യതയുള്ള സമയമാണ് ആര്‍ത്തവ സമയം. കൃത്യമായ ആര്‍ത്തവ ശുചിത്വം പാലിക്കാത്തവരില്‍ ദുര്‍ഗന്ധവും ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ 4-6 മണിക്കൂര്‍ വരെയുള്ള സമയങ്ങളില്‍ നിര്‍ബന്ധമായും പാഡ് മാറ്റിയിരിക്കണം. മാത്രമല്ല മെന്‍സ്ട്രുവല്‍ കപ്പുകളാണെങ്കിലും ഇടക്കിടെ വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കുക. ആര്‍ത്തവ ശുചിത്വം പാലിക്കുന്നതിന് വേണ്ടി ഇവ ഉപയോഗിക്കുന്നതിന് മുന്‍പ് കൈകള്‍ കഴുകുന്നതിന് ശ്രദ്ധിക്കുക.
അടിവസ്ത്രങ്ങള്‍ ശ്രദ്ധിക്കണം
അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. കോട്ടണ്‍ തുണിയില്‍ ഉള്ള അടിവസ്ത്രം തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക. മാത്രമല്ല ഇറുകിയ യഅടിവസ്ത്രങ്ങള്‍ ഒഴിവാക്കുകയും ഇവയില്‍ ഈര്‍പ്പം നിലനിര്‍ത്താതിരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ശ്രദ്ധിക്കുക. പലപ്പോഴും ഇത് ബാക്ടീരിയ വളര്‍ച്ചക്കും അത് വഴി അണുബാധയിലേക്കും എത്തിക്കുന്നു. അടിവസ്ത്രങ്ങള്‍ ദിവസവും മാറ്റുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

ശരിയായ വൈപ്പിംഗ് ടെക്‌നിക്
മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷം ശരിയായ വൈപ്പിംഗ് ടെക്‌നിക് പിന്തുടരുക. ഇത് നിങ്ങളുടെ അണുബാധയേയും അതുമൂലമുണ്ടാവുന്ന അസ്വസ്ഥതകളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതിന് വേണ്ടി ഒരിക്കലും സെന്റ് ഉള്ള വൈപ്പിംഗ് പേപ്പര്‍ ഉപയോഗിക്കരുത്. പുറകില്‍ നിന്ന് മുന്നിലേക്ക് തുടക്കരുത്, എപ്പോഴും മുന്നില്‍ നിന്ന് പുറകിലേക്ക് തുടക്കുന്നതിന് ശ്രദ്ധിക്കണം. ഇത് അണുബാധ കുറക്കുകയും അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ അതനുസരിച്ചുള്ള ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കേണ്ടതാണ്.
ആഹാരവും വെള്ളവും
ആരോഗ്യകരമായ ഭക്ഷണവും വെള്ളവും അണുബാധക്കുള്ള സാധ്യതയെ ചെറുക്കുന്നു. അതുകൊണ്ട് തന്നെ സ്ത്രീ ശുചിത്വത്തിന് പ്രാധാന്യം കൊടുക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും സ്വകാര്യഭാഗത്തുള്‍പ്പടെ ജലാംശം നിലനിര്‍ത്തുന്നതിനും സാധിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോബയോട്ടിക്‌സ് എന്നിവ അടങ്ങിയ സമീകൃതാഹാരം ദിനവും കഴിക്കുന്നതിന് ശ്രദ്ധിക്കുക.

പരിശോധനകള്‍ നടത്തണം
എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. അത് കൂടാതെ സ്വയം പരിശോധനകളും നടത്തുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ സ്വകാര്യഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ചൊറിച്ചില്‍, അസാധാരണമായ ഡിസ്ചാര്‍ജ് അല്ലെങ്കില്‍ വേദന പോലുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയ അസാധാരണ ലക്ഷണങ്ങള്‍ നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












