For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ തടയാന്‍ ഇരുപത് വഴികള്‍

|

ഇന്ന് ലോകമെങ്ങും വ്യാപകമായി പടര്‍ന്ന് പിടിച്ചിരിക്കുന്ന രോഗമാണ് ക്യാന്‍സര്‍. ക്യാന്‍സര്‍ എന്ന വാക്ക് തന്നെ ഭയാശങ്കകളോടെയേ പലര്‍ക്കും ഉച്ചരിക്കാനാവൂ. ദേശഭേദമില്ലാതെ വ്യാപകമായിരിക്കുന്ന ക്യാന്‍സറിന് വിധേയരാകുന്നവരില്‍ സ്ത്രീപുരുഷന്മാരും, നവജാത ശിശുക്കളും വരെയുണ്ട്. ഭീതിജനകമായ ഈ രോഗത്തെ ചെറുക്കാന്‍ പ്രായോഗികവും, ഫലപ്രദവുമായ ഒരു മാര്‍ഗ്ഗമെന്നത് ശരീരത്തെയും, മനസിനെയും ക്രിയാത്മകമായും, ആരോഗ്യപൂര്‍ണ്ണമായും പരിപാലിക്കുകയാ​ണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

പ്രോട്ടീനുകളും, മിനറലുകളും, പോഷകങ്ങളുമടങ്ങിയ ഭക്ഷണക്രമം ആരോഗ്യപൂര്‍ണ്ണമായ ജീവിതം സാധ്യമാക്കും. ഇന്ന് മിക്കവരും ശരീരഭാരം കുറയ്ക്കാനും, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ആഹാരസാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധവെയ്ക്കുന്നവരാണ്.

ക്യാന്‍സറിനെ തടയാനുള്ള ഒരു പ്രധാന മാര്‍ഗ്ഗം ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുകയും, പെരുകുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്ന ഭക്ഷണ സാധനങ്ങള്‍ കഴിക്കുകയാണ്. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് ക്യാന്‍സര്‍ ബാധ എങ്ങനെ തടയാമെന്ന് മനസിലാക്കുക. ഇവയൊന്നും നിങ്ങള്‍ ജീവിതത്തില്‍ ഇതുവരെയും നടപ്പിലാക്കിയിട്ടില്ലെങ്കില്‍‌ ഇന്ന് തന്നെ ആരംഭിക്കുക.

അമിതമായ സൂര്യപ്രകാശം

അമിതമായ സൂര്യപ്രകാശം

വലിയൊരുവിഭാഗം ആളുകള്‍ ക്യാന്‍സറിന് ഇരയായി മാറുന്നത് അമിതമായ സൂര്യപ്രകാശമേല്‍ക്കുന്നതിലൂടെയാണ്. തുറന്ന സ്ഥലങ്ങളില്‍ ഉയര്‍ന്ന അളവില്‍ സൂര്യപ്രകാശമേല്‍ക്കേണ്ടി വരുന്നവര്‍ അതിനെതിരെ മുന്‍കരുതലെടുക്കാന്‍ ശ്രദ്ധിക്കുക.

പുകവലി

പുകവലി

ക്യാന്‍സറിന് ബാധക്ക് ഇടയാക്കുന്ന ഒരു പ്രധാന കാരണമാണ് പുകവലി. ശ്വാസകോശത്തിലുണ്ടാകുന്ന ക്യാന്‍സറിന് പിന്നിലെ പ്രധാന കാരണം പുകവലിയാണ്.

 ബ്രസീല്‍ നട്ട്

ബ്രസീല്‍ നട്ട്

സൗത്ത് അമേരിക്കയില്‍ വിപുലമായി കൃഷി ചെയ്യപ്പെടുന്ന ഒരിനം സസ്യമാണ് ബ്രസീല്‍ നട്ട്. സെലെനിയം ധാരാളമായി അടങ്ങിയ ബ്രസീല്‍ നട്ടിന് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ബ്രസീല്‍ നട്ട് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

കോളിഫ്ലവര്‍

കോളിഫ്ലവര്‍

പലരും ഇഷ്ടപ്പെടാത്ത ഒരു പച്ചക്കറിയിനമാണ് കോളിഫ്ലവര്‍. എന്നാല്‍ ക്യാന്‍സറിനെ തടയാന്‍ കരുത്തുള്ള ഈ പച്ചക്കറി ആഴ്ചയിലൊരിക്കലെങ്കിലും ഉപയോഗിക്കുന്നത് ശീലമാക്കുക.

 കുടുംബചരിത്രം

കുടുംബചരിത്രം

ക്യാന്‍സര്‍ പാരമ്പര്യമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തില്‍ മുന്‍പ് ആര്‍ക്കെങ്കിലും ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ അത് മനസിലാക്കി വേണ്ടുന്ന മുന്‍കരുതലുകളെടുക്കണം.

തൊഴില്‍

തൊഴില്‍

പഠനങ്ങളനുസരിച്ച് തൊഴില്‍ സാഹചര്യങ്ങള്‍ ചിലപ്പോള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പുക, രാസവസ്തുക്കള്‍, മാലിന്യങ്ങള്‍ തുടങ്ങിയവയുമായി ഇടപഴകേണ്ടി വരുന്ന ജോലി ചെയ്യുന്നവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ട്.

 വ്യായാമം

വ്യായാമം

ഇന്ന് ഏറിയ പങ്ക് ആള്‍ക്കാരും വ്യായാമങ്ങളുടെ പ്രധാന്യം മനസിലാക്കി അവ കൃത്യമായി ചെയ്യുന്നവരാണ്. ഹൃദയാരോഗ്യത്തിനും, ശരീരഭാരം കുറയ്ക്കാനും, തുടങ്ങി ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളുമുണ്ട്. നടത്തം, നീന്തല്‍ എന്നിവയൊക്കെ ഇതിന് സഹായിക്കും.

കാന്തിക തരംഗങ്ങള്‍

കാന്തിക തരംഗങ്ങള്‍

എക്സ്-റേ, മാമോഗ്രാം, തുടങ്ങിയ തരത്തിലുള്ള തരംഗങ്ങള്‍ സ്ഥിരമായേല്‍ക്കുന്നത് ക്യാന്‍സറിന് ഇടവരുത്തും. ഇത്തരം തരംഗങ്ങള്‍ ശരീരത്തിലേല്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക.

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

സ്ത്രീകളിലെ സ്തനാര്‍ബുദവും, കരളിലെ ക്യാന്‍സറിനും ഇടയാക്കുന്നതാണ് ഗര്‍ഭനിരോധന ഗുളികകള്‍. അണ്ഡവിസര്‍ജ്ജനത്തെ തടയുന്ന ഈസ്ട്രജന്‍, പ്രൊജെസ്റ്റിന്‍ എന്നിവ അടങ്ങിയ ഈ ഗുളികകള്‍ ആരോഗ്യത്തിന് ദോഷകരമാണ്.

ശരീരഭാരം

ശരീരഭാരം

ശരീരത്തിന്‍റെ അമിത വണ്ണം കിഡ്നി, വന്‍കുടല്‍, മലാശയം എന്നിവിടങ്ങളിലെ ക്യാന്‍സറുമായി ബന്ധപ്പെട്ട് കിടക്കുന്നു. അമിതവണ്ണത്തെക്കുറിച്ച് ബോധ്യമുള്ളവരായിരിക്കുന്നതിനൊപ്പം ശരീരം സജീവമായി നിര്‍ത്താനും ശ്രദ്ധിക്കണം.

ഉറക്കം

ഉറക്കം

8-10 മണിക്കൂര്‍ നീളുന്ന ഉറക്കം ക്യാന്‍സറിനെ തടയാന്‍ ഒരു പരിധി വരെ സഹായിക്കുന്നതാണെന്നാണ് കണ്ടെത്തല്‍. ആഴത്തിലുള്ളതും, പതിവ് സമയക്രമത്തിലുള്ളതുമായ ഉറക്കം ശരീരത്തിന്‍റെ സമയക്രമത്തെ ശക്തിപ്പെടുത്തുന്നു. ഇത് എന്‍ഡോക്രൈന്‍ സിസ്റ്റവുമായി ഏറെ ഗാഡമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കൃത്യമായ ഉറക്കശീലം ക്യാന്‍സര്‍ തടയാന്‍ സഹായിക്കും.

വൈകാരിക സന്തുലനം

വൈകാരിക സന്തുലനം

വൈകാരിക സംഘര്‍ഷങ്ങള്‍ മാനസികാവസ്ഥയെ തകരാറിലാക്കുന്നതാണ്. ഇത് ക്യാന്‍സറിനും കാരണമാകാം. ഇതിനുള്ള സാധ്യത ഇല്ലാതാക്കാന്‍ വൈകാരികമായ സന്തുലനം ജീവിതത്തില്‍ പിന്തുടരാന്‍ ശ്രമിക്കുക.

ഉപ്പ് ഉപയോഗം

ഉപ്പ് ഉപയോഗം

ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് വയറിലെ ക്യാന്‍സറിന് ഇടയാക്കും. ഉപ്പ് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നത് വഴി ഇതിനുള്ള സാധ്യത കുറയ്ക്കാം.

മദ്യം

മദ്യം

മദ്യത്തിന്‍റെ സ്ഥിരമായ ഉപയോഗം അകറ്റി നിര്‍ത്തേണ്ടുന്ന ഒരു ദുശീലമാണ്. മദ്യപാന ശീലം ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടാന്‍ കാരണമാകും.

ഡ്രൈ ക്ലീനിങ്ങ്

ഡ്രൈ ക്ലീനിങ്ങ്

പതിവായി ഡ്രൈക്ലീന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിക്കുന്നത് ക്യാന്‍സറുണ്ടാകാന്‍ ഇടയാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഡ്രൈ ക്ലീന്‍ ചെയ്യുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങുന്നത് കഴിയുന്നിടത്തോളം ഒഴിവാക്കുക.

ജൈവ ഭക്ഷണം

ജൈവ ഭക്ഷണം

ക്യാന്‍സര്‍ തടയാന്‍ ഏറ്റവും നല്ലൊരു മാര്‍ഗ്ഗമാണ് ജൈവഭക്ഷ്യോത്പന്നങ്ങള്‍ കഴിക്കുകയെന്നത്. ജൈവരീതിയില്‍ കൃഷിചെയ്യുന്ന പച്ചക്കറികളില്‍ വിഷാംശങ്ങളില്ലാത്തതിനാല്‍ അവ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ചായ

ചായ

ക്യാന്‍സര്‍ തടയാന്‍‌ ഏറെ സഹായിക്കുന്നതാണ് ഗ്രീന്‍ ടീ. ദിവസവും ഓരോ കപ്പ് ഗ്രീന്‍ ടീ കഴിക്കുന്നത് രോഗബാധയെ ചെറുക്കാന്‍ സഹായിക്കും.

ചുവന്ന ജ്യൂസ്

ചുവന്ന ജ്യൂസ്

മാതളനാരകത്തിന്‍റേത് പോലുള്ള ചുവന്ന ജ്യൂസുകള്‍ ക്യാന്‍സര്‍ തടയുന്നതാണ്. ഇവയില്‍ പോളിഫെനോല്‍സ്, ഐസോഫ്ലേവനോസ്, ഇലാജിക് ആസിഡ് തുടങ്ങി ക്യാന്‍സറിനെ തടയുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

അണുബാധ

അണുബാധ

ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ അത് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗം ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ കഴിക്കുകയെന്നതാണ്. ആരോഗ്യം കുറഞ്ഞ അവസ്ഥയില്‍ എളുപ്പം അണുബാധയുണ്ടാകുന്നതിനാല്‍ രോഗങ്ങള്‍ ബാധിച്ചാലുടന്‍ തന്നെ വൈദ്യസഹായം തേടുക.

പൂരകാഹാരങ്ങള്‍

പൂരകാഹാരങ്ങള്‍

ശരീരത്തില്‍ ചില വൈറ്റമിനുകളുടെ കുറവ് ഉണ്ടാകുന്നുവെങ്കില്‍ അത് പരിഹരിക്കാനുതകുന്ന ഫുഡ് സപ്ലിമെന്‍റുകള്‍ കഴിക്കുക. ഇതു വഴി പോഷകക്കുറവ് രോഗബാധക്കിടയാക്കുന്നത് തടയാം.

English summary

Ways Avoid Cancer

The biggest fear of all diseases is cancer. This disease is soaring high in almost all nations around the world, and there are many people of all ages who are falling prey to this deadly disease.
Story first published: Friday, October 11, 2013, 13:49 [IST]
X
Desktop Bottom Promotion