For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൗവ്വനത്തിലും ആര്‍ത്രൈറ്റിസ് ആക്രമണം

By Lakshmi
|

Arthritis
മുമ്പൊക്കെ ആര്‍ത്രൈറ്റിസ് അഥവാ സന്ധിവേദന വരുന്നത് പ്രായമായവരിലായിരുന്നു. വാര്‍ധക്യത്തിന്റെ ലക്ഷണങ്ങളിലൊന്നായി വാതരോഗങ്ങളെയും സന്ധിവേദനകളെയും മറ്റും കണക്കാക്കാറുമുണ്ടായിരുന്നു.

എന്നാല്‍ ഇന്ന് എല്ലാ പ്രായക്കാരിലും ആര്‍ത്രൈറ്റിസ് കണ്ടുവരുന്നുണ്ട്. കുട്ടികളിലും കൗമാരപ്രായക്കാരിലും വരെ പേശീവേദനകളും വാതസംബന്ധമായ അസുഖങ്ങളും കൂടിവരുകയാണ്.

ആര്‍ത്രൈറ്റിസ് ഫൗണ്ടേഷന്റെ കണക്കുപ്രകാരം ലോകത്ത് പതിനെട്ടു വയസ്സിന് താഴെയുള്ള 300,000 കുട്ടികളില്‍ ആര്‍ത്രൈറ്റിസുമായി ബന്ധപ്പെട്ട രോഗങ്ങളുണ്ട്.

ഇതില്‍ പലതും രക്തവാദം എന്ന് മലയാളത്തില്‍ പറയുന്ന റുമാറ്റിക് ഫീവര്‍ വിഭാഗത്തില്‍പ്പെടുന്നവയാണ്. അതായത് മിക്കതും ഹൃദയാരോഗ്യത്തെപ്പോലും ബാധിച്ചേയ്ക്കുമെന്ന് ചുരുക്കം.

കുട്ടികളിലുള്ള ആര്‍ത്രൈറ്റിസ് മാറ്റിയെടുക്കാന്‍ വിവിധതരം തെറാപ്പികള്‍ കൊണ്ടുസാധിക്കും. വ്യായാമവും ഫിസിക്കല്‍ തെറാപ്പി സെന്ററുകളില്‍ നിന്നുള്ള പരിശീലനവുമെല്ലാം ഇതിനായി ഉപയോഗിക്കാവുന്നതാണ്.

രോഗം കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സയില്‍ ഈ രീതികള്‍കൂടി ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ ഗുണം നല്‍കും. ഇത് മസിലുകളെ കൂടുതല്‍ ആരോഗ്യമുള്ളതാക്കാനും സന്ധികളിലെ വേദന കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും

ജനിതകവും പരിസ്ഥിതി പരവുമായ കാരണങ്ങള്‍ കൊണ്ട് ആര്‍ത്രൈറ്റിസ് പിടിപെടുമെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്. പൊണ്ണടത്തി, വ്യായാമമില്ലാത, പുതിയ ജിവിതരീതികള്‍, പുുകവലി, അന്തരീക്ഷ മലിനീകരണം കൂടുന്നത് എല്ലാം ഇതിന് കാരണമായേയ്ക്കാം.

വന്നുകഴിഞ്ഞാല്‍ ആര്‍ത്രൈറ്റിസ് പൂര്‍ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ വേദനയുടെ തീവ്രത കുറയ്ക്കാന്‍ ചികിത്സകള്‍ കൊണ്ട് കഴിയും. നല്ല ആരോഗ്യകരമായ ഭക്ഷണം, നല്ലരീതിയിലുള്ള വ്യായാമം, ശരീരഭാരം മിതമായി നിലനിര്‍ത്തല്‍, പുകവലി ഒഴിവാക്കല്‍ ഇതെല്ലാം അര്‍ത്രൈറ്റിസിനെ അകറ്റിനിര്‍ത്താന്‍ സഹായിക്കും.

Story first published: Wednesday, August 18, 2010, 15:25 [IST]
X
Desktop Bottom Promotion