Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
യൗവ്വനത്തിലും ആര്ത്രൈറ്റിസ് ആക്രമണം

എന്നാല് ഇന്ന് എല്ലാ പ്രായക്കാരിലും ആര്ത്രൈറ്റിസ് കണ്ടുവരുന്നുണ്ട്. കുട്ടികളിലും കൗമാരപ്രായക്കാരിലും വരെ പേശീവേദനകളും വാതസംബന്ധമായ അസുഖങ്ങളും കൂടിവരുകയാണ്.
ആര്ത്രൈറ്റിസ് ഫൗണ്ടേഷന്റെ കണക്കുപ്രകാരം ലോകത്ത് പതിനെട്ടു വയസ്സിന് താഴെയുള്ള 300,000 കുട്ടികളില് ആര്ത്രൈറ്റിസുമായി ബന്ധപ്പെട്ട രോഗങ്ങളുണ്ട്.
ഇതില് പലതും രക്തവാദം എന്ന് മലയാളത്തില് പറയുന്ന റുമാറ്റിക് ഫീവര് വിഭാഗത്തില്പ്പെടുന്നവയാണ്. അതായത് മിക്കതും ഹൃദയാരോഗ്യത്തെപ്പോലും ബാധിച്ചേയ്ക്കുമെന്ന് ചുരുക്കം.
കുട്ടികളിലുള്ള ആര്ത്രൈറ്റിസ് മാറ്റിയെടുക്കാന് വിവിധതരം തെറാപ്പികള് കൊണ്ടുസാധിക്കും. വ്യായാമവും ഫിസിക്കല് തെറാപ്പി സെന്ററുകളില് നിന്നുള്ള പരിശീലനവുമെല്ലാം ഇതിനായി ഉപയോഗിക്കാവുന്നതാണ്.
രോഗം കണ്ടെത്തിക്കഴിഞ്ഞാല് ചികിത്സയില് ഈ രീതികള്കൂടി ഉള്പ്പെടുത്തുന്നത് കൂടുതല് ഗുണം നല്കും. ഇത് മസിലുകളെ കൂടുതല് ആരോഗ്യമുള്ളതാക്കാനും സന്ധികളിലെ വേദന കുറയ്ക്കാന് സഹായിക്കുകയും ചെയ്യും
ജനിതകവും പരിസ്ഥിതി പരവുമായ കാരണങ്ങള് കൊണ്ട് ആര്ത്രൈറ്റിസ് പിടിപെടുമെന്നാണ് പഠനങ്ങളില് കണ്ടെത്തിയിട്ടുള്ളത്. പൊണ്ണടത്തി, വ്യായാമമില്ലാത, പുതിയ ജിവിതരീതികള്, പുുകവലി, അന്തരീക്ഷ മലിനീകരണം കൂടുന്നത് എല്ലാം ഇതിന് കാരണമായേയ്ക്കാം.
വന്നുകഴിഞ്ഞാല് ആര്ത്രൈറ്റിസ് പൂര്ണമായും ചികിത്സിച്ച് മാറ്റാന് കഴിയില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്നം. എന്നാല് വേദനയുടെ തീവ്രത കുറയ്ക്കാന് ചികിത്സകള് കൊണ്ട് കഴിയും. നല്ല ആരോഗ്യകരമായ ഭക്ഷണം, നല്ലരീതിയിലുള്ള വ്യായാമം, ശരീരഭാരം മിതമായി നിലനിര്ത്തല്, പുകവലി ഒഴിവാക്കല് ഇതെല്ലാം അര്ത്രൈറ്റിസിനെ അകറ്റിനിര്ത്താന് സഹായിക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
