Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍
പ്രത്യോകതരം രോഗലക്ഷണങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാണ് ഒരു വ്യക്തിക്ക് വിഷാദരോഗമാണോയെന്ന് ശാസ്ത്രീയമായി നിര്‍ണ്ണയിക്കുന്നത്. രണ്ടാഴ്ചയിലധികം കഠിനമായ വിഷാദരോഗത്തിന് പുറമെ താഴെ പറയുന്ന എട്ട് രോഗലക്ഷണങ്ങളില്‍ നാലോ അതിലധികമോ ഉണ്ടായാല്‍ അത് വിഷാദരോഗമാണെന്ന് ഉറപ്പിക്കാം.
1 മുമ്പ് വളരെ താല്പര്യമുണ്ടായിരുന്നതും ആന്ദദായകമായിരുന്നതുമായ മിക്കവാറും എല്ലാ കാര്യങ്ങളിലും താല്പര്യം നഷ്ടപ്പെടുന്നു.
2 വേണ്ടസമയത്ത് വൈകാരികമായ പ്രതികരിക്കാന്‍ കഴിയാതെ വരുക, സന്തോഷിക്കേണ്ട സമയത്ത് അതിന് കഴിയാതെ വരുക. ആത്മഹത്യാ ചിന്തയുണ്ടാവുക. അകാരണമായ ദുഖവും കരച്ചിലും ഉണ്ടാവുക.
3 പതിവിവും രണ്ട് മണിക്കൂറോ അതിലധികമോ നേരെ മുമ്പ് ഉറക്കം തെളിയുക
4 വിഷാദവും ദുഖവും അസ്വസ്ഥതയുമെല്ലാം രാവിലെ ഏറ്റവും കൂടുതലായി അനുഭവപ്പെടുക. വൈകുന്നേരമാകുമ്പോള്‍ ബുദ്ധിമുട്ട് രാവിലത്തേതിനെ അപേക്ഷിച്ച് കുറയുക.
5 ശാരീരികവും മാനസികവുമായി പ്രവര്‍ത്തനങ്ങളില്‍ വളരെ പ്രകടമായ മാന്ദ്യം ഉണ്ടാവുക
6 വിശപ്പ് തീരെ ഇല്ലാതാവുക
7 ശരീരത്തിന്റെ തൂക്കം വല്ലാതെ കുറയുക. ഒരു മാസകാലയളവില്‍ തൂക്കത്തില്‍ 5ശതമാനത്തില്‍ അധികം കുറവുണ്ടാവുക
.
8 ലൈംഗിക താല്പര്യം തീരെ കുറയുക ഇല്ലാതാവുക.
രോഗചികിത്സ
മാനസിക രോഗത്തിന്റെ മേഖലയിലും അതിനപ്പുറത്തുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷാദരോഗം തുടക്കത്തിലേതന്നെ കണ്ടുപിടിക്കേണ്ടതിന്റെയും ഫലപ്രദമായി ചികിത്സിക്കേണ്ടതിന്റെയും ആവശ്യകത വളരെ വ്യക്തമാണ്.
കഴിഞ്ഞ രണ്ട് ദശകത്തിനുള്ളില്‍ വളരെ ഫലപ്രദമായതും പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതുമായ ഒട്ടേറെ ആന്റിഡിപ്രന്‍സ് ഔഷധങ്ങള്‍ ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. പ്രായമായവര്‍ക്കും ശാരീരികമായി അസ്വസ്ഥതയുള്ളവര്‍ക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ് പുതിയ മരുന്നുകള്‍.
മരുന്നുകഴിച്ചുതുടങ്ങി രണ്ടോമൂന്നോ ആഴ്ചകള്‍ക്കുശേഷം മാത്രമേ രോഗ ശമനം ഉണ്ടാവുകയുള്ളു. പരിപൂര്‍ണ്ണമായ രോഗശമനം ഉണ്ടായാല്‍പ്പോലും ഒരു വര്‍ഷത്തോളം വരെ മരുന്നു തുടരേണ്ടത് ആവശ്യമാണ്.
ഔഷധചികിത്സയോടൊപ്പം രോഗിയുടെ മാനസിക പ്രകിരോധശക്തി വര്‍ധിപ്പിക്കുന്നതിന് സൈക്കോ തെറാപ്പി, കൗണ്‍സിലിംഗ്, ബിഹേവിയര്‍ തെറാപ്പി, എന്നിവയും നല്‍കേണ്ടതാണ്,. ഔഷധ ചികിത്സയും മാനസിക ചികിത്സയും അനുയോജ്യമാക്കി ഇണക്കിച്ചേര്‍ത്ത സംയോജിത ചികിത്സയാണ് വിഷാദരോഗത്തിന് ഏറ്റവും ഫലപ്രദം.
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോക്ടര്‍ പി.എന്‍ സുരേഷ് കുമാര്‍
കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
കോഴിക്കോട്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
